Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളിലെ അപസ്മാരം; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

528290460

ആറു മാസം മുതൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികളിൽ പനി മൂലം ശരീര താപനില കൂടിയാൽ അപസ്മാരം ഉണ്ടാകാം. അതുകൊണ്ട് കുഞ്ഞുങ്ങൾക്ക് പനി വന്നാൽ ശ്രദ്ധിക്കുക. പനിമൂലമുള്ള അപസ്മാരത്തിന് ഫെബ്രയിൽ സീഷർ ( febrile seizure) എന്നു പറയുന്നു.

ഒരു തവണ അപസ്മാരം വന്നാൽ, പിന്നീട് ഒരു പ്രായം വരെ പനി വന്നാൽ അപസ്മാരം വരാം. അതുകൊണ്ട് പനി കൂടി അപസ്മാരം വരാതെ നോക്കുക.

രോഗലക്ഷണങ്ങൾ 

∙ ശരീര താപനില 100.4 F(38 ℃) കൂടുതൽ

∙ ബോധം നഷ്ടപ്പെടുക

∙ ശരീരം അപസ്മാരം വന്ന് കൈകാലുകൾ മുറുക്കി പിടിക്കുകയോ അല്ലെങ്കിൽ വിറയൽ അനുഭവപ്പെടുക.

∙ അറിയാതെ മലമൂത്ര വിസ്സർജനം ചെയ്യുക

∙ ഛർദി

∙ കണ്ണുകൾ ഉരുണ്ട് പിറകോട്ട് പോകുക

ഫെബ്രയിൽ സീഷർ രണ്ട് തരത്തിലുണ്ട്.

1. സിംപിൾ ഫെബ്രയിൽ സീഷർ

● ചില നിമിഷങ്ങൾ മുതൽ 15 മിനിറ്റു വരെ നീണ്ടു നിൽക്കുന്ന അപസ്മാരമാവാം.

● 24 മണിക്കൂറിൽ ഒരു തവണ മാത്രമേ അവ വരാൻ സാധ്യതയുള്ളൂ. 

● ശരീരം മുഴുവൻ അപസ്മാരം അനുഭവപ്പെടാം.

2. കോംപ്ലസ്‌ ഫെബ്രയിൽ സീഷർ

● 15 മിനിറ്റിൽ കൂടുതൽ നീണ്ടു നിൽക്കുന്ന അപസ്മാരം

● 24 മണിക്കൂറിൽ ഒന്നിൽ കൂടുതൽ തവണ അപസ്മാരം അനുഭവപ്പെടാം.

● ശരീരത്തിന്റെ ഒരു ഭാഗത്തു മാത്രം അപസ്മാരം അനുഭവപ്പെടാം.

പനി തുടങ്ങി 24 മണിക്കൂറിനുള്ളിൽ ഫിറ്റ്‌സ് പൊതുവേ കണ്ടു വരുന്നു.

∙ അപസ്മാരം ഉണ്ടായാൽ ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുക. 

∙ഛർദി, ശ്വാസംമുട്ടൽ, മയക്കം, കഴുത്തിനു പിടിത്തം പോലെ അനുഭവപ്പെട്ടാൽ ഉടനടി കുട്ടിയെ ആശുപത്രിയിൽ എത്തിക്കുക.

∙ കുട്ടികളിൽ ചില കുത്തിവയ്പ്പ് എടുക്കുമ്പോൾ പനി ഉണ്ടാകുന്നതു മൂലം അപസ്മാരം അനുഭവപ്പെടാം.

∙ 6 മാസം മുതൽ 5 വയസ്സ് വരെയുള്ള കുട്ടികളിലാണ് പനിമൂലമുള്ള അപസ്മാരം കണ്ടുവരുന്നത്. ഒരു വയസ്സിനും ഒന്നര വയസ്സിനും ഇടയിലാണ് ഫിറ്റ്‌സ് വരുവാൻ സാധ്യത കൂടുതൽ.

പരിശോധനകൾ 

∙ രക്തവും, മൂത്രവും പരിശോധിക്കാൻ ഡോക്ടർ നിർദേശിക്കാം.

∙ തലച്ചോറിന്റെ പ്രവർത്തനം അറിയുവാനായി EEG എടുക്കുവാൻ ഡോക്ടർ നിർദേശിക്കാം.

∙ നട്ടെല്ല് കുത്തി CSF പരിശോധിക്കുവാൻ ഡോക്ടർ നിർദേശിക്കാം.

 പച്ചവെള്ളത്തിൽ തുണി മുക്കി ദേഹം തുടയ്ക്കുക. ചൂടു കുറയാൻ ഇത് സഹായിക്കും. പാരസെറ്റമോൾ കൊടുക്കുമ്പോൾ ചൂട് കുറയേണ്ടതാണ്. എന്നിട്ടും കുറയുന്നില്ലെങ്കിൽ ആശുപത്രിയിൽ ഉടനെ എത്തിക്കുക.

Meftal, brufen മരുന്ന് ഡോക്ടർ നിദ്ദേശിച്ചാൽ അപസ്മാരം വരുന്ന കുട്ടികൾക്ക് കൊടുക്കാം.

പനി മൂലം അപസ്മാരം വരുന്ന കുട്ടികൾക്ക് ചിലപ്പോൾ ചൂട് കൂടുമ്പോൾ ഫിറ്റ്സ് വരാതെയിരിക്കുവാൻ clonazepam, diazepam പോലെയുള്ള മരുന്നുകൾ ഡോക്ടർ നിർദേശിക്കാം. അങ്ങനെയെങ്കിൽ ശരീര താപനില കൂടുമ്പോൾ അതും കൊടുക്കാം.

കുട്ടികളിൽ പനി കൂടി ഫിറ്റ്‌സ് വരാതെ നോക്കുക. ഒരു തവണ ഫിറ്റ്‌സ് വന്നാൽ 5 വയസ്സു വരെ പനി വരുമ്പോൾ ഫിറ്റ്‌സ് വീണ്ടും വരാമെന്നതിനാൽ ഫിറ്റ്‌സ് വരാതെ നോക്കുകയാണ് ഉത്തമം. സൂക്ഷിക്കുക. കുട്ടികളിൽ ശരീര താപനില കൂടാതെ നോക്കുക.

Read More : Health News