Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാപ്പിയും ചായയും ഗർഭസ്ഥശിശുവിന്റെ തൂക്കം കുറയ്ക്കുമോ?

drinking tea Representational image

ചായയും കാപ്പിയും ഇഷ്ട പാനീയങ്ങളാണെങ്കിലും ഗർഭകാലത്ത് ഒഴിവാക്കുന്നതാണു നല്ലതെന്ന് അമേരിക്കൻ കോളജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ് (ACOG) അഭിപ്രായപ്പെടുന്നു. പാനീയങ്ങളിലെ കഫീൻ ഗർഭസ്ഥ ശിശുക്കളുടെ തൂക്കം കുറയ്ക്കുമെന്ന് അയർലൻഡിലെ ഡബ്ളിൻ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകൻ ലിങ് വെയ് ചാൻ പറയുന്നു. കഫീന്റെ സാന്നിധ്യം ഗർഭപാത്രത്തെ ദോഷകരമായി ബാധിക്കുമെന്ന് മുൻപ് നിരവധി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ടെന്ന് ചെന്നും സഹപ്രവർത്തകരും അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനക്കുറിപ്പിൽ‌ പറയുന്നു.

 ഈ പഠനത്തിനായി ഗവേഷക സംഘം അയർലൻഡുകാരായ 941 അമ്മമാരെയും കുഞ്ഞുങ്ങളെയും തിരഞ്ഞെടുത്തു. അയർലൻഡുകാർ കാപ്പിയെക്കാളധികം ചായ കുടിക്കുന്ന വരാണ്. പഠനത്തിൽ പങ്കെടുത്ത പകുതി അമ്മമാരും ചായ കുടിക്കുന്നവരും 40 ശതമാനം പേർ കാപ്പി കുടിക്കുന്നവരും ആയിരുന്നു. ഗർഭത്തിന്റെ ആദ്യ മൂന്നു മാസങ്ങളിൽ ശരീരത്തിലെത്തിയ ഓരോ 100 മില്ലിഗ്രാം കഫീനും ജനനസമയത്ത് കുഞ്ഞിന് 72 ഗ്രാം (രണ്ടര ഔൺസ്) തൂക്കം കുറയാനും ജെസ്റ്റേഷനൽ ഏജ് കുറയാനും കാരണമായി. കഫീൻ ഉള്ളിൽ ചെന്ന ഗർഭിണികളുടെ കുട്ടികൾക്ക് ജനനസമയത്ത് നീളവും തലയുടെ വലുപ്പവും കുറവായിരുന്നു. 

ഏറ്റവും കൂടുതൽ കഫീൻ കഴിച്ച സ്ത്രീകളുടെ കുട്ടികൾക്ക് 170 ഗ്രാം തൂക്കം കുറവായിരുന്നു. കഫീന്റെ അളവ് കൂടുന്നത് മറുപിള്ള (Placenta)യിലെ രക്തയോട്ടം കുറയ്ക്കുകയും ഇത് ഗർഭസ്ഥശിശുവിന്റെ വളർച്ചയെ ബാധിക്കുകയും ചെയ്യും. മറുപിള്ളയെ കടന്ന് ഗർഭസ്ഥ ശിശുവിന്റെ കലകളിലേക്കു (tissues) പോലും കഫീൻ അടിഞ്ഞു കൂടുമെന്നും ഗവേഷകർ പറയുന്നു. 355 മില്ലിലീറ്റർ കാപ്പിയിൽ 200 മില്ലിഗ്രാം കഫീൻ ഉണ്ട്. ചായയിൽ പൊതുവേ കഫീൻ കുറവാണ്