പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ കുട്ടിക്ക് മരുന്നു മാറി പ്രമേഹത്തിനുള്ള മരുന്ന് നൽകിയതായി പരാതി. കണ്ണൂർ പാനൂർ സർക്കാർ ആശുപത്രിയിലാണു സംഭവം.
എട്ടു വയസ്സുള്ള വൈഗയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പനിയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചത്. ഡോക്ടർ പരിശോധിച്ച് മരുന്ന് എഴുതി നൽകി. ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങി കഴിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും രോഗം ഭേദമായില്ല. തുടർന്ന് തലശ്ശേരി ജനറൽ അശുപത്രിയിലെത്തിയപ്പോഴാണ് മരുന്നു മാറിയ വിവരം അറിയുന്നത്.
ഡോക്ടർ എഴുതിയത് ശരിയായ മരുന്നാണെങ്കിലും ഫാർമസിയിൽ നിന്നു മാറി നൽകുകയായിരുന്നു. രണ്ടു മാസത്തിനിടെ ആറാം തവണയാണ് പാനീർ ആശുപത്രി ഫാർമസിയിൽ നിന്നു മരുന്ന് മാറി നൽകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രമേഹത്തിനുള്ള മരുന്നു നൽകിയെന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കാൾ ആരോഗ്യവകുപ്പിലും പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
Read More : ആരോഗ്യവാർത്തകൾ