Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണിലുണ്ടോ ആ മഞ്ഞ നിറം; എങ്കിൽ സൂക്ഷിക്കുക

eye-dementia

കണ്ണാടിയില്‍ നോക്കുന്നതിടയില്‍ എപ്പോഴെങ്കിലും കണ്ണുകളില്‍ ഒരു മഞ്ഞ പൊട്ടു ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ? 'Hard drusen' എന്നാണു ഈ മഞ്ഞ പൊട്ടിനു ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. കാത്സ്യവും ഫാറ്റും ചേര്‍ന്ന് റെറ്റിനയുടെ താഴെയായി ഉണ്ടാകുന്ന ഈ മഞ്ഞപൊട്ടു സ്കാനിങില്‍ കാണാന്‍ സാധിക്കുന്നതാണ്. 

ഇത് വളരെ സ്വാഭാവികമാണെങ്കിലും ചിലപ്പോള്‍ ഡിമെന്‍ഷ്യയുടെ ലക്ഷണമാകാമെന്ന് ഗവേഷകര്‍ പറയുന്നു. പ്രായമാകുന്തോറും മിക്കവരിലും ഇത് കാണാറുണ്ട്‌. എന്നാല്‍ ഇത്തരത്തില്‍ ഒന്നില്‍ കൂടുതല്‍ പാടുകള്‍ ഉള്ള 25 ശതമാനം ആളുകളിലും അൽഷിമേഴ്‌സ് രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. 

ഇത്തരം മഞ്ഞപ്പാടുകള്‍ അൽഷിമേഴ്‌സ് രോഗികളില്‍ കൂടുതലായി കണ്ടു വരുന്നുണ്ട്.  വടക്കന്‍ അയര്‍ലൻഡിലെ ഒരു സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.  ഗുരുതരമായ മറവിയുണ്ടാക്കുന്ന അവസ്ഥയാണ് ഡിമന്‍‌ഷ്യ. അൽഷിമേഴ്‌സ് രോഗത്തിന്‍റെ ഒരു പ്രധാന ലക്ഷണവും അവസ്ഥയുമാണ് ഇത്. 

അൽഷിമേഴ്‌സ്  രോഗികളുടെ രക്തക്കുഴലുകള്‍ക്ക് കട്ടികൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് രക്തപ്രവാഹത്തെ സാവധാനത്തിലാക്കും. അതുകൊണ്ടുതന്നെ ഈ രോഗികളുടെ കണ്ണിലെ മഞ്ഞപ്പാടിന്റെ വളര്‍ച്ച അൽഷിമേഴ്‌സ് രോഗത്തിന്റെ തോത് കണ്ടെത്താന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.  ഇത് നിരീക്ഷിക്കുക വഴി രോഗത്തിൽ മരുന്നിന്റെ ഫലപ്രാപ്തി എത്ര രോഗിക്ക് ലഭിക്കുന്നുണ്ടെന്നും കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. 60 മുതല്‍  92 വയസ്സു വരെയുള്ള 117 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഡിമന്‍‌ഷ്യ ചികിത്സാരംഗത്ത് ഈ കണ്ടെത്തല്‍ ഏറെ പ്രയോജനം നല്‍കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. 

Read More : ആരോഗ്യവാർത്തകൾ