ഫൈസര്‍-ബയോഎന്‍ടെക്, മൊഡേര്‍ണ പോലുള്ള എംആര്‍എന്‍എ വാക്സീന്‍ ഡോസ് എടുത്ത ഗർഭിണികൾ കോവിഡിനെതിരെയുള്ള ആന്‍റിബോഡികള്‍ അവരുടെ ശിശുക്കളിലേക്കും കൈമാറുന്നതായി പഠനം. വാക്സീനെടുത്ത 36 അമ്മമാരുട‌െ നവജാതശിശുക്കളില്‍ എല്ലാവരിലും കോവിഡിനെതിരെ ശക്തമായ ആന്‍റിബോഡികൾ എന്‍വൈയു ഗ്രോസ്മാന്‍ സ്കൂള്‍ ഓഫ് മെഡിസിന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫൈസര്‍-ബയോഎന്‍ടെക്, മൊഡേര്‍ണ പോലുള്ള എംആര്‍എന്‍എ വാക്സീന്‍ ഡോസ് എടുത്ത ഗർഭിണികൾ കോവിഡിനെതിരെയുള്ള ആന്‍റിബോഡികള്‍ അവരുടെ ശിശുക്കളിലേക്കും കൈമാറുന്നതായി പഠനം. വാക്സീനെടുത്ത 36 അമ്മമാരുട‌െ  നവജാതശിശുക്കളില്‍ എല്ലാവരിലും കോവിഡിനെതിരെ ശക്തമായ ആന്‍റിബോഡികൾ  എന്‍വൈയു ഗ്രോസ്മാന്‍ സ്കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. അമേരിക്കന്‍ ജേണല്‍ ഓഫ് ഒബ്സ്ടെട്രിക്സ് ആന്‍ഡ് ഗൈനക്കോളജിയിലാണ് ഇത് സംബന്ധിച്ച ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.  

ADVERTISEMENT

കോവിഡ് വാക്സീന്‍ എടുത്ത ഗര്‍ഭിണികളില്‍ ഏതെങ്കിലും തരത്തിലുള്ള ഗര്‍ഭസംബന്ധമായ സങ്കീര്‍ണ്ണതകളോ, ഭ്രൂണത്തിന് എന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ആന്‍റിബോഡികളുടെ സാന്നിധ്യം വാക്സീന്‍ മൂലമാണോ മുന്‍പുണ്ടായ അണുബാധയില്‍ നിന്നാണോ എന്ന് വേര്‍തിരിച്ചറിയുന്നതിനായി അമ്മമാരുടെ പൊക്കിള്‍കൊടിയില്‍ നിന്നുള്ള രക്തത്തിലെ ആന്‍റിബോഡി തോതാണ് അളന്നത്. ഇത്രയും  ശക്തമായ ആന്റിബോഡി തോത് കുഞ്ഞുങ്ങളില്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ എന്‍വൈയു ലാങ്കോണ്‍ ഹെല്‍ത്ത് സിസ്റ്റം ഒബ്സ്ട്രട്രീഷ്യന്‍ ആഷ്ലി റോമന്‍ പറഞ്ഞു. 

ADVERTISEMENT

കോവിഡ് വാക്സീന്‍ ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും തികച്ചും സുരക്ഷിതമാണെന്ന് അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അടക്കമുള്ള ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അമേരിക്കയിലെ ഗര്‍ഭിണികളില്‍ 23 ശതമാനം പേര്‍ മാത്രമേ ഇനിയും കോവിഡ് വാക്സീന്‍ എടുത്തിട്ടുള്ളൂ.  അമ്മമാരിൽ നിന്ന് പകർന്നു കിട്ടുന്ന ആന്‍റിബോഡികള്‍ നവജാത ശിശുക്കളിൽ നീണ്ടുനില്‍ക്കുന്ന സംരക്ഷണം  നല്‍കുമോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT

Content Summary : Women who receive the mRNA COVID-19 vaccine during pregnancy pass high levels of antibodies to their babies