കേരളത്തിൽ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാൻസറുകളാണ് സ്തനാർബുദവും ഗർഭാശയഗള കാൻസറും.12 വയസ്സുള്ള ചെറിയ കുട്ടിയിൽ തുടങ്ങി 101 വയസ്സുള്ള അമ്മൂമ്മമാരിൽ വരെ ബ്രെസ്റ്റ് കാൻസർ കണ്ടിട്ടുണ്ട്. പുരുഷന്മാരിലെ നമ്പർ വൺ കാൻസർ ഹെഡ് & നെക്ക് കാൻസർ ആണ്. അതുപോലെ തന്നെ ശ്വാസകോശ കാൻസറും വളരെയധികം

കേരളത്തിൽ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാൻസറുകളാണ് സ്തനാർബുദവും ഗർഭാശയഗള കാൻസറും.12 വയസ്സുള്ള ചെറിയ കുട്ടിയിൽ തുടങ്ങി 101 വയസ്സുള്ള അമ്മൂമ്മമാരിൽ വരെ ബ്രെസ്റ്റ് കാൻസർ കണ്ടിട്ടുണ്ട്. പുരുഷന്മാരിലെ നമ്പർ വൺ കാൻസർ ഹെഡ് & നെക്ക് കാൻസർ ആണ്. അതുപോലെ തന്നെ ശ്വാസകോശ കാൻസറും വളരെയധികം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാൻസറുകളാണ് സ്തനാർബുദവും ഗർഭാശയഗള കാൻസറും.12 വയസ്സുള്ള ചെറിയ കുട്ടിയിൽ തുടങ്ങി 101 വയസ്സുള്ള അമ്മൂമ്മമാരിൽ വരെ ബ്രെസ്റ്റ് കാൻസർ കണ്ടിട്ടുണ്ട്. പുരുഷന്മാരിലെ നമ്പർ വൺ കാൻസർ ഹെഡ് & നെക്ക് കാൻസർ ആണ്. അതുപോലെ തന്നെ ശ്വാസകോശ കാൻസറും വളരെയധികം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ സ്ത്രീകളിൽ  ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാൻസറുകളാണ് സ്തനാർബുദവും ഗർഭാശയഗള കാൻസറും.12 വയസ്സുള്ള ചെറിയ കുട്ടിയിൽ തുടങ്ങി 101  വയസ്സുള്ള അമ്മൂമ്മമാരിൽ  വരെ ബ്രെസ്റ്റ് കാൻസർ കണ്ടിട്ടുണ്ട്. പുരുഷന്മാരിലെ നമ്പർ വൺ കാൻസർ ഹെഡ് & നെക്ക് കാൻസർ ആണ്. അതുപോലെ തന്നെ ശ്വാസകോശ കാൻസറും വളരെയധികം കൂടുതലാണ്. സ്തനത്തിൽ മുഴ, നിപ്പിൾ ഡിസ്‌ചാർജ്, നിപ്പിൾ അകത്തേക്ക് വലിഞ്ഞു പോകുക എന്നിവയാണ് സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങൾ. 

 

ADVERTISEMENT

ആർത്തവവിരാമം വന്ന ഒരു സ്ത്രീക്ക് സ്തനത്തിൽ ഒരു മുഴ വന്നു കഴിഞ്ഞാൽ അത് സ്തനാർബുദത്തിനുള്ള ഒരു കാരണം ആകാം. ഫൈബ്രോയ്‌ഡിനോമ, ഫൈബ്രോസിസ്‌റ്റിക് ഡിസീസ് എന്നിങ്ങനെ കാൻസർ അല്ലാത്ത മുഴകളും സ്തനത്തിൽ വരാം.  ഇതൊക്കെ മുഴയായിട്ട് മാത്രമാകാം വരുന്നത്. പക്ഷേ ഇവയൊക്കെ ആർത്തവസമയത്തേ വരൂ. ആർത്തവവിരാമത്തിനുശേഷം സ്തനത്തിൽ വരുന്ന ഏതൊരു മുഴയും സംശയത്തോടെ കാണേണ്ടതാണ്.

 

ഇതു കണ്ടുപിടിക്കാൻ ബൈലാഗ് സ്കോർ 0 1, 2, 3, 4,5 എന്നിങ്ങനെ ഉണ്ട്. ഇതിൽ ഒന്നും രണ്ടും കുഴപ്പമില്ല . ബൈലാഗ് സ്കോർ മൂന്ന് കാണിച്ചാൽ 6  മാസത്തിനു ശേഷം വീണ്ടും  മാമോഗ്രാഫി ചെയ്യണം നാലും അഞ്ചും കാണിച്ചാൽ ബയോപ്‌സി എടുത്തു നോക്കണം. ബ്രെസ്റ്റിൽ ഒരു മുഴ കണ്ടാൽ ട്രിപ്പിൾ  ഇവാല്യുവേഷൻ ചെയ്യണം. അതായത് ആദ്യം ഒരു ഡോക്ടറെക്കണ്ട് ബ്രെസ്റ്റ് പരിശോധിക്കുക. രണ്ട് മാമോഗ്രാഫി എടുത്തു നോക്കുക. മൂന്ന് ബ്രെസ്റ്റിലെ മുഴയിൽ നിന്ന് ബയോപ്‌സി എടുക്കുക. ഈ മൂന്നു കാര്യങ്ങളും ചെയ്‌തു കഴിഞ്ഞാൽ ബ്രെസ്റ്റ് കാൻസർ നേരത്തെ കണ്ടുപിടിക്കാം. എല്ലാ സ്ത്രീകളും സ്തനത്തിൽ മുഴയുണ്ടോ എന്ന് പരിശോധിക്കണം. 

 

ADVERTISEMENT

 ഗർഭാശയഗള കാൻസറിന്റെ ലക്ഷണങ്ങൾ ?

 

ഗർഭാശയഗള കാൻസറിന്റെ ലക്ഷണങ്ങൾ ബ്ലീഡിങ് ആയിട്ട് വരാം. പ്രത്യേകിച്ചും ലൈംഗികബന്ധത്തിനു ശേഷം ഉള്ള ബ്ലീഡിങ്. സ്‌പോട്ടിങ് എന്ന് പറയും. ചെറിയ ചെറിയ തുള്ളികൾ വരുക. ദുർഗന്ധമുള്ള ഡിസ്‌ചാർജ് വരുക ഇതൊക്കെയാണ് തുടക്കത്തിലുള്ള ലക്ഷണങ്ങൾ. കുറെ വലുതായിക്കഴിയുമ്പോൾ വേദന വരും. മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ട്, നടുവിന് വേദന എന്നിവ വരും. ഒരുപാട് താമസിക്കാതെ തുടക്കത്തിലേ ഇത് കണ്ടുപിടിക്കണം. ബ്ലീഡിങ്, സ്‌പോട്ടിങ് അങ്ങനെയുള്ള കാര്യങ്ങൾക്കൊക്കെയാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്. 

 

ADVERTISEMENT

ശ്വാസകോശ കാൻസറിന്റെ ലക്ഷണങ്ങൾ 

 

ചുമ, ശ്വാസം മുട്ടൽ, നെഞ്ചു വേദന എന്നിവയാണ് ശ്വാസകോശ കാൻസറിന്റെ ലക്ഷണങ്ങൾ. ഇതൊക്കെ തന്നെയാണ് ന്യൂമോണിയ, ആസ്മ, ബ്രോങ്കൈറ്റിസ് എന്നീ രോഗങ്ങളുടെയും  ലക്ഷണങ്ങൾ. പക്ഷേ നീണ്ടു നിൽക്കുന്ന ചുമ, ചുമച്ചു രക്തം വരിക, ശരീരഭാരം കുറയുക, ചുമയും ശ്വാസം മുട്ടലും വരുക, ശബ്‌ദം പതറുക,  ശബ്ദത്തിന് വ്യത്യാസം വരുക ഇങ്ങനെയുളള ബുദ്ധിമുട്ടുകളാണ് ശ്വാസകോശ കാൻസറിന്റെ ലക്ഷണങ്ങളായി വരുന്നത്.

 

വൻകുടൽ കാൻസറും ലക്ഷണങ്ങളും

 

റെക്ടൽ കാൻസർ ലക്ഷണങ്ങൾ കാണുമ്പോൾ പലരും പൈൽസ് ആണെന്നു തെറ്റിദ്ധരിച്ച് ചികിത്സ തേടാറില്ല. പക്ഷേ എല്ലാം പൈൽസ് ആയിരിക്കില്ല. അതിൽ ചില ആൾക്കാർക്കെങ്കിലും റെക്ടൽ (മലദ്വാരം )കാൻസർ കാണും. അതായത് റെക്ടത്തിനകത്ത് മുഴ വരാം.  ബ്ലീഡിങ് വരാം. മലശോധനയിൽ വ്യത്യാസം വരാം. ഇതൊക്കെയാണ് പ്രധാന ലക്ഷണം. വേദന വരുന്നതിന് മുൻപ് പലപ്രാവശ്യം മലം പോകാൻ തോന്നുക. മുഴുവൻ പോയാലും പോയില്ല എന്നൊരു തോന്നൽ ഉണ്ടാവുക. പല പ്രാവശ്യം മലം പോകുക. മലം പോകുമ്പോൾ വയറിനകത്ത് വേദന വരിക. വയർ വീർത്തു വരുന്നത് പോലെ തോന്നുക. ഇങ്ങനെയൊക്കെ വന്നാൽ വൻകുടൽ കാൻസർ ആയി കരുതാം. 

 

തൈറോയ്ഡ് കാൻസർ

 

തൈറോയ്ഡ് കാൻസർ കൂടുതലായി കാണാൻ ഒരു പ്രധാന കാരണം  ബാക്ഗ്രൗണ്ട് റേഡിയേഷൻ കൂടുതലുള്ള സ്ഥലമാണ് കേരളം എന്നതാണ്. കോസ്റ്റൽ ഏരിയയിൽ പ്രത്യേകിച്ച് കൊല്ലം, ചവറ തുടങ്ങിയിടങ്ങളിലൊക്കെ റേഡിയേഷൻ കൂടുതലുള്ള മിനറൽസ് കൂടുതൽ ഉണ്ട്. ഈ ഭാഗത്തൊക്കെ തൈറോയ്ഡ് കാൻസർ കൂടുതലായി കാണപ്പെടുന്നുണ്ട്.  ഭാഗ്യത്തിന് തൈറോയ്ഡ് കാൻസർ പൂർണമായും ഭേദപ്പെടുന്ന കാൻസറാണ്. ഇതിന് പ്രത്യേകിച്ചൊരു ലക്ഷണം ഇല്ല. തൈറോയ്ഡ് ഗോയിറ്ററോ സ്വെല്ലിങ്ങോ ഒക്കെ ആയിട്ട് വരാം. എന്നാൽ എല്ലാം തൈറോയ്ഡ് കാൻസർ അല്ല. അതിനാൽ പരിശോധനയിലൂടെ കാൻസർ ആണോയെന്ന് സ്ഥിരീകരിക്കണം.

Content Summary : Common cancers in Kerala