ഭീതി പരത്തിയ നിപ്പ വൈറസ് ആക്രമണത്തിൽ നിന്നു മുക്തി നേടിയ രണ്ടു പേരെ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ സന്ദർശിച്ചു. ജീവിതത്തിലേക്കു തിരികെ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും.
രോഗമുക്തി നേടിയ നഴ്സിങ് വിദ്യാർഥിനി ഇന്ന് ആശുപത്രി വിടും. മലപ്പുറം സ്വദേശി 14നും വിടും.
ഇതുവരെ നിപ്പ വൈറസ് ബാധിച്ച ആരും ജീവിതത്തിലേക്ക് തരികെ വന്നതായി എങ്ങും രേഖപ്പെടുത്തി കാണുന്നില്ല. അതിനാൽ ഇത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ കൂട്ടായ്മയുടെ വിജയമാണെന്ന് മന്ത്രി പറഞ്ഞു.
Read More : Health News