കോവിഡ് ബാധിച്ച് ഒരു വ്യക്തി മരണപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും മുതല്‍ അര്‍ബുദവും അമിതവണ്ണവും വരെ നീളുന്ന നിരവധി സഹരോഗാവസ്ഥകള്‍ ഈ പട്ടികയിലുണ്ട്. ഇക്കൂട്ടത്തിലേക്ക് ഒരു കാരണം കൂടി കൂട്ടിച്ചേര്‍ക്കുകയാണ് യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ മെഡിക്കല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് ബാധിച്ച് ഒരു വ്യക്തി മരണപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും മുതല്‍ അര്‍ബുദവും അമിതവണ്ണവും വരെ നീളുന്ന നിരവധി സഹരോഗാവസ്ഥകള്‍ ഈ പട്ടികയിലുണ്ട്. ഇക്കൂട്ടത്തിലേക്ക് ഒരു കാരണം കൂടി കൂട്ടിച്ചേര്‍ക്കുകയാണ് യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ മെഡിക്കല്‍ സ്‌കൂള്‍. കോവിഡ് 19നും അസന്തുലിതാവസ്ഥയിലുള്ള സോഡിയം തോതുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ ശ്വാസകോശം നിലച്ച് മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഇവരുടെ പഠനം വെളിപ്പെടുത്തുന്നു. എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം ജേണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 

കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിക്കപ്പെട്ട് ലണ്ടനിലെ യുസിഎല്‍ ഹോസ്പിറ്റല്‍, വിറ്റിങ്ടണ്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ട 488 പേരിലാണ്  പഠനം നടത്തിയത്. ഇതില്‍ 277 പേര്‍ പുരുഷന്മാരും 211 പേര്‍ സ്ത്രീകളുമായിരുന്നു. ഇവരുടെ ശരാശരി പ്രായം 68. ശരാശരി 8 ദിവസത്തോളം ഇവര്‍ ആശുപത്രിയില്‍ ചെലവഴിച്ചു. 

ADVERTISEMENT

കുറഞ്ഞ സോഡിയം തോതുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികള്‍ക്ക് ശ്വസനസഹായിയുടെ പിന്തുണ വേണ്ടിവരാനുള്ള സാധ്യത സാധാരണ കോവിഡ് രോഗിയെ അപേക്ഷിച്ച് ഇരട്ടിയാണെന്ന് പഠനത്തില്‍ കണ്ടെത്തി. ആശുപത്രി വാസത്തിനിടെ സോഡിയം തോത് അമിതമായി ഉയരുന്ന രോഗികള്‍ സാധാരണ സോഡിയം തോത് ഉള്ളവരെ അപേക്ഷിച്ച് മരിക്കാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. 

ആശുപത്രി പ്രവേശന സമയത്ത് കുറഞ്ഞ സോഡിയം തോതുള്ള കോവിഡ് രോഗികളില്‍ 32 ശതമാനത്തിനും ബ്രീത്തിങ്ങ് ട്യൂബും വെന്റിലേറ്റര്‍ സഹായവും വേണ്ടി വന്നു. ആശുപത്രി വാസത്തിനിടെ ഉയര്‍ന്ന സോഡിയം തോത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ 56 ശതമാനം പേരും മരണപ്പെടുകയും ചെയ്തു. 

ADVERTISEMENT

രോഗികളുടെ സോഡിയം തോത് അറിയുക വഴി ഡോക്ടര്‍മാര്‍ക്ക് അവരുടെ ആരോഗ്യം വഷളാകാനും മരണമുണ്ടാകാനുമുള്ള സാധ്യത പ്രവചിക്കാനാകുമെന്ന് പഠനം പറയുന്നു. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണോ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ ഇടണോ എന്നതെല്ലാം തീരുമാനിക്കാനും സോഡിയം തോത് സഹായിക്കും.  

രോഗിയുടെ രക്തം പരിശോധിച്ച് വലിയ ചെലവില്ലാതെ സോഡിയം തോത് അറിയാന്‍ സാധിക്കും. ശരീരത്തിലെ ദ്രാവകങ്ങളുടെ അളവും രക്ത സമ്മര്‍ദവും നിയന്ത്രിക്കുന്ന അവശ്യ ധാതുവാണ് സോഡിയം. ശരീരത്തിലെ സോഡിയം തോതില്‍ അസന്തുലിതാവസ്ഥ വരാന്‍ നിരവധി കാരണങ്ങളുണ്ടാകാം. അതിസാരം, ഛര്‍ദ്ദി, അമിത വിയര്‍പ്പ്, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കല്‍ തുടങ്ങിയവ മൂലം ശരീരത്തില്‍ ദ്രാവകങ്ങളുടെ തോത് താഴുന്നത് സോഡിയം നില ഉയരാന്‍ കാരണമാകാം. അതിനാല്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. 

ADVERTISEMENT

English Summary : COVID-19 patients with sodium imbalance at high risk of respiratory failure