ഓറൽ കാൻസർ അഥവാ വായിലെ അർബുദം, വായിലെ വിവിധഭാഗങ്ങളിൽ വരാം. നാവ്, മോണ, ചുണ്ടുകൾ, കവിളിന്റെ ഉൾഭാഗം തുടങ്ങിയ ഇടങ്ങളിൽ കാൻസറിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാം. കൃത്യസമയത്ത് തന്നെ ഈ ലക്ഷണങ്ങളെ കണ്ടെത്തിയാൽ ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ കഴിയും. ലക്ഷണങ്ങൾ ∙വാപ്പുണ്ണ് തുടർച്ചയായുണ്ടാകുന്ന വാപ്പുണ്ണ് വായിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓറൽ കാൻസർ അഥവാ വായിലെ അർബുദം, വായിലെ വിവിധഭാഗങ്ങളിൽ വരാം. നാവ്, മോണ, ചുണ്ടുകൾ, കവിളിന്റെ ഉൾഭാഗം തുടങ്ങിയ ഇടങ്ങളിൽ കാൻസറിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാം. കൃത്യസമയത്ത് തന്നെ ഈ ലക്ഷണങ്ങളെ കണ്ടെത്തിയാൽ ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ കഴിയും. 

ലക്ഷണങ്ങൾ
∙വായ്പ്പുണ്ണ്
തുടർച്ചയായുണ്ടാകുന്ന വായ്പ്പുണ്ണ് വായിലെ കാൻസറിന്റെ ലക്ഷണമാകാം. ആദ്യഘട്ടത്തിൽ വായിലെ ഒരു മുറിവോ വ്രണമോ ആയാവും കാണപ്പെടുന്നത്. ഇത്തരം വ്രണങ്ങൾ രണ്ടാഴ്ച കഴിഞ്ഞിട്ടും സുഖപ്പെടുന്നില്ല എങ്കിൽ ശരിയായ ഒരു വൈദ്യപരിശോധന ആവശ്യമാണ്. ഈ മുറിവുകൾ കാൻസറിന്റെ അവസാന ഘട്ടമാകുമ്പോഴേക്കും വേദന നിറഞ്ഞതാകും. 

ADVERTISEMENT

∙ചുവപ്പോ വെള്ളയോ പാടുകൾ
അസ്വാഭാവികമായി വെളുത്തതോ (Leukoplakia) ചുവന്നതോ (erythroplakia) ആയ പാടുകൾ കാണുന്നത് കാൻസറിന് മുന്നോടി ആയിട്ടാകാം. ഇങ്ങനെ കണ്ടാൽ വൈദ്യസഹായം തേടണം. 

∙മുഴകൾ
ചുണ്ടിനുള്ളിലോ മോണയ്ക്കുള്ളിലോ വായയ്ക്കു ചുറ്റും എവിടെയെങ്കിലുമോ ഒരു വളർച്ചയോ മുഴയോ കാണപ്പെട്ടാൽ അത് കാൻസറിനു കാരണമായവ ആയേക്കാം. അവ മങ്ങുകയില്ല മാത്രമല്ല ചെറിയ അളവിൽ വലുതാവുകയും ചെയ്യും. 

Representative image. Photo Credit:staras/istockphoto.com

∙ഭക്ഷണം ഇറക്കുമ്പോൾ വേദന
വിഴുങ്ങുകയോ ഭക്ഷണം ഇറക്കുകയോ ചെയ്യുമ്പോൾ തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതായി തോന്നുകയും വിഴുങ്ങുമ്പോൾ വേദന തോന്നുകയും ചെയ്താൽ കാൻസറിന്റെ ലക്ഷണമാകാം. ചവയ്ക്കുമ്പോൾ പൊള്ളുന്നതു പോലെ ഒരു തോന്നൽ വരുകയും ചെയ്യാം. 

∙സംസാരത്തിൽ മാറ്റം
വായിലെ കാൻസർ മൂലം സംസാരത്തിൽ വ്യത്യാസങ്ങൾ വരാം. ശബ്ദം പരുക്കനാകുക, പറയുന്നത് വ്യക്തമാകാതെയിരിക്കുക. ചില ശബ്ദങ്ങൾ ഉച്ചരിക്കുന്നതിൽ പ്രയാസം അനുഭവപ്പെടുക തുടങ്ങിയവ വരാം.

ADVERTISEMENT

∙കഴുത്തിൽ മുഴ
കഴുത്തിലെ ലിംഫ് നോഡുകൾ വീങ്ങുന്നതു മൂലം കഴുത്തിൽ മുഴ ഉണ്ടാകാം. കാൻസർ വായിൽ നിന്ന് വ്യാപിച്ചു എന്നതിന്റെ സാധാരണമായ ലക്ഷണമാണിത്. 

∙അകാരണമായി ശരീരഭാരം കുറയുക
ഡയറ്റ് ഒന്നും ചെയ്യാതെ തന്നെ ശരീരഭാരം കുറയാം. വായിലെ കാൻസർ മൂലം ഭക്ഷണം കഴിക്കാനും ഭക്ഷണം ഇറക്കാനും പ്രയാസം നേരിടുന്നതിനാലാകാം ഇത്. 

Representative image. Photo Credit: Rachata Teyparsit/Shutterstock.com

∙വായ്നാറ്റം 
വായ്നാറ്റം അസ്വാഭാവികമല്ല. എന്നാൽ തുടർച്ചയായതും അസഹനീയമായതുമായ ഗന്ധം വരുന്നത് വായിലെ കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. 

∙ഇളകുന്ന പല്ലുകൾ
ദന്താരോഗ്യം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. അയഞ്ഞ, ഇളകുന്ന പല്ലുകൾ വായിലെ കാൻസറിന്റെ ലക്ഷണമാണ്. 

ADVERTISEMENT

∙മരവിപ്പ്
വായിലെ ഏതെങ്കിലും സ്ഥലത്ത് മരവിപ്പുണ്ടാകുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യുന്നത് കാൻസർ ഉൾപ്പെടെ ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാണ്.  

നേരത്തെ രോഗം തിരിച്ചറിയാം
രോഗനിർണയം നേരത്തെ നടത്തേണ്ടത് പ്രധാനമാണ്. ഫലപ്രദമായ ചികിത്സയ്ക്ക് ഇതാവശ്യമാണ്. കാൻസർ ഇല്ലാത്ത അവസ്ഥയിലും ഈ ലക്ഷണങ്ങളിൽ പലതും പ്രകടമാകാം. എന്നാൽ രണ്ടാഴ്ചയിലധികം തുടർച്ചയായി ഈ ലക്ഷണങ്ങൾ തുടർന്നാൽ വൈദ്യസഹായം തേടണം. കൂടുതൽ പരിശോധനകൾക്കായി ബയോപ്സി ഉൾപ്പെടെ ചെയ്യണം. 

ചില ഘടകങ്ങൾ വായിലെ കാൻസർ വരാനുള്ള സാധ്യത കൂട്ടും. പുകയിലയുടെ ഉപയോഗം, അമിതമായ മദ്യപാനം, വായിലെ ശുചിത്വമില്ലായ്മ, വായിലെ കാൻസർ കുടുംബത്തിൽ ആർക്കെങ്കിലും വന്നിട്ടുണ്ടെങ്കിൽ ഇവയെല്ലാം ആണ് രോഗസാധ്യത കൂട്ടുന്ന ഘടകങ്ങൾ.

English Summary:

Oral Cancer: Early Detection is Crucial - Learn the Top 10 Symptoms & Risks.Oral Cancer Symptoms Spotting the Warning Signs Early | Diagnosis & Prevention.