ഇരുചക്രവാഹനമോടിക്കുമ്പോൾ നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും പലരും അതു പാലിക്കാറില്ല. ഹെൽമറ്റ് ധരിക്കാതിരിക്കാൻ ഏറ്റവുമധികമായി പറയുന്ന കാരണം മുടി കൊഴിച്ചിലാണ്. ഹെൽമറ്റ് ധരിച്ചാൽ മുടി കൊഴിയുമെന്ന ധാരണയിൽ ഹെൽമറ്റ് വിമുഖത കാണിക്കുന്നവർ ചിലപ്പോൾ കനത്തവില നൽകേണ്ടി വന്നേക്കാം.
തലയോട്ടിയിലുണ്ടാകുന്ന മുറിവ് മരണത്തിനോ ദീർഘനാൾ അബോധാവസ്ഥയിലും കിടക്കാനോ കാരണമാകാമെന്നതു പരിഗണിച്ചെങ്കിലും ഹെൽമറ്റിനോട് മുഖം തിരിക്കരുത്. ദീർഘനേരം ഹെൽമറ്റ് ധരിക്കുമ്പോൾ തല വിയർക്കുന്നത് പലർക്കും അസ്വസ്ഥതയുണ്ടാക്കുന്നത് സ്വഭാവികം. ഹെൽമറ്റ് ധരിക്കുന്നതിനു മുൻപ് ഹെൽമറ്റിനകത്ത് കോട്ടൺ തുണിയോ കോട്ടൺ ടിഷ്യൂവോ വെച്ച് വിയർപ്പിന്റെ അസ്വസ്ഥത കുറയ്ക്കാം.
Read More : Health News