മുഖക്കുരു പോലൊരു വളർച്ച, പക്ഷേ അത് സ്തനാർബുദം ആകാമെന്ന് ഡോക്ടർ; അനുഭവം പറഞ്ഞ് ലിന്റു റോണി
മിനിസ്ക്രീൻ പരമ്പരകളിലൂടെയും വ്ലോഗുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതമായ താരമാണ് ലിന്റു റോണി. ഭര്‍ത്താവിനും മകനുമൊപ്പം യുകെയിൽ സ്ഥിരതാമസമായ താരം കുടുംബ വിശേഷങ്ങള്‍ സ്ഥിരം വ്ലോഗില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് ബ്രെസ്റ്റ് കാന്‍സര്‍ വന്ന കാര്യം വിവരിക്കുകയാണ് താരം. ഇടത് സ്തനത്തിൽ മുഖക്കുരു

മിനിസ്ക്രീൻ പരമ്പരകളിലൂടെയും വ്ലോഗുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ലിന്റു റോണി. ഭര്‍ത്താവിനും മകനുമൊപ്പം യുകെയിൽ സ്ഥിരതാമസമായ ലിന്റു കുടുംബ വിശേഷങ്ങള്‍ സ്ഥിരം വ്ലോഗില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സ്തനാർബുദം ഭയം നിറച്ച കാര്യവും തുറന്ന് പറയുകയാണ്.
ഇടത് സ്തനത്തിൽ മുഖക്കുരു പോലെയാണ് ആദ്യം വന്നത്. ഹോർമോൺ പ്രശ്നങ്ങളാണെന്ന് കരുതി ആദ്യം അത്ര കാര്യമാക്കിയില്ല. പ്രസവശേഷം ആർത്തവമുണ്ടാവുകയും എന്നാല്‍ അധികം വൈകാതെ അത് നിൽക്കുകയും ചെയ്തു. ആ സമയത്ത് താൻ ഗർഭിണി ആണോ എന്നാണ് സംശയിച്ചത്. എന്നാൽ പരിശോധനയിൽ അങ്ങനെയല്ല എന്ന് മനസ്സിലായി. അതേസമയം സ്തനത്തിൽ മുഖക്കുരു പോലെ തോന്നിച്ച വളർച്ച വലുതാകുന്നതായും, തെന്നിപ്പോകുന്നതായും മനസ്സിലായി. അങ്ങനെയാണ് ആശുപത്രിയിൽ എത്തുന്നത്.
ആദ്യം ഹോര്‍മോൺ സംബന്ധമായ എന്തെങ്കിലും പ്രശ്നം ആകാമെന്നു കരുതി 10 ദിവസത്തേക്കുള്ള ഗുളിക തന്നു. എന്നാൽ മാറ്റമൊന്നും കാണാത്തതുകൊണ്ട് സ്തനാർബുദം ആകാമെന്നും സ്കാനിങ് ആവശ്യമാണെന്നും ഡോക്ടര്‍ പറഞ്ഞു. ടെൻഷനും പ്രാർഥനകൾക്കും ശേഷം സ്കാനിങ് നടക്കുകയും എന്നാൽ ഭയപ്പെടാൻ ഒന്നുമില്ലെന്ന് മനസ്സിലാവുകയും ചെയ്തുവെന്നാണ് ലിന്റു പറയുന്നത്. മരുന്ന് കഴിച്ചാൽ മതിയെന്നും വെറുമൊരു മുഴ മാത്രമാണെന്നുമാണ് ഡോക്ടർ പറഞ്ഞത്. ഇപ്പോഴും താൻ ആ മരുന്നുകൾ കഴിക്കുന്നുണ്ടെന്നും അതു കാരണമാണ് തടി കൂടിയതെന്നും ലിന്റു തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. ഈ രോഗത്തെ പറ്റി മറ്റുള്ളവർക്ക് ഒരു അവബോധം കൊടുക്കാനാണ് താൻ ഇങ്ങനെയൊരു വിഡിയോ ചെയ്തതെന്നും എന്ത് പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടെന്നും പറയുന്നു. ഇപ്പോൾ ചെറിയൊരു തടിപ്പ് മാത്രമാണ് സ്തനത്തിൽ ഉള്ളതെന്നും ആരോഗ്യപരമായി മറ്റു പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്നും ലിന്റു പറഞ്ഞു.
പ്രസവശേഷം എപ്പോഴും കുഞ്ഞിനാണ് കൂടുതൽ ശ്രദ്ധ കിട്ടുന്നത്. അമ്മമാർക്ക് കാര്യമായ പരിചരണം ലഭിക്കാറില്ല. അങ്ങനെ ചെയ്യരുത്. അതോടൊപ്പം ശരീരത്തിൽ എന്ത് മാറ്റം കണ്ടാലും അത് ഡോക്ടറിനെ കാണിക്കണം. പലപ്പോഴും രോഗങ്ങൾ തിരിച്ചറിയുന്നത് വളരെ വൈകിയായിരിക്കും. എന്നാൽ സംശയം തോന്നുമ്പോൾ തന്നെ വൈദ്യസഹായം തേടുന്നത് ജീവൻ രക്ഷിക്കുമെന്നും സോഷ്യൽമീഡിയ ഇൻഫ്ളുവൻസർ കൂടിയായ ലിന്റു റോണി പറയുന്നു.