ഗൈനക്കോമാസ്റ്റിയ: പുരുഷ സ്തനങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ ചികിത്സകള്‍
പുരുഷന്മാര്‍ക്ക് സ്ത്രീകളെപ്പോലെയുള്ള ശാരീരിക ഘടന വന്നാല്‍ അത് നമ്മുടെ സമൂഹത്തിന് സ്വീകാര്യമായിട്ടുള്ള കാര്യമല്ല. പുരുഷന്മാര്‍ക്ക് വരുന്ന സ്തന വളര്‍ച്ച ഇതില്‍ പ്രധാനിയാണ്. അനേകം പുരുഷന്മാര്‍ക്ക് കാണുന്നതും പ്രത്യേകിച്ചും സൗത്ത് ഇന്ത്യന്‍ മേഖലയില്‍ കൂടുതലായി കാണപ്പെടുന്നതുമായ ഒന്നാണ്
പുരുഷന്മാര്‍ക്ക് സ്ത്രീകളെപ്പോലെയുള്ള ശാരീരിക ഘടന വന്നാല്‍ അത് നമ്മുടെ സമൂഹത്തിന് സ്വീകാര്യമായിട്ടുള്ള കാര്യമല്ല. പുരുഷന്മാര്‍ക്ക് വരുന്ന സ്തന വളര്‍ച്ച ഇതില്‍ പ്രധാനിയാണ്. അനേകം പുരുഷന്മാര്‍ക്ക് കാണുന്നതും പ്രത്യേകിച്ചും സൗത്ത് ഇന്ത്യന്‍ മേഖലയില്‍ കൂടുതലായി കാണപ്പെടുന്നതുമായ ഒന്നാണ്
പുരുഷന്മാര്‍ക്ക് സ്ത്രീകളെപ്പോലെയുള്ള ശാരീരിക ഘടന വന്നാല്‍ അത് നമ്മുടെ സമൂഹത്തിന് സ്വീകാര്യമായിട്ടുള്ള കാര്യമല്ല. പുരുഷന്മാര്‍ക്ക് വരുന്ന സ്തന വളര്‍ച്ച ഇതില്‍ പ്രധാനിയാണ്. അനേകം പുരുഷന്മാര്‍ക്ക് കാണുന്നതും പ്രത്യേകിച്ചും സൗത്ത് ഇന്ത്യന്‍ മേഖലയില്‍ കൂടുതലായി കാണപ്പെടുന്നതുമായ ഒന്നാണ്
പുരുഷന്മാര്‍ക്ക് സ്ത്രീകളെപ്പോലെയുള്ള ശാരീരിക ഘടന വന്നാല്‍ അത് നമ്മുടെ സമൂഹത്തിന് സ്വീകാര്യമായിട്ടുള്ള കാര്യമല്ല. പുരുഷന്മാര്‍ക്ക് വരുന്ന സ്തന വളര്‍ച്ച ഇതില്‍ പ്രധാനിയാണ്. അനേകം പുരുഷന്മാര്‍ക്ക് കാണുന്നതും പ്രത്യേകിച്ചും സൗത്ത് ഇന്ത്യന്‍ മേഖലയില്‍ കൂടുതലായി കാണപ്പെടുന്നതുമായ ഒന്നാണ് ഗൈനക്കോമാസ്റ്റിയ. ഗ്രീക്ക് ഭാഷയില്‍ നിന്നാണ് ഗൈനക്കോമാസ്റ്റിയ എന്ന വാക്ക് ഉത്ഭവിച്ചിരിക്കുന്നത്. ഗൈന എന്നാല്‍ സ്ത്രൈണ്യം എന്നും മാസ്റ്റിയ എന്നാല്‍ സ്തനം എന്നും അര്‍ത്ഥം വരുന്നു.
ഗൈനക്കോമാസ്റ്റിയയ്ക്ക് കാരണമാകുന്നത് എന്തെല്ലാം?
40% - 60% പുരുഷന്മാരിലും സ്തന വളര്‍ച്ച ഉണ്ടാകുന്നത് പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാതെയാണ്. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ (ഈസ്ട്രഡയോള്‍ കൂടുക, ടെസ്റ്റോസ്റ്റിറോണ്‍ കുറയുക) ആണ് കണ്ടെത്തിയിട്ടുള്ള കാരണങ്ങളില്‍ ഏറ്റവും സാധാരണയായി ഉണ്ടാകുന്നത്. ലൈംഗിക ഗ്രന്ഥി, തൈറോയ്ഡ്, പിറ്റിയുറ്ററി ഗ്രന്ഥി എന്നിവയുടെ പ്രവര്‍ത്തന തകരാറ്, ചില മരുന്നുകളുടെ പാര്‍ശ്വഫലം, കരളിന്റെയും വൃക്കയുടെയും അസുഖങ്ങള്‍, ചില ജനിതകരോഗങ്ങള്‍ എന്നിവയാണ് മറ്റു കാരണങ്ങള്‍.
എപ്പോഴാണ് സ്തന വളര്‍ച്ച ഉണ്ടാകുന്നത്?
ഒരു പുരുഷന്റെ ജീവിതത്തില്‍ 3 ഘട്ടങ്ങളിലാണ് സ്തനവളര്‍ച്ച ഉണ്ടാകാന്‍ സാധ്യത ഉള്ളത്. നവജാതശിശുവിനും കൗമാരപ്രായത്തിലും വാര്‍ദ്ധക്യത്തിലും. കൗമാരപ്രായത്തില്‍ കാണുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാല്‍ സ്തനവളര്‍ച്ച ഉണ്ടാകുന്നു. ഈ ഹോര്‍മോണ്‍ വ്യതിയാനം പ്രായപൂര്‍ത്തി ആയതിനു ശേഷവും നിലനില്‍ക്കുമ്പോഴാണ് ഗൈനക്കോമാസ്റ്റിയക്ക് ചികിത്സ വേണ്ടി വരുന്നത്.
ഗൈനക്കോമാസ്റ്റിയ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ എന്തെല്ലാം?
സ്തനവളര്‍ച്ച മൂലം സമൂഹത്തിന്റെ മുന്നില്‍ അപഹാസ്യപ്പെടുക, നേര്‍ത്ത ടീഷര്‍ട്ട് ധരിക്കുമ്പോള്‍ മുലക്കണ്ണുകള്‍ പുറത്തു തെളിയുക, ഷര്‍ട്ട് ഊരേണ്ടി വരുന്ന സാഹചര്യങ്ങള്‍, ഉദാഹരണത്തിന് അമ്പലത്തില്‍ പോകുക, നീന്തലിനു പോകുക, കൂട്ടുകാരുടെ കൂടെ ഹോസ്റ്റലുകളില്‍ താമസിക്കുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളില്‍ മാനസിക ബുദ്ധിമുട്ട് നേരിടുക, നടക്കുമ്പോഴും ഇരിക്കുമ്പോഴും മാറിടം ഉള്ളിലേക്ക് വലിച്ച് കൂനുക, കൂട്ടുകാരുടെ കളിയാക്കലുകള്‍ മൂലം ആത്മവിശ്വാസം നഷ്ടപ്പെടുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ആണ് ഗൈനക്കോമാസ്റ്റിയ മൂലം ഉണ്ടാകുന്നത്.
ഗൈനക്കോമാസ്റ്റിയ സംശയിക്കുമ്പോള്‍ ചെയ്യേണ്ടത് എന്ത്?
ഒരു പ്ലാസ്റ്റിക് സര്‍ജനെ സമീപിക്കുക. പരിശോധനയിലൂടെ ഇത് സാധാരണ ഗൈനക്കോമാസ്റ്റിയ തന്നെ ആണെന്ന് തീര്‍ച്ചപ്പെടുത്തേണ്ടതാണ്. അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂടെ ഇത് ഉറപ്പുവരുത്താനാകും. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അറിയാന്‍ രക്തപരിശോധന ചെയ്യാവുന്നതാണ്.
ഗൈനക്കോമാസ്റ്റിയയുടെ ഘട്ടങ്ങള്‍ എന്തെല്ലാം?
സൈമണ്‍ വര്‍ഗ്ഗീകരണം വഴി ഗൈനക്കോമാസ്റ്റിയ മൂന്നു ഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു. ചെറിയ സ്തന വളര്‍ച്ചയെ ഗ്രേഡ് 1 എന്നും കുറച്ചധികം സ്തന വളര്‍ച്ചയെ ഗ്രേഡ് 2 എന്നും അധികമായി തൊലിയുള്ള തൂങ്ങിക്കിടക്കുന്ന അമിത സ്തനവളര്‍ച്ചയെ ഗ്രേഡ് 3 എന്നും വിഭജിച്ചിരിക്കുന്നു.
ചികിത്സാ മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം?
ഒരു തവണ ഉണ്ടായ ഗ്രന്ഥി, മരുന്നിലൂടെ അലിയിച്ചു കളയാന്‍ സാധിക്കില്ല. ഗ്രന്ഥി ശസ്ത്രക്രിയയിലൂടെ മാത്രമേ നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളു. കക്ഷത്തിനുള്ളില്‍ കീഹോള്‍ പോലെ ഒരു ചെറിയ മുറിവുണ്ടാക്കി ആ മുറിവിലൂടെ ലൈപോസക്ഷന്‍ ചെയ്ത് കൊഴുപ്പ് നീക്കം ചെയ്തതിനു ശേഷം ഗ്രന്ഥി കൂടുതല്‍ തെളിഞ്ഞു വരും. മുലക്കണ്ണിന്റെ താഴെ ഒരു ചെറിയ മുറിവുണ്ടാക്കി അതിലൂടെ ഗ്രന്ഥി നീക്കം ചെയ്യുമ്പോള്‍ നെഞ്ചിലെ വീക്കം മാറിക്കിട്ടും. മുലക്കണ്ണിലെ കറുത്ത തൊലിയും സാധാരണ തൊലിയും തമ്മില്‍ ചേരുന്ന ഭാഗത്ത് മുറിവുണ്ടാകുന്നതിനാല്‍ അതിന്റെ തഴമ്പ് ഒട്ടും ശ്രദ്ധിക്കപ്പെടാത്ത രീതിയില്‍ ആയിരിക്കും. അതായത് ശസ്ത്രക്രിയ കഴിഞ്ഞ് മുറിവുണങ്ങിയതിനു ശേഷം ഷര്‍ട്ടിടാതെ നില്‍ക്കുമ്പോള്‍ ശസ്ത്രക്രിയ ചെയ്തിട്ടുള്ളതായി ആര്‍ക്കും മനസ്സിലാകില്ല.
ശസ്ത്രക്രിയയ്ക്ക് ശേഷം എന്തെല്ലാം ശ്രദ്ധിക്കണം?
ശസ്ത്രക്രിയയ്ക്കു ശേഷം ബെഡ്‌റെസ്റ്റിന്റെ ആവശ്യമില്ല. സര്‍ജറിയുടെ പിറ്റേ ദിവസം മുതല്‍ സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ശസ്ത്രക്രിയയ്ക്കു ശേഷം കംപ്രഷന്‍ ഗാര്‍മെന്റ് ഉപയോഗിച്ചാല്‍ അത് സര്‍ജറി ചെയ്ത ഭാഗത്ത് അല്പം സമ്മര്‍ദ്ദം നല്‍കുകയും അതുവഴി അവിടെ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള നീര്‍ക്കെട്ട് തടയാനും സാധിക്കുന്നു. വസ്ത്രത്തിന് അടിയിലിട്ട് ഉപയോഗിക്കാവുന്ന ഈ കംപ്രഷന്‍ ഗാര്‍മെന്റ് ഒരു മാസം വരെ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് നെഞ്ച് പരന്ന ആകൃതിയില്‍ ആകാന്‍ സഹായിക്കും. സര്‍ജറി കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ജിമ്മില്‍ പോകുന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളും പഴയപടി ചെയ്യാന്‍ സാധിക്കും.
ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് വീണ്ടും വരുമോ?
പ്രായപൂര്‍ത്തിയായി, ഗ്രന്ഥിയുടെ വളര്‍ച്ച പൂര്‍ണ്ണതയിലെത്തിയതിനു ശേഷം ഗ്രന്ഥി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്താല്‍ അത് വീണ്ടും വളരാനുള്ള സാദ്ധ്യത വളരെ കുറവാണ്. ചുരുക്കം ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം ഗ്രന്ഥി വീണ്ടും വളരാന്‍ കാരണമായേക്കാം. ഈ മരുന്നുകളുടെ ഉപയോഗം, മദ്യപാനം എന്നിവ ഒഴിവാക്കിയാല്‍ പിന്നീട് ശസ്ത്രക്രിയ വേണ്ടി വരില്ല. ആദ്യത്തെ ശസ്ത്രക്രിയയില്‍ തന്നെ പൂര്‍ണ്ണത ഉറപ്പാക്കാന്‍ നിങ്ങള്‍ ഒരു പ്ലാസ്റ്റിക് സര്‍ജനെ സമീപിക്കുക.
(ലേഖിക പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്‌ഷൻ സർജൻ ആണ്)