ലോക ഹൃദയാരോഗ്യ ദിനത്തിൽ അതിഗുരുതരമായ ഹൃദ്രോഗികളിൽ ഘടിപ്പിക്കുന്ന ECMO മെഷിനെപ്പറ്റിയും അതിന്റെ ഗുണഫലങ്ങളെപ്പറ്റിയും അറിയാം. എന്താണ് ECMO ECMO എന്നാൽ Extracorporeal Membrane Oxygenation എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു മെഷീൻ ആണ്. ഇതിനുള്ളിൽ പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. ഒരു പമ്പും ഒരു

ലോക ഹൃദയാരോഗ്യ ദിനത്തിൽ അതിഗുരുതരമായ ഹൃദ്രോഗികളിൽ ഘടിപ്പിക്കുന്ന ECMO മെഷിനെപ്പറ്റിയും അതിന്റെ ഗുണഫലങ്ങളെപ്പറ്റിയും അറിയാം. എന്താണ് ECMO ECMO എന്നാൽ Extracorporeal Membrane Oxygenation എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു മെഷീൻ ആണ്. ഇതിനുള്ളിൽ പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. ഒരു പമ്പും ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക ഹൃദയാരോഗ്യ ദിനത്തിൽ അതിഗുരുതരമായ ഹൃദ്രോഗികളിൽ ഘടിപ്പിക്കുന്ന ECMO മെഷിനെപ്പറ്റിയും അതിന്റെ ഗുണഫലങ്ങളെപ്പറ്റിയും അറിയാം. എന്താണ് ECMO ECMO എന്നാൽ Extracorporeal Membrane Oxygenation എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു മെഷീൻ ആണ്. ഇതിനുള്ളിൽ പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. ഒരു പമ്പും ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക ഹൃദയാരോഗ്യ ദിനത്തിൽ അതിഗുരുതരമായ ഹൃദ്രോഗികളിൽ ഘടിപ്പിക്കുന്ന ECMO മെഷിനെപ്പറ്റിയും അതിന്റെ ഗുണഫലങ്ങളെപ്പറ്റിയും അറിയാം. 

എന്താണ് ECMO

ADVERTISEMENT

ECMO എന്നാൽ Extracorporeal Membrane Oxygenation എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു മെഷീൻ ആണ്. ഇതിനുള്ളിൽ പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. 

ഒരു പമ്പും  ഒരു ഓക്സിജനറേറ്ററും. ഈ  പമ്പ് ഹൃദയത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം എത്തിക്കുവാൻ സഹായിക്കുകയും ഓക്സിജനറേറ്റർ ശുദ്ധരക്ത ധമനിയിലുള്ള  രക്തത്തിലെ കാർബൺഡൈ ഓക്‌സൈഡിന്റെ അളവ് കുറച്ച്, പ്രാണവായുവിന്റെ അളവ് കൂട്ടുകയും ചെയ്യുന്നു. 

ആർക്കാണ് ഈ ഉപകരണം ഉപയോഗപ്രദം ആവുന്നത്?

പ്രധാനപ്പെട്ട രണ്ട് അവയവങ്ങളായ ഹൃദയത്തിനും ശ്വാസകോശത്തിനും അസുഖമുള്ള വ്യക്തികൾക്കാണ് ഈ  ഉപകരണം ഉപയോഗിക്കപ്പെടുന്നത്.

ADVERTISEMENT

1. ഹൃദയത്തിന്റെ പ്രവർത്തനത്തകരാറ് 

ചില വ്യക്തികളിൽ ഹൃദയാഘാതം വന്നു താൽക്കാലികമായി ഹൃദയത്തിന്റെ പ്രവർത്തനം നിന്നു പോകുന്നു. മറ്റു ചിലർക്ക് ഹൃദയത്തിൽ അണുബാധ വന്ന് ഹൃദയത്തിന്റെ പ്രവർത്തനം തീരെ കുറഞ്ഞു പോകുന്നു. ഇങ്ങനെയുള്ളവർക്ക് ഈ  ഉപകരണം ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ്  ചെയ്ത്  എത്തിക്കുവാൻ സഹായിക്കുന്നു. 

2. ശ്വാസകോശത്തിന്റെ അസുഖങ്ങൾ 

ശ്വാസകോശത്തിലെ അസുഖങ്ങൾ കാരണം ശരീരത്തിലെ പ്രാണവായുവിന്റെ അളവ് ക്രമാതീതമായി കുറഞ്ഞു  കഴിഞ്ഞാൽ വെന്റിലേറ്റർ (കൃത്രിമമായി ശ്വാസം കൊടുക്കുന്ന രീതി) മുഖാന്തരം ഓക്സിജന്റെ അളവ് കൂട്ടാൻ സാധിക്കും. എന്നാൽ ചില രോഗികൾക്ക് വെന്റിലേറ്റർ ഉപയോഗിച്ചാലും ശരീരത്തിലെ ഓക്‌സിജന്റെ അളവ് നിലനിർത്താൻ സാധിക്കാതെ വരുന്നു. ഈ അവസരത്തിലാണ് ECMO മെഷീൻ ഉപയോഗിക്കപ്പെടുന്നത്.

ADVERTISEMENT

3. എങ്ങനെയാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്?

വെന്റിലേറ്ററിൽ ആയിരിക്കുന്ന വ്യക്തിക്ക് ഹൃദയത്തിന്റെ വലത്തേ ഭാഗത്തു നിന്ന് അശുദ്ധരക്തം (അതായത് ഓക്‌സിജന്റെ അളവ് കുറവുള്ള രക്തം) ഒരു ട്യൂബ് വഴി മെഷീനിലേക്ക്  എത്തിക്കുന്നു. ഈ പമ്പ് വഴി അവിടെ നിന്ന് ഈ  അശുദ്ധ രക്തത്തെ ഓക്സിജനറേറ്ററിലേക്ക് കടത്തിവിടുന്നു. ഓക്സിജനറേറ്റർ അശുദ്ധരക്തത്തിൽ നിന്ന് കാർബൺഡൈ ഓക്‌സൈഡിന്റെ  അളവ് കുറയ്ക്കുകയും ഓക്‌സിജന്റെ അളവ് കൂട്ടുകയും ചെയ്യുന്നു. അതിനു ശേഷം ഈ  രക്തം ഹൃദയത്തിന്റെ ഇടതു വശത്തേക്ക്, അതായത് Aorta രക്തധമനികളിലേയ്ക്ക്  തിരികെ എത്തിക്കുന്നു. Aorta -യിൽ എത്തുന്ന രക്തം ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും ഈ  പമ്പിന്റെ പ്രവർത്തനത്താൽ എത്തിപ്പെടുന്നു. ഇവ അതീവ  ഗുരുതരാവസ്ഥയിൽ ഉള്ള വ്യക്തികളുടെ കാലിലെ രണ്ട്  രക്തധമനികളിൽ (ഒരു ആർട്ടറിയും ഒരു വെയിനും) ആർട്ടറിയിലൂടെ ഒരു പ്ലാസ്റ്റിക് ട്യൂബ് (ചെറുവിരൽ വ്യാസം) Aorta എന്ന രക്തധമനിയിൽ ഘടിപ്പിക്കുന്നു. രണ്ടാമത്തെ പ്ലാസ്റ്റിക്  ട്യൂബ് വെയിനിലൂടെ ഹൃദയത്തിന്റെ വലത്തേ അറയിൽ എത്തിക്കുന്നു. ഈ ട്യൂബിലൂടെ ഹൃദയത്തിന്റെ വലതുഭാഗത്ത് നിന്ന് രക്തം വലിച്ചെടുത്ത് ECMO മെഷീനിലേക്ക്  എത്തിക്കുന്നു. 

4. എത്ര നാൾ വരെ ഒരു രോഗിക്ക് ECMO- ഉപയോഗിക്കുവാൻ സാധിക്കും?

സാധാരണ ഗതിയിൽ ഈ  രോഗികളിൽ മൂന്ന് മുതൽ ഏഴ്  ദിവസത്തിനകം ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടേണ്ടതാണ്. അല്ലെങ്കിൽ ശ്വാസകോശത്തിന്റെ നില മെച്ചപ്പെടേണ്ടതാണ്. അതുകൊണ്ട് 5 മുതൽ 7 ദിവസം വരെയാണ്  സാധാരണഗതിയിൽ ഒരു വ്യക്തിക്ക് മെഷീൻ വേണ്ടിവരിക. ഇതിലധികം ദിവസങ്ങളിൽ ഉപയോഗിച്ച് കഴിഞ്ഞാൽ കോംപ്ലിക്കേഷൻസ് വരാൻ  സാധ്യത കൂടുതലാണ്. എങ്കിലും ലോകത്ത് ഒരു വ്യക്തിക്ക്  117 ദിവസം ഈ  മെഷീൻ ഉപയോഗിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 

5.ECMO - യുടെ ബലത്തിൽ  ജീവിക്കുന്ന വ്യക്തികൾക്ക് എന്ത് സംഭവിക്കും?

സാധാരണ ഗതിയിൽ ഈ  മെഷീൻ ഉപയോഗിക്കപ്പെടുന്നത് Recoverable ആയിട്ടുള്ള അസുഖങ്ങൾക്കാണ്, ഹൃദയാഘാതവും/ അണുബാധയും വന്നു ഹൃദയം താൽക്കാലികമായി നിന്ന് പോവുക, ഇതിൽ നിന്ന് ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ടു വരാൻ  സാധ്യതയുള്ള വ്യക്തികൾക്കാണ് ഈ എക്മോ മെഷീൻ കൊണ്ട്  കൂടുതൽ ഗുണം ഉള്ളത്. ഇങ്ങനെയുള്ള വ്യക്തികൾക്ക് കുറച്ചു ദിവസങ്ങൾക്കു ശേഷം ഹൃദയത്തിന്റെ  പ്രവർത്തനം മെച്ചപ്പെട്ടു വരികയും തന്മൂലം ഈ  മെഷീന്റെ പ്രവർത്തനം  നിർത്താവുന്നതുമാണ്. എന്നാൽ ചില വ്യക്തികൾ ഇതിന്റെ കോംപ്ലിക്കേഷൻസ് കാരണം അസുഖം ഭേദമാകാതെ മരണത്തിനു അടിമപ്പെടുന്നു. ചില വ്യക്തികൾക്ക്  ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടാത്ത അവസരത്തിൽ ഹൃദയം മാറ്റിവയ്ക്കൽ നടത്തേണ്ടി വരുന്നു. വെന്റിലേറ്റർ അസിസ്റ്റഡ്  ഡിവൈസ് ഉപയോഗിക്കേണ്ടതായി വന്നേക്കാം.

വളരെ ഗുരുതരാവസ്ഥയിലുള്ള അസുഖമുള്ള വ്യക്തികൾ ഈ  ഉപകരണം ഉപയോഗിക്കുന്നതിനാൽ ECMO ഉപയോഗിച്ചാൽ പോലും  ഈ അവസ്ഥയിൽ നിന്നു രോഗി സുഖം പ്രാപിച്ച് വീട്ടിൽ പോകുവാനുള്ള  സാധ്യത കണക്കുകളനുസരിച്ച് 20 ശതമാനം  മുതൽ 40 ശതമാനം വരെയാണ്. ശ്വാസകോശത്തിന്റെ അസുഖങ്ങളിൽ ECMO ഉപയോഗിക്കുന്ന അവസരത്തിൽ രോഗിയുടെ അസുഖം ഭേദമാകാനുള്ള സാധ്യത 60 ശതമാനത്തിൽ കൂടുതലാണ്. ആയതിനാൽ മറ്റെല്ലാ ചികിത്സ മാർഗങ്ങളും പരാജയപ്പെടുന്ന വേളകളിൽ  ECMO- യെ ഒരു നവീന ജീവൻ രക്ഷാ  ഉപാധിയായി കണക്കാക്കാം.

(കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ചീഫ് ഇന്റെർവെൻഷനൽ കാർഡിയോളജിസ്റ്റ് ആണ് ലേഖകൻ)

English Summary: Heart disease, ECMO Machine, How does ECMO work?