സഹകരണത്തിൽ സ്നേഹം തുന്നിച്ചേർത്ത് ആയിരങ്ങൾക്ക് ആശ്വാസമെത്തിക്കാൻ വനിതാ കൂട്ടായ്മ. സ്തനാർബുദം മൂലം സ്തനങ്ങളിലൊന്ന് നീക്കം ചെയ്ത വനിതകൾക്ക് മാസക്ടമി പാഡുകൾ നിർമിക്കുന്നതോടൊപ്പം ഇത് തയ്ക്കാനറിയുന്ന വീട്ടമ്മമാർക്ക് ഒരു വരുമാനമാർഗമാക്കാനുള്ള സാധ്യതയും ഈ കൂട്ടായ്മയുടെ പ്രവർത്തകർ ആരായുന്നു. സ്തനാർബുദം

സഹകരണത്തിൽ സ്നേഹം തുന്നിച്ചേർത്ത് ആയിരങ്ങൾക്ക് ആശ്വാസമെത്തിക്കാൻ വനിതാ കൂട്ടായ്മ. സ്തനാർബുദം മൂലം സ്തനങ്ങളിലൊന്ന് നീക്കം ചെയ്ത വനിതകൾക്ക് മാസക്ടമി പാഡുകൾ നിർമിക്കുന്നതോടൊപ്പം ഇത് തയ്ക്കാനറിയുന്ന വീട്ടമ്മമാർക്ക് ഒരു വരുമാനമാർഗമാക്കാനുള്ള സാധ്യതയും ഈ കൂട്ടായ്മയുടെ പ്രവർത്തകർ ആരായുന്നു. സ്തനാർബുദം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹകരണത്തിൽ സ്നേഹം തുന്നിച്ചേർത്ത് ആയിരങ്ങൾക്ക് ആശ്വാസമെത്തിക്കാൻ വനിതാ കൂട്ടായ്മ. സ്തനാർബുദം മൂലം സ്തനങ്ങളിലൊന്ന് നീക്കം ചെയ്ത വനിതകൾക്ക് മാസക്ടമി പാഡുകൾ നിർമിക്കുന്നതോടൊപ്പം ഇത് തയ്ക്കാനറിയുന്ന വീട്ടമ്മമാർക്ക് ഒരു വരുമാനമാർഗമാക്കാനുള്ള സാധ്യതയും ഈ കൂട്ടായ്മയുടെ പ്രവർത്തകർ ആരായുന്നു. സ്തനാർബുദം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹകരണത്തിൽ സ്നേഹം തുന്നിച്ചേർത്ത് ആയിരങ്ങൾക്ക് ആശ്വാസമെത്തിക്കാൻ വനിതാ കൂട്ടായ്മ. സ്തനാർബുദം മൂലം സ്തനങ്ങളിലൊന്ന് നീക്കം ചെയ്ത വനിതകൾക്ക് മാസക്ടമി പാഡുകൾ നിർമിക്കുന്നതോടൊപ്പം ഇത് തയ്ക്കാനറിയുന്ന വീട്ടമ്മമാർക്ക് ഒരു വരുമാനമാർഗമാക്കാനുള്ള സാധ്യതയും ഈ കൂട്ടായ്മയുടെ പ്രവർത്തകർ ആരായുന്നു. 

സ്തനാർബുദം എന്ന നിർഭാഗ്യകരമായ അവസ്ഥയെ തുടർന്നു സ്തനങ്ങളിലൊന്ന് ശസ്ത്രക്രിയയിലുടെ എടുത്തുകളഞ്ഞിട്ടുള്ളവർക്കറിയാം അതിന്റെ അസ്വസ്ഥതകൾ. ശൂന്യമായ ഇടം നിറയ്ക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകാം. സംശയമുനകളോടെയുള്ള നോട്ടങ്ങളോ അതിൽപ്പിടിച്ചു കയറുന്ന, രോഗത്തെക്കുറിച്ചുള്ള ‘അനാരോഗ്യകരമായ’ ചർച്ചകളോ സഹതാപ പ്രകടനങ്ങളോ അധികമാരും ഇഷ്ടപ്പെടാനിടയില്ല. അതിനൊക്കെ ഇടവരുത്തുന്ന ഒന്നും കാഴ്ചയിൽ ഇല്ലെങ്കിൽ അത് ആത്മവിശ്വാസം വർധിപ്പിക്കും. മാസക്ടമി പാഡുകളുടെ പ്രയോജനം ഇവിടെയാണ്. കേരളത്തിൽ താരതമ്യേന പ്രചാരത്തില്ലാത്ത ഈ പാഡുകളുടെ ഉപയോഗം സ്തനം നീക്കം ചെയ്ത സ്ത്രീകൾക്ക് ഏറെ ആശ്വാസകരമാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. 

ADVERTISEMENT

ഇവയുടെ പ്രചാരവും നിർമാണവും ലക്ഷ്യമിടുന്ന പദ്ധതികൾക്ക് രൂപം നൽകുകയാണ് തൃശൂരിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ശോഭന മോഹൻദാസും സുഹൃത്തുക്കളും. 

‘അടുത്ത ഒരു ബന്ധുവിന് വേണ്ടിയാണ് ഞാൻ ഈ പാഡുകളെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. പലരും ഇതു കേട്ടിട്ടുപോലുമില്ലായിരുന്നു. ഓൺലൈനിൽ വരുത്താം എന്നൊക്കെ ചിലർ സൂചിപ്പിച്ചു. അങ്ങനെയാണ് ഞാൻ ക്രാഫ്റ്റ് സ്റ്റിച്ചിങ് വിദഗ്ധയും സുഹൃത്തുമായ വത്സലയിലേക്ക് എത്തിയത്. ആവശ്യങ്ങൾ പറഞ്ഞപ്പോൾ അതിനനുസരിച്ച് വത്സല പാഡ് തയാറാക്കി തന്നു. ധരിച്ച ബന്ധു അതിൽ സംതൃപ്തിയും അറിയിച്ചു’’ – ഡോ. ശോഭന പറഞ്ഞു. 

കൂടുതൽപേരിലേക്ക് ഈ വിവരം എത്തിയതോടെ അന്വേഷണങ്ങൾ വന്നു. തുടർന്നാണ് കൂടുതലായി ഇത് നിർമിക്കുക എന്ന പദ്ധതിയിലേക്ക് ഡോക്ടറും സംഘവും എത്തിയത്. 

പാഡിന്റെ ഘടന 

ADVERTISEMENT

ത്വക്കിന് പ്രശ്നങ്ങളുണ്ടാക്കാത്ത മെറ്റീരിയൽ കൊണ്ടാണ് പാഡ് തയാറാക്കേണ്ടത്. ഇതെക്കുറിച്ചുള്ള പ്രാഥമിക പഠനങ്ങൾക്കു ശേഷമാണ് പാഡുകൾ തയാറാക്കിത്തുടങ്ങിയത്. ക്രോഷെ ക്കു പുറത്ത് വൂൾ കൊണ്ടുള്ള ലൈനിങ് കൊടുത്താണ് ഇവ തയ്ച്ചെടുക്കുന്നത്. ഉള്ളിൽ കോട്ടൻ വയ്ക്കും. കൃത്യമായ അളവെടുത്തു തയ്ക്കുന്ന പാഡുകൾ ഏറെക്കാലും ഈടു നിൽക്കുകയും ചെയ്യും. ബ്രായുടെ അകത്ത് ഇതുവയ്ക്കാം. സിലിക്കൺ ഇംപ്ളാന്റേഷൻ അടക്കമുള്ള കൃത്രിമ മാർഗങ്ങളേക്കാൾ ആരോഗ്യപരമായി ആശാസ്യമാണെന്നതും ഈ പാഡുകളുടെ അനുകൂല ഘടകമാണ്. 

ഈ കൂട്ടായ്മയിൽ കൂടുതൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും ഡോക്ടറും സംഘവും ശ്രമിക്കുന്നു. 

‘‘ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു യൂണിറ്റല്ല ഞങ്ങളുടെ ലക്ഷ്യം. ഇത് ഉപയോഗിക്കുന്ന കുറച്ചുപേർ പങ്കുവച്ച അനുഭവങ്ങളാണ് പ്രചോദനം. അതേ അസ്ഥയിലുള്ള കൂടുതൽ പേരിലേക്ക് പാഡുകളുടെ പ്രയോജനം എത്തിക്കുക. തയ്യൽ അറിയാവുന്ന സ്ത്രികളുടെ പങ്കാളിത്തവും ഞങ്ങൾ പ്രതീക്ഷിക്കുന്നു. കോറോണ കാലത്ത് കുറച്ചു വീടമ്മമാർക്കെങ്കിലും വരുമാനം ഉറപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്.’– ഡോ.ശോഭന പറഞ്ഞു. 

പാഡുകളെക്കുറിച്ചറിയാനും തയ്ക്കാനും തയാറായി വരുന്ന സ്ത്രീകൾക്ക് ഓൺലൈൻ പരിശീലനം നൽകാനാണ് പദ്ധതി. 

ADVERTISEMENT

മഹാരോഗങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ തീർച്ചയായും ചികിത്സതന്നെയാണ് ഓരോ രോഗിയുടെയും പ്രധാന പരിഗണന. മറ്റെല്ലാം അതിനുശേഷമേ വരുന്നുള്ളൂ. മനക്കരുത്ത്കൊണ്ടു രോഗത്തെ ചെറുത്തു തോൽപ്പിക്കുന്നവരുടെ ഉള്ളിലും അത് അവശേഷിപ്പിക്കുന്ന വടുക്കൾ ചെറിയൊരു ആശങ്കയായി അവശേഷിക്കാതിരിക്കുന്നുണ്ടാവില്ല. അതിനെ മറികടക്കുക എന്നാൽ അർഥമില്ലാത്ത സൗന്ദര്യ സങ്കൽപ്പമായി തള്ളിക്കളയാൻ പറ്റില്ല; മറിച്ച് ആത്മവിശ്വാസത്തെ തിരിച്ചു പിടിക്കലാണ്. അതിൽ, ചെറിയൊരു കവചമാണ് ഈ പാഡുകളും. ഏറ്റവും കുറഞ്ഞത്, ശസ്ത്രക്രിയയ്ക്കു മുൻപുണ്ടായിരുന്ന വസ്ത്രാഭിരുചികളിൽ ഒരു വിട്ടുവീഴ്ചയും വേണ്ട എന്നുറപ്പിക്കാനെങ്കിലും ഇവ സഹായിക്കും. 

കൂടുതൽ വിവരങ്ങൾക്ക് 9495027053

English Summary : Mastectomy, pads for womenn