രോഗങ്ങള്‍ ബാധിക്കുന്നതിലെ സ്ത്രീ–പുരുഷ വ്യത്യാസങ്ങള്‍

സ്ത്രീയ്ക്കാണോ പുരുഷനാണോ കൂടുതല്‍ ആരോഗ്യം ? ഈ ചോദ്യം മിക്കപ്പോഴും എല്ലാവരെയും ഒന്ന് കുഴപ്പിക്കുന്നതാണ്. എന്നാല്‍ കേട്ടോളൂ സ്ത്രീയുടെയും പുരുഷന്റെയും ശാരീരികമായ മാറ്റങ്ങള്‍ പോലെ തന്നെയാണ് അവരിലെ ആരോഗ്യവും.  രോഗത്തിന്റെ ലക്ഷണങ്ങളില്‍ പോലും ഈ സ്ത്രീ പുരുഷവ്യത്യാസം ഉണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. 

ഉദാഹരണത്തിന് ഹൃദ്രോഗം വന്ന പുരുഷന്മാര്‍ പറയുന്നത് തങ്ങള്‍ക്ക് ഇടതു ഭാഗത്തെ കയ്യിലും നെഞ്ചിലുമായാണ് ആദ്യം വേദന തുടങ്ങിയത് എന്നാണ്. എന്നാല്‍ ഹൃദ്രോഗത്തെ അതിജീവിച്ച സ്ത്രീകള്‍ പറയുന്നത് ഇത്തരമൊരനുഭവം ഉണ്ടായിട്ടില്ല എന്നും പകരം കഴുത്ത്, പുറം, താടി എന്നിവിടങ്ങിലായാണ് വേദന തുടങ്ങിയത് എന്നാണ്. ചിലര്‍ തലചുറ്റലും ഛര്‍ദ്ദിയും ഉണ്ടായതായി പറയുന്നുണ്ട്. ഇത് ഒരുദാഹരണം മാത്രമാണ്. 

പല രോഗങ്ങള്‍ക്കും ഇത്തരത്തില്‍ പ്രകടമായ വ്യത്യാസം കണ്ടെത്താന്‍ കഴിയുമെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. അത്തരം അഞ്ചു അവസ്ഥകളെക്കുറിച്ച് അറിയാം.

അല്‍ഷിമേഴ്സ്

പതിയെ ഓര്‍മകള്‍ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയാണ് ഇത്. തലച്ചോറിലെ ഓര്‍മകള്‍ക്ക് നാശം സംഭവിച്ചു രോഗി പതിയെ ഡിമന്‍ഷ്യ എന്ന അവസ്ഥയിലേക്ക് പോകുന്നു. അഞ്ചു മില്യന്‍ ആളുകളാണ് ലോകത്താകമാനം ഇതനുഭവിക്കുന്നത്. പ്രായാധിക്യത്തോടൊപ്പം വരുന്നൊരു അവസ്ഥയാണ് ഇത്. എന്നാല്‍ ഈ അവസ്ഥ ഏറ്റവുമധികം കാണപ്പെടുന്നത് സ്ത്രീകള്‍ക്കാണ്. അഞ്ചു മില്യന്‍ അല്‍ഷിമേഴ്സ് രോഗികളില്‍ 64  ശതമാനം സ്ത്രീകളാണ്. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിലാണ് ഈ രോഗം അധികവും കാണുന്നത്. ApoE4 എന്ന ജീന്‍ വെരിയന്റ് വാഹകരായ സ്ത്രീകളില്‍ ഈ രോഗം വരാനുള്ള സാധ്യത 80 ശതമാനമാണെന്ന് അടുത്തിടെ ഒരു പഠനം വ്യക്തമാക്കിയിരുന്നു. അതേസമയം ഇത് പുരുഷനില്‍  27 ശതമാനം മാത്രമാണ്.

മലാശയകാന്‍സര്‍ 

ഈ കാന്‍സര്‍ വരാനുള്ള സാധ്യത പുരുഷനും സ്ത്രീക്കും തുല്യമാണെങ്കിലും സ്ത്രീകളെകാള്‍ മലാശയകാന്‍സര്‍ അധികവും പുരുഷൻമാര്‍ക്കാണ്. മലാശയ കാന്‍സര്‍ പുരുഷൻമാര്‍ക്ക് പിടിപെടുന്നത് ഇടതു വശത്തും സ്ത്രീകള്‍ക്ക് വലതു വശത്തുമാണ്.  വലതു വശത്ത്‌ വികസിക്കുന്ന ട്യൂമര്‍ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്. ഒപ്പം വളര്‍ച്ചാഗതി കുറവും. എന്നാല്‍ ഇടതു വശത്തെ ട്യൂമര്‍ വേഗത്തില്‍ വളരുകയും ആദ്യ ഘട്ടത്തിൽ കണ്ടെത്താന്‍ പ്രയാസകരവുമാണ്‍. സ്ത്രീകളുടെ ശരീരമാണ് കെമിക്കലുകളോട് കൂടുതല്‍ പ്രതികരിക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്കാണ് ഇവിടെ അതിജീവനത്തിനുള്ള സാധ്യത ഏറെയും. 

വിഷാദം 

20 ശതമാനം സ്ത്രീകള്‍ക്കും 10 ശതമാനം പുരുഷന്മാര്‍ക്കും ജീവിതത്തില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ വിഷാദം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതാണ് പലരിലും ആത്മഹത്യയിലേക്കു നയിക്കുന്നത്. എന്നാല്‍ ഇതില്‍ എപ്പോഴും വിജയിക്കുന്നത് പുരുഷന്മാരാണ്. പുരുഷനിലും സ്ത്രീയിലും വിഷാദത്തിന്റെ തോതും വ്യത്യസ്തമാണ്. ഭാരംകൂടുക, ഉത്കണ്ഠ എന്നിവയാണ് സ്ത്രീകളില്‍ ഇതുമൂലം കൂടുതല്‍ ഉണ്ടാകുക. എന്നാല്‍ മറവി, ഭാരം കുറയുക എന്നിവയാണ് പുരുഷന്റെ വിഷാദത്തിന്റെ ലക്ഷണം. 

സ്ട്രോക്ക് 

85 വയസ്സിനിടയില്‍ പുരുഷന്മാര്‍ക്കാണ് സ്ട്രോക്ക് വരാനുള്ള സാധ്യത ഏറെ. എന്നാല്‍ അതിനു ശേഷം ആ സാധ്യത ഏറെ സ്ത്രീകള്‍ക്കും. സ്ട്രോക്കിനു ശേഷമുള്ള വ്യത്യാസങ്ങള്‍ സ്ത്രീകളിലും പുരുഷനിലും വ്യത്യസ്തമാണ്. സ്ട്രോക്ക് അതിജീവിക്കുന്ന സ്ത്രീകളെക്കാള്‍ ജീവിതത്തിലേക്ക് തിരികെ വരുന്നത് പുരുഷൻമാരാണ്. ദീര്‍ഘകാലം ഗര്‍ഭനിരോധനഗുളിക കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പുകവലിക്കുന്ന സ്ത്രീകള്‍ക്കും അമിതവണ്ണം, പ്രമേഹം എന്നിവ ഉള്ളവര്‍ക്കും സ്ട്രോക്ക് ഉണ്ടാകാം.

മൈഗ്രേൻ 

3:1 ആണ് മൈഗ്രേൻ ഉണ്ടാകുന്ന സ്ത്രീപുരുഷ അനുപാതം. അതായത് സ്ത്രീകളാണ് ഇക്കാര്യത്തില്‍ മുന്നില്‍. സ്ത്രീ ഹോര്‍മോണ്‍ മൈഗ്രേൻ ഉണ്ടാക്കുന്നതില്‍ ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. ആര്‍ത്തവം അടുക്കുന്ന നാളുകളില്‍ ഈ സാധ്യത ഇരട്ടിക്കുന്നു. സ്ത്രീപുരുഷമ്മാരുടെ തലച്ചോറിന്റെ ഘടകം ഇവിടെയും ഒരു പങ്കു വഹിക്കുന്നുണ്ട്. 

Read More : Health Tips