പ്രമേഹവും ഓർമക്കുറവും തമ്മിൽ ബന്ധമുണ്ടോ? വിശദമായറിയാം
ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, എനിക്ക് 67 വയസ്സുണ്ട്. കുറെ വർഷങ്ങളായി പ്രമേഹത്തിന് മരുന്നു കഴിക്കുന്നുണ്ട്. കഴിഞ്ഞഒരു വർഷമായി കുറേശ്ശെ ഓർമക്കുറവ് അനുഭവപ്പെടുന്നു. ഇതുവരെ ഡോക്ടറെ കാണിച്ചിട്ടില്ല. പ്രമേഹവും ഓർമക്കുറവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉത്തരം : കത്തില്‍ നിന്നു താങ്കള്‍ക്ക് പ്രമേഹരോഗവും

ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, എനിക്ക് 67 വയസ്സുണ്ട്. കുറെ വർഷങ്ങളായി പ്രമേഹത്തിന് മരുന്നു കഴിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷമായി കുറേശ്ശെ ഓർമക്കുറവ് അനുഭവപ്പെടുന്നു. ഇതുവരെ ഡോക്ടറെ കാണിച്ചിട്ടില്ല. പ്രമേഹവും ഓർമക്കുറവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
ഉത്തരം : കത്തില്‍ നിന്നു താങ്കള്‍ക്ക് പ്രമേഹരോഗവും അടുത്തിടെയായി ഓര്‍മക്കുറവും അനുഭവപ്പെടുന്നു എന്നു മനസ്സിലായി. വളരെ പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങളാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. മനുഷ്യരുടെ ആയുസ്സു കൂടിവരുന്ന ഒരുഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ ചില പ്രത്യേകതരം അസുഖങ്ങളും കൂടിവരുന്നുണ്ട്. പ്രമേഹരോഗമുള്ള വ്യക്തികളില്‍ സാധാരണയായി ഓര്‍മക്കുറവ് കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ച് 65 വയസ്സിനും 70 വയസ്സിനുമൊക്കെ മുകളിലുള്ളവരില്‍ ഓര്‍മക്കുറവ് കൂടുതലായി കണ്ടുവരുന്നുണ്ട്.
ഇത് നേരത്തേ തന്നെ കണ്ടുപിടിക്കുകയാണെങ്കില്‍ ഓര്‍മക്കുറവു കൂടി വരുന്നത് തടയാനാകും. മാത്രമല്ല, ഇത്തരം രോഗികള്‍ പ്രമേഹത്തെ പരിപൂര്‍ണമായി നിയന്ത്രിക്കാതിരിക്കുകയാണ് ഉത്തമം. കാരണം, ഈ വ്യക്തികള്‍ ഹൈപ്പോഗ്ലൈസീമിയ എന്നരോഗാവസ്ഥയിലേക്കു പോകുകയാണെങ്കില്‍ പ്രശ്നങ്ങള്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍, ശരാശരിയായിരിക്കണം പ്രമേഹ നിയന്ത്രണം. പ്രമേഹവും ഓര്‍മക്കുറവുമുള്ള വ്യക്തികള്‍ക്ക് പ്രത്യേകതരം മരുന്നുകളും ഇപ്പോള്‍ ലഭ്യമാണ്. ഈ മരുന്നുകള്‍ കൊണ്ട് ഡിമെന്‍ഷ്യ അഥവാ ഓര്‍മക്കുറവ് ഒരുപരിധി വരെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അതിനാല്‍, ഇത്തരം രോഗികളില്‍ ചികിത്സ വിദഗ്ധമായി കൈകാര്യം ചെയ്യണം.
(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സ് ഡയറക്ടറും തിരുവനന്തപുരം മെഡിക്കൽ കോളജ് എൻഡോക്രൈനോളജി വിഭാഗം മേധാവിയാണ് ലേഖകൻ)