Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പ്ലാസ്റ്റർ ഒട്ടിച്ചാൽ വായ്പുണ്ണ് വേഗം സുഖമാകും

mouth-ulcer

വായ്പുണ്ണ് വേഗം സുഖമാകാൻ സഹായിക്കുന്ന ഒരു ബയോ ഡീഗ്രേഡബിൾ പാച്ച് ഗവേഷകര്‍ വികസിപ്പിച്ചു. ഇത് ഒരു പ്ലാസ്റ്റർ പോലെ പ്രവര്‍ത്തിക്കും. വായിൽ ഒട്ടിച്ചു വയ്ക്കാവുന്ന ഇത് വായ്പ്പുണ്ണിന്റെ ചികിത്സയ്ക്ക് ഏറെ സഹായകമാകും. 

വായ്പുണ്ണിലേക്ക് നേരിട്ട് മരുന്ന് എത്തുമെന്നതിനാൽ ഇത് ഏറെ ഗുണകരമാണ്. ഈർപ്പമുള്ള പ്രതലത്തിൽ ഒട്ടിയിരിക്കുന്ന ഈ പാച്ച്, പുണ്ണ് ഉള്ള സ്ഥലത്ത് ഒരു സംരക്ഷണ കവചമായും പ്രവർത്തിക്കുന്നു. 

ദീർഘ സമയം ഒട്ടിയിരിക്കുന്നതാണിതെന്ന് പാച്ച് വികസിപ്പിച്ച, യൂണിവേഴ്സിറ്റി ഓഫ് ഷെഫീൽഡ്സ് സ്കൂൾ ഓഫ് ക്ലിനിക്കൽ ഡെന്റിസ്ട്രിയിലെ ക്രെയ്ഗ് മർഡോക് പറയുന്നു. 

നിലവിൽ മൗത്ത് വാഷുകൾ, ക്രീമുകൾ, ഓയിന്റ്മെന്റുകൾ മുതലായവയുടെ രൂപത്തിലാണ് സ്റ്റിറോയ്ഡുകൾ വായ്പുണ്ണിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. എന്നാൽ മതിയായ സമയം  മരുന്ന് മുറിവുമായി സമ്പർക്കത്തിൽ വരാത്തതു മൂലം ഈ രീതികളൊന്നും വേണ്ടത്ര ഫലപ്രദമല്ല.

വായിലുണ്ടാകുന്ന മറ്റ് അസുഖങ്ങളായ oral lichen planus (OLP), recurrent aphthous stomatitis (RAS) എന്നിവയുടെ ചികിത്സയ്ക്കും ഈ പുതിയ പ്ലാസ്റ്റർ സഹായിക്കും. 

കുറച്ചു പേരിൽ പ്രീ ക്ലിനിക്കൽ ട്രയൽ നടത്തി. രോഗികൾക്ക് ഈ പ്ലാസ്റ്റർ വളരെയധികം ആശ്വാസം നൽകുന്നുണ്ടെന്നും ദീർഘസമയം ഒട്ടിയിരിക്കുമെന്നതിനാൽ ഫലപ്രദമാണെന്നും ‘ബയോമെറ്റീരിയൽസ്’ എന്ന ജേര്‍ണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു. 

Read More : ആരോഗ്യവാർത്തകൾ