വൈകിയുറങ്ങുന്നവരെ കാത്തിരിക്കുന്നത് ഈ രോഗങ്ങൾ

രാത്രി ഏറെ വൈകി ഉറങ്ങാൻ കിടക്കുന്ന ആളാണോ നിങ്ങൾ? രാവിലെ എഴുന്നേൽക്കാൻ മടിക്കുന്ന ആളുമാണോ? നേരത്തെ കിടന്ന് നേരത്തെ എഴുന്നേൽക്കുന്നവരേക്കാൾ വൈകിയുറങ്ങുന്നവരെ ചില രോഗങ്ങൾ കാത്തിരിക്കുന്നുണ്ട്. ഹൃദ്രോഗവും ടൈപ്പ് 2 പ്രമേഹവും ഇക്കൂട്ടർക്ക് വരാൻ സാധ്യത കൂടുതലാണത്രെ. നേരത്തെ കിടന്ന് നേരത്തെ എണീക്കുന്നവരെക്കാൾ രണ്ടര മടങ്ങ് രോഗസാധ്യത വൈകി ഉറങ്ങുന്നവർക്കുണ്ടെന്നു പഠനം. 

രാത്രി ഉറങ്ങാൻ കിടക്കുന്നവർ മദ്യം, മധുരം, ഫാസ്റ്റ് ഫുഡ് തുടങ്ങി അനാരോഗ്യം ക്ഷണിച്ചു വരുന്നവ ശീലമാക്കുന്നതായും പഠനം പറയുന്നു. ഇവർ പഴങ്ങളും പച്ചക്കറികളും വളരെ കുറച്ചും ഊർജ്ജപാനീയങ്ങളും കഫീൻ അടങ്ങിയ ബിവറേജുകളും ധാരാളവും കഴിക്കും. 

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കൂട്ടും. ഗ്ലൂക്കോസിന്റെ ഉപാപചയത്തെ സർക്കാഡി യൻ റിഥം സ്വാധീനിക്കുന്നതു മൂലമാണിതെന്ന് അഡ്വാൻസസ് ഇൻ ന്യൂട്രീഷൻ എന്ന ജേണലിൽ പ്രസിദ്ധീ കരിച്ച പഠനം പറയുന്നു. പകൽ സമയം ഗ്ലൂക്കോസ് നില കുറഞ്ഞു വരുകയും രാത്രി ഏറ്റവും കുറവ് ആകുകയും ചെയ്യും.  

രാത്രി വൈകി കിടക്കുന്നവർ കിടക്കാൻ പോകുന്നതിനു തൊട്ടു മുന്‍പ് ഭക്ഷണം കഴിക്കുകയും അതുമായി ഉറങ്ങാൻ തുടങ്ങുമ്പോൾ തന്നെ ഗ്ലൂക്കോസ് നില ഉയരുകയും ചെയ്യും. ഇത് ഉപാപചയപ്രവർത്തനത്തെ ദോഷകരമായി ബാധിക്കും.