സൂക്ഷിക്കണം, പക്ഷാഘാതത്തിന്റെ ഏഴ് നിശ്ശബ്ദ ലക്ഷണങ്ങൾ
ലോകമെങ്ങും നടക്കുന്ന മരണങ്ങളുടെ രണ്ടാമത്തെ വലിയ കാരണമാണ് തലച്ചോറിനുണ്ടാകുന്ന പക്ഷാഘാതം. 2019ല്‍ പക്ഷാഘാതം മൂലം 60 ലക്ഷത്തോളം മരണങ്ങളുണ്ടായതായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. തലച്ചോറിന്‍റെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തയോട്ടം പെട്ടെന്ന് നിലയ്ക്കുന്നതാണ് പക്ഷാഘാതത്തിന് കാരണമാകുന്നത്. തലച്ചോറിലെ

ലോകമെങ്ങും നടക്കുന്ന മരണങ്ങളുടെ രണ്ടാമത്തെ വലിയ കാരണമാണ് തലച്ചോറിനുണ്ടാകുന്ന പക്ഷാഘാതം. 2019ല്‍ പക്ഷാഘാതം മൂലം 60 ലക്ഷത്തോളം മരണങ്ങളുണ്ടായതായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. തലച്ചോറിന്‍റെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തയോട്ടം പെട്ടെന്ന് നിലയ്ക്കുന്നതാണ് പക്ഷാഘാതത്തിന് കാരണമാകുന്നത്. തലച്ചോറിലെ കോശങ്ങള്‍ക്ക് ഓക്സിജന്‍ ലഭിക്കാതെ അവ നശിച്ചു പോകുന്നത് ജീവിതകാലം മുഴുവന്‍ നീളുന്ന വൈകല്യങ്ങളിലേക്കും മരണത്തിലേക്കും നയിക്കാം.
ഉയര്‍ന്ന രക്തസമ്മർദം, പുകവലി, പുകയിലയുടെ അമിത ഉപയോഗം, ഹൃദയത്തിന്‍റെ വാല്‍വുകള്‍ക്ക് അടക്കം ഉണ്ടാകുന്ന പ്രശ്നങ്ങള്‍, പ്രമേഹം, അമിത വണ്ണം, പ്രായാധിക്യം, കുടുംബത്തിലെ പക്ഷാഘാത സാധ്യതയുടെ പാരമ്പര്യം എന്നിങ്ങനെ പല ഘടകങ്ങള്‍ പക്ഷാഘാതത്തിനു കാരണമാകാറുണ്ട്. ഇനി പറയുന്ന ലക്ഷണങ്ങള്‍ പക്ഷാഘാതം വന്നതിന്‍റെയും വരാന്‍ പോകുന്നതിന്‍റെയും സൂചനകളാണ്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് രോഗിക്ക് ഉടനടി വൈദ്യസഹായം ലഭ്യമാക്കുന്നത് ജീവന്‍ രക്ഷിക്കാനും ആഘാതം കുറയ്ക്കാനും സഹായിക്കും.
1. പെട്ടെന്നുണ്ടാകുന്ന കടുത്ത തലവേദന. ഇത് രാത്രിയില്‍ അസഹനീയമാകും
2. ഛര്‍ദ്ദിയും മനംമറിച്ചിലും
3. ഇടയ്ക്കിടെ വരുന്ന ബോധക്ഷയം
4. കൈകാലുകളും മുഖവും പെട്ടെന്ന് മരവിക്കുന്ന അവസ്ഥ
5. സംസാരിക്കാന്‍ ബുദ്ധിമുട്ട്, സംസാരിക്കുമ്പോൾ നാക്ക് കുഴഞ്ഞ് പോകല്‍
6. കാഴ്ച നഷ്ടം
7. ശരീരത്തിന്‍റെ ബാലന്‍സ് നഷ്ടമാകല്‍
ഇവയെല്ലാം തലച്ചോറിന്‍റെ ഏതെങ്കിലും ഭാഗത്തെ കോശങ്ങള്‍ക്ക് ക്ഷതം സംഭവിക്കുന്നതിന്‍റെ ലക്ഷണങ്ങളാണ്. പക്ഷാഘാതം ബാധിച്ചാല്‍ ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളില്‍ ചികിത്സ ലഭിക്കേണ്ടത് അത്യാവശ്യമാണ്.
Content Summary: Silent Brain Stroke 7 Symptoms