ഇൻസുലിൻ എടുക്കുന്ന പ്രമേഹരോഗി എന്നു കേട്ടാൽ ഇപ്പോഴും എന്തോ വലിയ അത്യാഹിതമാണ് അതെന്ന മട്ടിലാണ് പലരുടെയും പെരുമാറ്റം. എന്നാൽ പ്രമേഹത്തിന് ഏറ്റവും നല്ല ചികിത്സ ഇൻസുലുനാണ്. പക്ഷേ ഇൻസുലിൻ തുടങ്ങുന്നത് പലപ്പോഴും വൈകിയിട്ട് ആയതുകൊണ്ട് രോഗികൾക്കിടയിൽ ഒരു തെറ്റിദ്ധാരണയുണ്ട് ഇൻസുലിൻ തുടങ്ങുന്നത് പ്രമേഹം ഗുരുതമായതു കൊണ്ടാണെന്ന്. വാസ്തവത്തിൽ പ്രമേഹം ഗുരുതമാക്കാതിരിക്കാനാണ് ഇൻസുലിൻ തുടങ്ങേണ്ടത്. ഇതുപയോഗിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങളുമില്ല.
99 ശതമാനം പ്രമേഹരോഗികളും ഇൻസുലിൻ തുടങ്ങുന്നത് ഒരുപാട് ഗുളികകൾ കഴിച്ച് പ്രമേഹം നിയന്ത്രിക്കാൻ കഴിയാതാകുമ്പോഴാണ്. എന്നാൽ പ്രമേഹം നിയന്ത്രണവിധേയമായിട്ടു പോകുന്ന വേളയിൽ ഒരുപാടു വർഷങ്ങൾ ആകാതിരിക്കുമ്പോഴാണ് ഇൻസുലിന്‍ തുടങ്ങേണ്ടത്. ഇങ്ങനെ തുടങ്ങുമ്പോൾ ഇൻസുലിൻ എപ്പോൾ വേണമെങ്കിലും നിർത്തുകയും ചെയ്യാം. പിന്നീട് തുടങ്ങുകയും ചെയ്യാം.
പ്രമേഹരോഗത്തിന്റെ ഒരു പ്രത്യേകത കാരണം നമ്മുടെ ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനശേഷിയിൽ വരുന്ന വ്യതിയാനങ്ങൾകൊണ്ടും പ്രമേഹത്തിൽ ഇൻസുലിന്റെ ഉൽപ്പാദനത്തിൽ വരുന്ന കുറവു കൊണ്ടും പുറമേനിന്നു നമുക്ക് കൊടുക്കേണ്ടതായിട്ടുള്ള ഒരൗഷധമാണ് ഇൻസുലിൻ. പെട്ടെന്നു പ്രവർത്തിപ്പിക്കുന്നവ, ദീർഘനേര പ്രവർത്തിക്കുന്നവ, ഇൻസുലിനോടൊപ്പം കൊടുക്കുന്ന മരുന്നുകൾ തുടങ്ങി ഒരുപാടു മരുന്നുകളുണ്ട്. ഡയബറ്റിസിനു കൊടുക്കുന്ന മരുന്നുകൾ പ്രതിരോധത്തിനായും അനുബന്ധ രോഗങ്ങൾ വന്ന ശേഷം അവ ഗുരുതരമാകാതിരിക്കാനായും ഉപയോഗിക്കാം. പ്രതിരോധത്തിനായി ഉപയോഗിക്കുമ്പോഴാണ് രോഗികൾക്ക് ഇതുകൊണ്ട് കൂടുതൽ പ്രയോജനം ലഭിക്കുന്നത്.