സ്ട്രെയ്റ്റനിങ്ങും മുടികൊഴിച്ചിലും

സ്ട്രെയ്റ്റ് ചെയ്താൽ മുടി കൊഴിയുമെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ നമുക്ക് ഇഷ്ടമുള്ള പാറ്റേൺ തിരഞ്ഞെടുത്താലോ, സ്ട്രെയ്റ്റനിങ് ഉൾപ്പടെയുള്ളവ ചെയ്താലോ സാധാരണഗതിയിൽ മുടികൊഴിച്ചിൽ ഉണ്ടാകാറില്ല. കെമിക്കലുകൾ ഉപയോഗിക്കുകയോ സ്ട്രെയ്റ്റനിങ് പോലുള്ളവ സ്ഥിരമായി ചെയ്യുകയോ ഉണ്ടായാലേ മുടികൊഴിച്ചിൽ സാധ്യതയുള്ളു. 

ഇഷ്ടപ്പെട്ട പാറ്റേണകളും മറ്റും തിരഞ്ഞെടുക്കുന്നതിനു മുൻപ് നമ്മുടെ മുടിയിഴകൾ ഇതിനു അനുയോജ്യമായതാണോ എന്ന കാര്യം ശ്രദ്ധിക്കുക.

ഗർഭകാലഘട്ടം, പ്രസവം ഇതിനോടനുബന്ധിച്ച് സ്ത്രീകളിൽ സാധാരണ മുടികൊഴിച്ചിൽ സംഭവിക്കാറുണ്ട്. ടീനേജിലുള്ള പെൺകുട്ടികളിൽ പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം, തൊറോയ്ഡ് പ്രശ്നങ്ങൾ, ഹോർമോൺ ചെയഞ്ചസ്, ശരീരഭാരം കൂടുക എന്നിവയുമായി ബന്ധപ്പെട്ടും മുടികൊഴിച്ചിൽ കാണാം. ജീവിതശൈലി ക്രമീകരിക്കുന്നതിലൂടെ ഒരുപരിധി വരെ ഇത് നിയന്ത്രിക്കാനും സാധിക്കും. 

Read More :  മുടിയഴകു കൂട്ടാം