തലയിലെ മുഴ: ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്
തിരക്ക് പിടിച്ചോടുന്ന ലോകത്ത് ശരീരത്തിനു സംഭവിക്കുന്ന ചെറിയ പ്രയാസങ്ങളെ നാം പലപ്പോഴും അവഗണിക്കാറുണ്ട്. ഇടയ്ക്ക് വരുന്ന തലവേദനകള്‍, കാഴ്ച പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ നാം അത്ര ശ്രദ്ധ കൊടുക്കാതെ തള്ളിക്കളയുന്ന ബുദ്ധിമുട്ടുകളാണ്. എന്നാല്‍ ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുതെന്നും അവ

തിരക്ക് പിടിച്ചോടുന്ന ലോകത്ത് ശരീരത്തിനു സംഭവിക്കുന്ന ചെറിയ പ്രയാസങ്ങളെ നാം പലപ്പോഴും അവഗണിക്കാറുണ്ട്. ഇടയ്ക്ക് വരുന്ന തലവേദനകള്‍, കാഴ്ച പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ നാം അത്ര ശ്രദ്ധ കൊടുക്കാതെ തള്ളിക്കളയുന്ന ബുദ്ധിമുട്ടുകളാണ്. എന്നാല്‍ ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുതെന്നും അവ തലച്ചോറിലെ മുഴകളുടെ ലക്ഷണങ്ങളാകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. തലച്ചോറിലെ മുഴകള്‍ അര്‍ബുദം മൂലമാകാം. ചില മുഴുകള്‍ അര്‍ബുദ മുഴകള്‍ ആയെന്നും വരില്ല. എന്നാല്‍ ഇവ കൃത്യസമയത്ത് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.
നമ്മുടെ തലയോട്ടിക്ക് തലച്ചോറിനെ ഉള്‍ക്കൊള്ളാനുള്ള ഇടം മാത്രം ഉണ്ടാവുകയുള്ളൂ എന്ന് ബിജിഎസ് ഗ്ലീനിയാഗിള്‍സ് ഗ്ലോബല്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സല്‍റ്റന്‍റ് ന്യൂറോസര്‍ജന്‍ ഡോ. നവീന്‍ എം.എ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഇതിനാല്‍ തലയില്‍ മുഴകള്‍ ഉണ്ടാവുകയും അവ വികസിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോൾ അവ തലയോടില്‍ അമിത സമ്മര്‍ദം ചെലുത്തും. തലയില്‍ മുഴകള്‍ വളരുന്നതിന്‍റെ സൂചനകള്‍ ഇനി പറയുന്നവയാണെന്ന് ഡോ. നവീന്‍ പറയുന്നു.
1. ചുഴലി
തലച്ചോറിലെ മുഴയുടെ ലക്ഷണമാണ് ഇടയ്ക്കിടെ ഉണ്ടാകുന്ന ചുഴലിദീനം. തലയില്‍ മുഴയുള്ള രോഗികളില്‍ 60 ശതമാനത്തിനും ചുഴലി ഉണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനൊപ്പം മനംമറിച്ചില്‍, ഛര്‍ദ്ദി പോലുള്ള ലക്ഷണങ്ങളും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ഡോക്ടറെ കാണേണ്ടതാണ്.
2. രാവിലെ ഉണ്ടാകുന്ന തലവേദന
തലവേദന പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. എന്നാല്‍ മിക്കവാറും രാവിലെ വരുന്ന അതി കഠിനമായതും മരുന്നുകള്‍ കഴിച്ചിട്ടും മാറാതിരിക്കുന്നതുമായ തലവേദന തലച്ചോറിലെ മുഴയുടെ ലക്ഷണമാകാം.
3. കാഴ്ചയില്‍ മാറ്റം
കാഴ്ചശക്തിയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റവും തലയിലെ മുഴയുടെ ലക്ഷണമാകാം. ദൃശ്യങ്ങള്‍ മങ്ങി കാണാനും തല തിരിക്കാതെ വശങ്ങളിലെ കാഴ്ചകള്‍ കാണാന്‍ കഴിയാതെ വരുകയും ചെയ്താല്‍ വൈകാതെ തന്നെ ഡോക്ടറെ കാണേണ്ടതാണ്.
4. അസ്പഷ്ടമായ സംഭാഷണം
വായിക്കാനോ, എഴുതാനോ പെട്ടെന്ന് ബുദ്ധിമുട്ട് തോന്നുന്നതും സംഭാഷണം അസ്പഷ്ടമായി മാറുന്നതും തലച്ചോറിലെ മുഴയുടെ പ്രകടമായ ലക്ഷണമാണ്.
5. വ്യക്തിത്വത്തിലെ മാറ്റം
ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥയും പെട്ടെന്ന് ദേഷ്യം വരുന്ന സാഹചര്യവുമൊക്കെ തലച്ചോറിലെ മുഴയുടെ അപൂര്‍വ സൂചനകളാണ്. വ്യക്തിത്വത്തില്‍ തന്നെ ചെറിയ മാറ്റം വന്നതായി നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്ക് ഇത് മൂലം തോന്നാം.
കുട്ടികളുടെ തലച്ചോറിലെ മുഴ
ഓരോ വര്‍ഷവും മൂന്ന് ലക്ഷം കുട്ടികളിലെങ്കിലും തലച്ചോറില്‍ മുഴകള്‍ കാണപ്പെടാറുണ്ടെന്ന് ഡോ. നവീന്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിലുള്ള ചിലതരം മുഴകള്‍ കുട്ടികളുടെ ബൗദ്ധികവും നാഡീവ്യൂഹപരവുമായ പ്രവര്‍ത്തനങ്ങളെ ദീര്‍ഘകാലത്തേക്ക് ബാധിക്കാറുണ്ട്. തലവേദന, മനംമറിച്ചില്‍, ഛര്‍ദ്ദി, അമിതമായ ക്ഷീണം, ഉറക്കം, കാഴ്ചയ്ക്കും കേള്‍വിക്കും സംസാരത്തിനുമുള്ള പ്രശ്നങ്ങള്‍ എന്നിവയെല്ലാം കുട്ടികളുടെ തലച്ചോറിലെ മുഴയുടെ ലക്ഷണങ്ങളാണ്. ചില കുട്ടികളില്‍ തലയുടെ രൂപത്തിലും മാറ്റങ്ങള്‍ ദൃശ്യമാകാറുണ്ട്.
Content Summary: Brain tumour signs