Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസ ക്യാമ്പുകളിൽ വേണ്ട മരുന്നുകൾ

paracetamol

ദുരിതാശ്വാസ ക്യാമ്പുകളിൽ അത്യാവശ്യം വേണ്ടിവന്നേക്കാവുന്ന മരുന്നുകൾ ഏതൊക്കെയെന്ന് ചോദിച്ചുകണ്ടിരുന്നു. ഓർമയിൽ നിന്ന് കുറിക്കുന്നതാണ്. ഏതൊക്കെയെന്ന് പറയുന്നതിനു മുൻപ്‌ ആദ്യം ചില മുൻ കരുതലുകൾ

- മരുന്നുകൾ ശേഖരിച്ച്‌ നൽകുന്നവർ അധികൃതരുമായി കോ - ഓർഡിനേറ്റ്‌ ചെയ്യുന്നതാണുചിതം(DMO/DHS ഓഫീസുമായി കോണ്ടാക്റ്റ്‌ ചെയ്യുക. നമ്പറുകൾ അൽപസമയത്തിനകം അപ്ഡേറ്റ്‌ ചെയ്യാം) ശേഖരിച്ച ശേഷം പാഴാകുന്നതും ചിലയിടത്ത്‌ സമൃദ്ധിയും ചിലയിടത്ത്‌ ക്ഷാമവും വരുന്നതൊഴിവാക്കാനാണിത്‌

- മരുന്നുകൾ ഈർപ്പം കടക്കാത്ത രീതിയിൽ പാക്ക്‌ ചെയ്ത്‌ നൽകണം. എക്സ്പയറി ഡേറ്റ്‌ അടുത്തതോ കഴിഞ്ഞതോ മാഞ്ഞതോ ആയ മരുന്നുകൾ ദയവായി നൽകരുത്‌. ശേഖരിക്കുന്നവരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

കൂടുതൽ ആവശ്യമുണ്ടാവുക ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന മരുന്നുകൾ തന്നെയാവും.പനി പല രീതിയിൽ പടരാനിടയുള്ളതുകൊണ്ട്‌ ആദ്യ ആവശ്യം പാരസെറ്റമോൾ തന്നെ

Tab Paracetamol 500mg / 650mg

Syrup Paracetamol (125mg/5ml) & (250mg/5ml)

ORS Packets - രണ്ടാം സാദ്ധ്യത വയറിളക്കരോഗങ്ങളാണ്. ഒ.ആർ.എസ്‌.ഒരുപാട്‌ ജീവൻ രക്ഷിക്കാനിടയുണ്ട്‌. ഒപ്പം ഒരു കാര്യം കൂടി. ശുദ്ധജലവും ഇപ്പോൾ ഒരു മരുന്നുതന്നെ. നിർജ്ജലീകരണം ഒഴിവാക്കാനാണു നമ്മൾ ഒ.ആർ.എസ്‌. നൽകുന്നത്‌. ആ വെള്ളവും ശുദ്ധമായിരിക്കണം

ആന്റിബയോട്ടിക്കുകൾ - വിവിധ ഇൻഫെക്ഷനുകൾ - വിദഗ്ധഡോക്ടർമ്മാരുടെ ഉപദേശത്തിനുശേഷം. അനാവശ്യമായ ഉപയോഗം മൂലം അർഹർക്ക്‌ ലഭിക്കാതിരിക്കുന്ന അവസ്ഥ ഒഴിവാക്കാനാണിത്‌

Ampicillin

Amoxicillin

Azithromycin

Doxycycline

ഛർദ്ദിയ്ക്കും വയറുവേദനകൾക്കും ആവശ്യമായി വന്നേക്കാവുന്നവ. ഇതും ഡോക്ടറുടെ ഉപദേശത്തിനുശേഷം മാത്രം

Emeset (Ondansetron)

Pantoprazole

Omeprazole

Ranitidin

Cyclopam (Antispasmodic)

മുറിവുകൾ കൈകാര്യം ചെയ്യാൻ :

സോപ്പുപയോഗിച്ച്‌ വൃത്തിയായി ശുദ്ധജലത്തിൽ കഴുകുകതന്നെയാണു പ്രഥമശുശ്രൂഷയായി ചെയ്യേണ്ടത്‌.

മുറിവിൽ പുരട്ടാനുള്ള ആന്റിബയോട്ടിക്‌ ഓയിന്റ്മെന്റുകൾ , വൃത്തിയുള്ള ബാൻഡേജുകൾ, ഗ്ലൗസ്‌, കോട്ടൺ മുതലായവ അത്യാവശ്യമാണ്

സാനിട്ടറി നാപ്കിനുകൾ, ബേബി ഡയപ്പറുകൾ, അഡൾട്ട്‌ ഡയപ്പറുകൾ തുടങ്ങിയവയും ആവശ്യമായി വന്നേക്കാം

ഇൻസുലിൻ പോലെ സൂക്ഷിക്കാൻ പ്രയാസമുള്ള മരുന്നുകൾ (റഫ്രിജറേഷൻ ആവശ്യമുള്ളവ) ഒഴിവാക്കുക. ജീവിതശൈലീരോഗങ്ങൾക്ക്‌ ഏറ്റവും പൊതുവായി ഉപയോഗിക്കുന്ന കുറച്ച്‌ മരുന്നുകൾ മാത്രം എഴുതുന്നു.

Levo - thyroxine (Thyronorm , Eltroxin) - Dose must be clearly written on the bottle

Metformin (Different doses should be separated)

Glimipride

Amlodipine

Losartan

Aspirin (75mg)

Clopidogrel (75mg)

Atorvastatin / Rosuvastatin - (Different doses should be separated)

ജീവിതശൈലീരോഗങ്ങളുടെ മരുന്നുകൾ കോമ്പിനേഷനുകൾ ഒഴിവാക്കുന്നതാണുചിതം. കാരണം ആ കോമ്പിനേഷൻ ഉപയോഗിക്കുന്നവർ ചുരുക്കമാവാം.

Read More : Health News