ഇന്ന് സമൂഹത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അസുഖങ്ങളിൽ ഒന്നാണ് സ്തനാർബുദം. സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണം മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഈ അസുഖത്തെക്കുറിച്ചുള്ള ആശങ്കകളും അതുവഴി രൂപപ്പെടുന്ന തെറ്റിദ്ധാരണകളും അനവധിയാണ്. സ്തനാർബുദം പാരമ്പര്യമായി പകരുന്ന ഒന്നാണോ എന്ന സംശയമാണ് അതിൽ പ്രധാനം.

ഇന്ന് സമൂഹത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അസുഖങ്ങളിൽ ഒന്നാണ് സ്തനാർബുദം. സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണം മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഈ അസുഖത്തെക്കുറിച്ചുള്ള ആശങ്കകളും അതുവഴി രൂപപ്പെടുന്ന തെറ്റിദ്ധാരണകളും അനവധിയാണ്. സ്തനാർബുദം പാരമ്പര്യമായി പകരുന്ന ഒന്നാണോ എന്ന സംശയമാണ് അതിൽ പ്രധാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് സമൂഹത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അസുഖങ്ങളിൽ ഒന്നാണ് സ്തനാർബുദം. സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണം മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഈ അസുഖത്തെക്കുറിച്ചുള്ള ആശങ്കകളും അതുവഴി രൂപപ്പെടുന്ന തെറ്റിദ്ധാരണകളും അനവധിയാണ്. സ്തനാർബുദം പാരമ്പര്യമായി പകരുന്ന ഒന്നാണോ എന്ന സംശയമാണ് അതിൽ പ്രധാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് സമൂഹത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അസുഖങ്ങളിൽ ഒന്നാണ് സ്തനാർബുദം. സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണം മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഈ അസുഖത്തെക്കുറിച്ചുള്ള ആശങ്കകളും അതുവഴി രൂപപ്പെടുന്ന തെറ്റിദ്ധാരണകളും അനവധിയാണ്. സ്തനാർബുദം പാരമ്പര്യമായി പകരുന്ന ഒന്നാണോ എന്ന സംശയമാണ് അതിൽ പ്രധാനം. കുടുംബത്തിൽ ആർക്കെങ്കിലും അസുഖമുണ്ടായാൽ തലമുറകൾ നീണ്ടു നിൽക്കുമെന്ന ആശങ്കയാണ് ഇതിനു കാരണം. ഈ അവസരത്തിൽ സ്തനാർബുദത്തിന്റെ പാരമ്പര്യ ഘടകങ്ങളെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഏതൊക്കെയെന്നു നോക്കാം.

ജനിതക മാറ്റങ്ങൾ (ജീൻ മ്യൂട്ടേഷൻ)
സ്തനാർബുദം ബാധിച്ചിട്ടുള്ള സ്ത്രീകളിൽ ഏകദേശം 10 മുതൽ 15 ശതമാനം വരെ പാരമ്പര്യ ഘടകമുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സ്തനാർബുദം കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടായ ചരിത്രം ഉണ്ടെങ്കിൽ അസുഖം വരാനുള്ള സാധ്യത കൂടുതലായിരിക്കുമെന്ന് സാരം. എന്നാൽ രോഗം വരുമെന്ന് ഉറപ്പിക്കാനാവില്ല. 

Representative image. Photo Credit:dragana991/istockphoto.com
ADVERTISEMENT

ഒരു സ്തനാർബുദ രോഗിയിൽ പാരമ്പര്യ ഘടകമുണ്ടോ എന്ന് എങ്ങനെയാണ് തിരിച്ചറിയാൻ കഴിയുന്നത് ?
പ്രധാനമായും രണ്ടു തരത്തിലുള്ള ജനിതക മാറ്റങ്ങളാണ് സ്തനാർബുദ രോഗത്തിനുള്ള കാരണമായി പറയുന്നത്. സൊമാറ്റിക് മ്യൂട്ടേഷൻസ് (Somatic Mutations), ജേംലൈൻ മ്യൂട്ടേഷൻസ് (Germline Mutations) എന്നിങ്ങനെയുള്ള ജനിതക മാറ്റങ്ങളാണവ. കാൻസർ ബാധിച്ച വ്യക്തിയിൽ ഉണ്ടാകുന്ന ജനിതക മാറ്റമാണ് സൊമാറ്റിക് മ്യൂട്ടേഷൻസ്. ഇവ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നില്ല. മറിച്ച്, ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ജനിതക മാറ്റമാണ് ജേംലൈൻ മ്യൂട്ടേഷൻസ്. ഇങ്ങനെ ജേംലൈൻ മ്യൂട്ടേഷൻസ് എന്ന പാരമ്പര്യ ഘടകം (Hereditary Component) കാരണം സ്തനാർബുദം ബാധിക്കുന്ന ആളുകളുടെ കണക്കാണ് 10- 15 ശതമാനം എന്നുള്ളത്. മ്യൂട്ടേഷൻ നിർണയിക്കപ്പെട്ട സ്ത്രീകൾക്ക് മറ്റു സ്ത്രീകളെ അപേക്ഷിച്ചു കാൻസർ വരാനുള്ള സാധ്യത കൂടുതലായതുകൊണ്ട് ഇവർക്ക് പ്രത്യേകമായിട്ടുള്ള പരിശോധന ചട്ടം പാലിക്കേണ്ടി വരും.

കുടുംബ പശ്ചാത്തലത്തിലേക്ക് വരുമ്പോൾ, വളരെ ചെറുപ്രായത്തിൽ തന്നെ കുടുംബത്തിലെ ഒന്നിൽ കൂടുതൽ സ്ത്രീകളിൽ സ്തനാർബുദം നിർണയിക്കുക, രണ്ടു മാറിലും ഒരുപോലെ അസുഖം ബാധിക്കുക, ഒരേ സമയം മാറിലും അണ്ഡാശയത്തിലും രോഗം ബാധിക്കുക എന്നീ കാരണങ്ങളാൽ ആ കുടുംബത്തിൽ സ്തനാർബുദം വരാനുള്ള ജനിതക സവിശേഷതകൾ അനവധിയാണെന്നു അനുമാനിക്കാം. ഈ ഘടകങ്ങൾ ഉള്ളത് കൊണ്ട് മാത്രം കുടുംബങ്ങളിൽ പാരമ്പര്യമായി സ്തനാർബുദം ബാധിക്കും എന്നല്ല അർത്ഥമാക്കുന്നത്. മറിച്ച്  ഇത്തരം ഘടകങ്ങൾ ഉണ്ടെങ്കിൽ  സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലായിരിക്കും എന്നുള്ളതാണ്.

ADVERTISEMENT

ബിആർസിഎ 1, ബിആർസിഎ 2 എന്നീ രണ്ടു പ്രധാന ജനിതക മാറ്റങ്ങളും സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നുണ്ട്. ജനനസമയത്ത്, മാതാപിതാക്കളിൽ നിന്ന് കുട്ടികളിലേക്ക് ഈ മ്യൂട്ടേഷന്റെ കോപ്പികൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ ഏറ്റക്കുറച്ചിലുകളാണ് അണ്ഡാശയത്തിനും സ്തനങ്ങൾക്കും ബാധിക്കുന്ന കാൻസറിനെ സ്വാധീനിക്കുന്നത്.

പരിശോധന
ഈ മ്യൂട്ടേഷൻ ലഘുവായ രക്ത പരിശോധനയിലൂടെ കണ്ടുപിടിക്കാം. സ്തനാർബുദ ബാധിതരായ സ്ത്രീകൾ രക്ത പരിശോധന നടത്തി മ്യൂട്ടേഷൻ നിർണയിക്കപ്പെട്ടാൽ, കുടുംബത്തിലെ മറ്റു സ്ത്രീകളും സമാന പരിശോധനയ്ക്ക് വിധേയരാകണം. ലളിതമായി ചെയ്യാവുന്ന പരിശോധനയാണെങ്കിലും, ആളുകൾക്ക് ജനറ്റിക് കൗൺസിലിംഗ് ആവശ്യമായതിനാൽ, പൊതുവെ മ്യൂട്ടേഷൻ പരിശോധന ശുപാർശ ചെയ്യാറില്ല. മ്യൂട്ടേഷൻ പരിശോധന പോസിറ്റീവ് ആയതുകൊണ്ട് ആ വ്യക്തിയിൽ സ്തനാർബുദം ബാധിക്കണമെന്നില്ല. രോഗ സാധ്യത കൂടുതലുള്ള കാറ്റഗറിയിലേക്ക് മാറുമെന്ന് മാത്രം. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പിന്തുടർന്നും നിത്യം വ്യായാമം ചെയ്തും കൃത്യമായ ഇടവേളകളിൽ വൈദ്യസഹായം നേടിയും സ്തനാർബുദ സാധ്യതയെ ലഘൂകരിക്കാം. എന്നാൽ ഇതെല്ലാം ചെയ്യുന്നതുകൊണ്ട് രോഗം വരില്ല എന്ന് ഉറപ്പുപറയാനാവില്ല.

ADVERTISEMENT

പുരുഷന്മാരിലെ സ്തനാർബുദം
സ്തനാർബുദം പ്രാഥമികമായി സ്ത്രീകളെയാണ് ബാധിക്കുന്നതെങ്കിലും പുരുഷന്മാരെയും ഈ രോഗം കാണാറുണ്ട്. സ്തനാർബുദം ബാധിച്ചവരിൽ 1 ശതമാനം പുരുഷന്മാരാണ്. പുരുഷൻമാർക്കും സ്തന കലകൾ (Breast tissues) ഉണ്ട്. അതിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നാൽ, അതായത് മുഴകളോ സ്രവങ്ങളോ വന്നാൽ വൈദ്യസഹായം തേടേണ്ടതുണ്ട്.

(ലേഖകൻ ഓങ്കോളജി വിഭാഗം സീനിയർ കൺസൽട്ടന്റ് ആണ്)

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT