ആറ്റുനോറ്റു പിറന്ന കൺമണിയെ അവർ വിഡിയോ കോളിൽ കണ്ടു. കൈകളിലെടുത്തു താലോലിക്കാൻ‌ ഇനിയും കാത്തിരിക്കണം. യുഎസിൽ സ്ഥിര താമസമാക്കിയ പത്തനംതിട്ടക്കാരായ ദമ്പതികളാണു വാടക ഗർഭപാത്രത്തിൽ കൊച്ചിയിലെ ആശുപത്രിയിൽ ജനിച്ച പെൺകുഞ്ഞിനെ കാണാനായി കടലിനക്കരെ കാത്തിരിക്കുന്നത്. വിമാന സർവീസ് പുനരാരംഭിച്ചാൽ മാത്രമേ അവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറ്റുനോറ്റു പിറന്ന കൺമണിയെ അവർ വിഡിയോ കോളിൽ കണ്ടു. കൈകളിലെടുത്തു താലോലിക്കാൻ‌ ഇനിയും കാത്തിരിക്കണം. യുഎസിൽ സ്ഥിര താമസമാക്കിയ പത്തനംതിട്ടക്കാരായ ദമ്പതികളാണു വാടക ഗർഭപാത്രത്തിൽ കൊച്ചിയിലെ ആശുപത്രിയിൽ ജനിച്ച പെൺകുഞ്ഞിനെ കാണാനായി കടലിനക്കരെ കാത്തിരിക്കുന്നത്. വിമാന സർവീസ് പുനരാരംഭിച്ചാൽ മാത്രമേ അവർക്ക് നാട്ടിലെത്തി കുഞ്ഞിനെ നേരിൽ കാണാനാവൂ.

10 വർഷത്തിലേറെയായി കുഞ്ഞുങ്ങളില്ലാതിരുന്ന ദമ്പതികൾ കൊച്ചിയിലെ സൈമർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാടക ഗർഭധാരണ രീതിയാണു ഫലം കണ്ടത്. മലയാളി യുവതിയുടെ ഗർഭപാത്രത്തിലാണ് ഭ്രൂണം വളർന്നത്. കുറച്ചു മാസങ്ങൾക്കു മുൻപ് ദമ്പതികൾ യുഎസിലേക്കു തിരിച്ചു പോയി. പ്രസവത്തോട് അടുത്ത് മാർച്ച് രണ്ടാം വാരം തിരിച്ചു വരാനായിരുന്നു പദ്ധതി. എന്നാൽ, കോവിഡ് 19 മൂലം വിമാന സർവീസുകൾ റദ്ദാക്കിയതോടെ അവരുടെ യാത്ര മുടങ്ങി.

ADVERTISEMENT

മാർച്ച് 19നു കൊച്ചിയിലെ ആശുപത്രിയിൽ കുഞ്ഞ് പിറന്നു.

ആശുപത്രിയിൽ നിന്നു വിഡിയോ കോളിലൂടെയാണ് കുഞ്ഞിന്റെ മുഖം അച്ഛനും അമ്മയും ആദ്യമായി കണ്ടത്. 12 ദിവസത്തിലേറെ ആശുപത്രിയിലെ എൻഐസിയുവിൽ ആയിരുന്നു കുഞ്ഞ്. ഓരോ ദിവസവും കുഞ്ഞിന്റെ ചിത്രങ്ങൾ യുഎസിലേക്ക് വാട്സാപ് വഴി അയച്ചു.

ADVERTISEMENT

‘ഏറെ വർഷങ്ങളായി കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു ആ ദമ്പതികൾ. ഒടുവിൽ വാടക ഗർഭധാരണത്തിലൂടെ അതിനു സാധിച്ചു. പക്ഷേ, നാട്ടിലേക്കു വരാൻ കഴിയാത്തതിനാൽ കുഞ്ഞിനെ കൈകളിലെടുക്കാൻ അവർ ഇനിയും കാത്തിരിക്കണം’– സൈമറിലെ സീനിയർ കൺസൽറ്റന്റും സയന്റിഫിക് ഡയറക്ടറുമായ ഡോ. പരശുറാം ഗോപിനാഥ് പറഞ്ഞു.

അച്ഛനമ്മമാർ വരാൻ വൈകുന്ന സാഹചര്യത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഏപ്രിൽ 3ന് ആശുപത്രി അധികൃതർ കുഞ്ഞിനെ ബന്ധുക്കൾക്കു കൈമാറി.