ആഫ്രിക്കൻ ‘ദുരന്തം’; കഫ് സിറപ്പ് 66 കുട്ടികളുടെ മരണത്തിലേക്കു നയിച്ചതെങ്ങനെ? വേണോ ആശങ്ക?
ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ വൃക്ക തകരാറിലായി 66 കുട്ടികൾ മരണപ്പെട്ട വാർത്ത പുറത്തെത്തിയത് കഴിഞ്ഞ ആഴ്ചയായിരുന്നു. മരണമടഞ്ഞവരെല്ലാം അഞ്ചു വയസ്സിൽ താഴെയുള്ള കുരുന്നുകളായിരുന്നുവെന്നത് ഏറ്റവും സങ്കടകരം. കുട്ടികൾ ഉപയോഗിച്ച കഫ്സിറപ്പാണ് വൃക്ക സ്തംഭനത്തിലേക്കും തുടർന്ന് മരണത്തിലേക്കും നയിച്ചതെന്നാണ്
ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ വൃക്ക തകരാറിലായി 66 കുട്ടികൾ മരണപ്പെട്ട വാർത്ത പുറത്തെത്തിയത് കഴിഞ്ഞ ആഴ്ചയായിരുന്നു. മരണമടഞ്ഞവരെല്ലാം അഞ്ചു വയസ്സിൽ താഴെയുള്ള കുരുന്നുകളായിരുന്നുവെന്നത് ഏറ്റവും സങ്കടകരം. കുട്ടികൾ ഉപയോഗിച്ച കഫ്സിറപ്പാണ് വൃക്ക സ്തംഭനത്തിലേക്കും തുടർന്ന് മരണത്തിലേക്കും നയിച്ചതെന്നാണ്
ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ വൃക്ക തകരാറിലായി 66 കുട്ടികൾ മരണപ്പെട്ട വാർത്ത പുറത്തെത്തിയത് കഴിഞ്ഞ ആഴ്ചയായിരുന്നു. മരണമടഞ്ഞവരെല്ലാം അഞ്ചു വയസ്സിൽ താഴെയുള്ള കുരുന്നുകളായിരുന്നുവെന്നത് ഏറ്റവും സങ്കടകരം. കുട്ടികൾ ഉപയോഗിച്ച കഫ്സിറപ്പാണ് വൃക്ക സ്തംഭനത്തിലേക്കും തുടർന്ന് മരണത്തിലേക്കും നയിച്ചതെന്നാണ്
ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ വൃക്ക തകരാറിലായി 66 കുട്ടികൾ മരണപ്പെട്ട വാർത്ത പുറത്തെത്തിയത് കഴിഞ്ഞ ആഴ്ചയായിരുന്നു. മരണമടഞ്ഞവരെല്ലാം അഞ്ചു വയസ്സിൽ താഴെയുള്ള കുരുന്നുകളായിരുന്നുവെന്നത് ഏറ്റവും സങ്കടകരം. കുട്ടികൾ ഉപയോഗിച്ച കഫ്സിറപ്പാണ് വൃക്ക സ്തംഭനത്തിലേക്കും തുടർന്ന് മരണത്തിലേക്കും നയിച്ചതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. ഇന്ത്യയിലെ ‘മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ്’ നിർമിച്ച നാല് കഫ് സിറപ്പുകളെക്കുറിച്ച് ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകുകയും ചെയ്തു. മാത്രമല്ല കമ്പനിയുമായും റെഗുലേറ്ററി അധികാരികളുമായും ഡബ്ല്യുഎച്ച്ഒ അന്വേഷണം നടത്തുന്നതായി മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു. കൂടാതെ കേന്ദ്ര സർക്കാരും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഈ വാർത്ത കേട്ട് ഞെട്ടിയവർ കുറവായിരിക്കില്ല. കാരണം ചുമ പിടിച്ചാൽ ഡോക്ടറെ കണ്ടോ അല്ലെങ്കിൽ മെഡിക്കൽ സ്റ്റോറിൽ പോയോ കഫ് സിറപ്പ് വാങ്ങിക്കഴിക്കുന്നവരാണധികവും. മരുന്നുകളുടെ അമിതോപയോഗം വൃക്ക അടക്കമുള്ള അവയവങ്ങളെ ബാധിക്കുമെന്ന് അറിയാമെങ്കിലും േരാഗശമനത്തിന് മരുന്നുകളെ ആശ്രയിക്കാതെ തരമില്ലല്ലോ. അപ്പോൾ ഉപയോഗിക്കുന്ന മരുന്നുകൾ കൂടി സുരക്ഷിതമല്ലാത്ത സ്ഥിതിയുണ്ടായാലോ? കഫ് സിറപ്പ് എങ്ങനെയാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്നും മരുന്നുകളുടെ സുരക്ഷിതത്വം എങ്ങനെ ഉറപ്പാക്കാമെന്നും വിശദീകരിക്കുകയാണ് ഐഎംഎ കൊച്ചി മുൻ പ്രസിഡന്റും ഗാസ്ട്രോ എൻഡറോളജിസിറ്റ് സീനിയർ കൺസൽറ്റന്റുമായ ഡോ. രാജീവ് ജയദേവൻ.
കഫ് സിറപ്പാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. എന്തു കൊണ്ടാണ് ഇത്തരം മരണങ്ങൾ സംഭവിക്കുന്നത്?
ഒരു സ്ഥലത്ത് ഒരു നിശ്ചിത പ്രായപരിധിയിൽപ്പെട്ട മരണങ്ങൾ സംഭവിക്കുമ്പോൾ അതിനു പിന്നിലെ കാരണങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. ഗാംബിയയിൽ മരിച്ചിരിക്കുന്നതും ഒരു പ്രത്യേക പ്രായപരിധിയിൽ പെട്ട കുട്ടികളാണ്. ഇവിടെ ഒരു പൊതു കാരണമായി ലോകാരോഗ്യ സംഘടന കണ്ടെത്തിയത് ഇവർ കഴിച്ച മരുന്നാണ്. അസ്വാഭാവികമായി ഒരു മരണം നടന്നു കഴിയുമ്പോൾ ആദ്യം അന്വേഷിക്കുന്നത് സമാന രീതിയിലുള്ള മരണം അടുത്തെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നാണ്. മുൻ വർഷങ്ങളിൽ നാലോ അഞ്ചോ എപ്പിസോഡുകളായി രാജ്യാന്തരതലത്തിൽ ഇതേ പ്രായപരിധിയിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇന്ത്യയിൽ മേൽപറഞ്ഞ കഫ് സിറപ്പ് വിറ്റിട്ടില്ല എന്നാണ് സംഭവത്തെ തുടർന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞത്.
മരുന്നുകളിൽ ഉപയോഗിക്കുന്ന ഘടക പദാർഥങ്ങളിലെ(Ingredients) അപര്യാപ്തത കൊണ്ടാണ് ഈ മരണങ്ങളെല്ലാം സംഭവിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. Diethyl glycerol തുടങ്ങിയ മായം കലർന്ന അസംസ്കൃത പദാർഥങ്ങളാണ് ഉപയോഗിച്ചിരിക്കുന്നതെന്നു സാരം. വിശദാംശങ്ങൾ അറിവായിട്ടില്ല. പല മരുന്നുകളിലുമുള്ള ഒരു ഘടക പദാർഥമാണ് ഗ്ലിസറിൻ. ഈ ഗ്ലിസറിനകത്ത് മായം കലർന്നിട്ടുണ്ടായിരുന്നു എന്നു സൂചന.
ഇതൊഴിവാക്കാൻ ഒറ്റ പരിഹാര മാർഗമേ ഉള്ളു, മുഴുവൻ കമ്പനികളുടെയും എല്ലാ മരുന്നുകളും പീരിയോഡിക്കലായി നിലവാര പരിശോധനയ്ക്ക് വിധേയമാക്കണം.
വ്യാജൻമാരും വ്യാജൻമാർ അല്ലാതെ ലൈസൻസുള്ള കമ്പനികൾ പുറത്തിറക്കുന്ന ഗുണനിലവാരമില്ലാത്ത മരുന്നുകളും നമ്മുടെ നാട്ടിലുണ്ട്. രാജ്യാന്തര നിലവാരമുള്ള മരുന്നുകൾ നിർമ്മിക്കുന്ന ചെറുതും വലുതുമായ കമ്പനികളും ഉണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ എല്ലാ മരുന്നുകൾക്കും ഒരേ നിലവാരമില്ല ഇന്ത്യയിൽ. ഉദാഹരണത്തിന് ഏതെങ്കിലും ഒരു ആന്റിബയോട്ടിക് എടുത്താൽതന്നെ അത് നിർമിക്കുന്ന നൂറു കണക്കിന് കമ്പനികളുണ്ട്. അതെല്ലാം മോശമാണെന്നല്ല. പക്ഷേ 100 ശതമാനം പരിശോധന കഴിഞ്ഞ് മാത്രമേ മരുന്നുകൾ പുറത്തിറക്കാവൂ. ഇന്ത്യയിൽ സർക്കാർ (MOHFW) 2016-ൽ നടത്തിയ ഔദ്യോഗിക പഠനത്തിൽ 3% മരുന്നുകൾ നിലവാരമില്ലാത്തതായും 0.02-0.05% വ്യാജമായും കണ്ടെത്തിയിരുന്നു. അതിൽ പകുതിയും നിർമ്മിച്ചത് രാജ്യത്തുള്ള കമ്പനികളിൽ ചുരുക്കം ചിലവ (വെറും 10%) ആയിരുന്നു.
ഇപ്പോൾ പല സംസ്ഥാനങ്ങളിലും ചെറിയ ശതമാനം ടെസ്റ്റിങ് മാത്രമേ നടക്കുന്നുള്ളുവെന്ന് ആരോപണങ്ങളുണ്ട്. കൂടുതൽ ടെസ്റ്റ് ചെയ്യിക്കാനുള്ള സംവിധാനങ്ങൾ കണ്ടെത്തണം. എന്തുകൊണ്ട് ഗവൺമെന്റ് ക്വാളിറ്റി കൺട്രോൾ സംവിധാനത്തിന്റെ ഭാഗമായി കൂടുതൽ ഔദ്യോഗിക ലാബുകൾ ഉണ്ടാക്കുന്നില്ല. മാത്രമല്ല ഒരു മരുന്ന് വാങ്ങുന്ന രോഗിക്കും കുറിക്കുന്ന ഡോക്ടർക്കും അഥവാ അത് സുരക്ഷിതമാണോ എന്നു പരിശോധിച്ചു നോക്കണമെങ്കിൽ അതിനുള്ള സൗകര്യം ഉണ്ടായിരിക്കണം. അതും നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ ഒരു ചുമതലയാണ്. ഈ പരിശോധന നിശ്ചിത സമയപരിധി വച്ചു ചെയ്യണം. ഒരഞ്ചു വർഷം മുന്നേ സുരക്ഷിതമെന്നു കണ്ടു അനുമതി നൽകിയിട്ട് ഇടയ്ക്ക് മരുന്നിലെ ചേരുവകൾ മാറ്റിയാൽ പരിശോധനയിലൂടെ തിരിച്ചറിയാൻ സാധിക്കണം.
കഫ് സിറപ്പിലെ സുരക്ഷിതത്വം എങ്ങനെ ഉറപ്പാക്കാം? എന്തൊക്കെ കരുതൽ എടുക്കണം?
ഏതു മരുന്നിന്റെ കാര്യമായാലും ഒരു ഉപഭോക്താവ് എന്ന നിലയിൽ ഡോക്ടറോട് ചോദിക്കുക മാത്രമേ നമുക്ക് ചെയ്യാനുള്ളു. അറിയുന്ന ഡോക്ടർ കുറിക്കുന്നതും അല്ലെങ്കിൽ വിശ്വാസമുള്ള ഒരു ആരോഗ്യ സ്ഥാപനത്തിൽ നിന്ന് തരുന്നതും ആയ മരുന്നുകൾ രോഗികൾ വിശ്വാസത്തോടെ വാങ്ങിക്കഴിക്കുന്നു. മിക്കപ്പോഴും പ്രശ്നങ്ങൾ ഉണ്ടാവുന്നില്ല എന്നും ഓർക്കണം. പക്ഷേ ആ വിശ്വാസം അങ്ങനെ നിൽക്കണമെങ്കിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് മേൽപ്പറഞ്ഞ മാറ്റങ്ങൾ ഉണ്ടാകണം. ഒരു ഡോക്ടറുടെ അടുത്ത് ഒരാൾ എത്തുന്നത് അയാളുടെ രോഗം മാറ്റണമെന്ന് ആഗ്രഹിച്ചാണ്. അത് വലിയൊരു ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പ്രാധാന പങ്കു വഹിക്കുന്നത് ഗുണനിലവാര പരിശോധനാ സംവിധാനങ്ങളാണ്. എന്നാൽ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ പല നിലവാരമാണ് ഇത്തരം പരിശോധനകൾക്ക്. കേരളത്തിൽ പരിശോധനകൾ താരതമ്യേന മെച്ചപ്പെട്ടതാണ്.
ഒരു രോഗിയുടെ കൈയിലേക്കെത്തുന്ന ഓരോ ഉൽപ്പന്നത്തിനും നമ്മുടെ സർക്കാരിന്റെ ഒരു സീൽ ഉണ്ടാകണം. ആ സീലിലൂടെ അതിനകത്തുള്ള ഇൻഗ്രീഡയന്റ്സ് സർക്കാർ വേരിഫൈ ചെയ്തു എന്ന ഉറപ്പ് ഉപഭോക്താവിന് കിട്ടിയിരിക്കണം. ഏതു ശ്രേണിയിൽ പെട്ട ഡോക്ടർ എഴുതുന്ന മരുന്നായാലും രാജ്യത്ത് വിൽപ്പനയ്ക്ക് ലൈസൻസ് കൊടുക്കണമെങ്കിൽ അതിന് ഗുണനിലവാര പരിശോധനയുടെ സീലും ആ സീലിന് എക്സ്പയറി ഡേറ്റും ഉണ്ടാകണം.
ഓരോ ദിവസവും ഉണ്ടായി വരുന്ന എല്ലാ മരുന്നുകളുടെയും നിരീക്ഷണം സാധ്യമായെന്നു വരില്ല. എല്ലാ ബാച്ചുകളും സാധിച്ചില്ലെങ്കിലും ഓരോ കമ്പനിയും നിർമ്മിക്കുന്ന ഉല്പന്നങ്ങളിൽ ഒരു നല്ല ശതമാനമെങ്കിലും വിശദമായ പരിശോധനയ്ക്ക് വിധേയമാകണം. രാജ്യത്ത് അംഗീകൃതമായ സീൽ നിർമിച്ച് അതുള്ള മരുന്നുകളേ വിൽക്കാൻ പാടുള്ളു എന്ന രീതിയിലുള്ള നിയമങ്ങൾ വേണ്ടി വരും.
വികസിത രാജ്യങ്ങളിലൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത സംഗതികളാണ് ഇവിടെ നടക്കുന്നത്. അവിടെയൊക്കെ ഡോക്ടർമാർ ഒരു മരുന്ന് കുറിക്കുമ്പോൾ അതിന്റെ പേരോ ബ്രാൻഡോ ഒന്നും നോക്കേണ്ട കാര്യമില്ല. കാരണം അത് ഏതു കമ്പനി ഉണ്ടാക്കിയതായാലും ഇറക്കുമതി ചെയ്താലും 100 ശതമാനം സുരക്ഷിതമാണ്. ഉദാഹരണത്തിന് ഇന്ത്യയിൽ നിന്നും അവിടെയൊക്കെ ഇറക്കുമതി ചെയ്യാൻ ഉന്നത നിലവാരം പുലർത്തേണ്ടതുണ്ട് എന്ന് എല്ലാവർക്കുമറിയാം. ഇല്ലെങ്കിൽ അവിടെ വിൽക്കാൻ സമ്മതിക്കുകയില്ല. ചെറിയ കുറവുകൾ പോലും അവർ അംഗീകരിക്കുകയില്ല. പക്ഷേ നമ്മുടെ രാജ്യത്ത് അതല്ല സ്ഥിതിവിശേഷം. ഇവിടെ ജനറിക് എന്നെഴുതിയാൽ ഗുണനിലവാരമുള്ള ഒരു മരുന്ന് നമ്മുടെ രോഗിക്ക് കൊടുക്കാൻ സാധിക്കുമെന്ന് ഉറപ്പു തന്നാൽ ജനറിക് തന്നെ എഴുതാമെന്നാണ് ഞാൻ എപ്പോഴും പറയാറ്. നിർഭാഗ്യവശാൽ "ജനറിക്" എന്നു പറയുമ്പോൾ പ്രോഡക്റ്റ് ആരാണ് എവിടെയാണ് ഉണ്ടാക്കുന്നതെന്ന് എപ്പോഴും അറിയില്ല, അത് ഓരോന്നും ക്വാളിറ്റി കൺട്രോൾ കഴിഞ്ഞാണോ വരുന്നത് എന്നും അറിയില്ല. കാരണം രാജ്യത്തു വിൽക്കുന്ന നിരവധി മരുന്നുകൾ നിർമ്മാണ ശേഷം അത്തരം ബാഹ്യമായ ഔദ്യോഗിക നിലവാര പരിശോധന കൂടാതെയാണ് വില്പനയ്‌ക്കെത്തുന്നത് എന്നാണ് മനസിലാക്കാൻ കഴിയുന്നത്.
പണ്ടു മുതലേ കഫ് സിറപ്പ് സംബന്ധിച്ച് പ്രശ്നങ്ങളുണ്ടല്ലോ. എന്താണ് യാഥാർഥ്യം, എങ്ങനെയാണ് സിറപ്പ് ഉപയോഗം ശരീരത്തെ ബാധിക്കുക?
കഫ് സിറപ്പല്ല ശരിക്കും രോഗം ഉണ്ടാക്കുന്നത്. കഫ് സിറപ്പ് നിർമിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃതവസ്തുക്കളിലൊന്നായ ഗ്ലിസറിനിൽ ഇടയ്ക്കു കണ്ടുവന്നിട്ടുള്ള ഒരു മായമായിട്ടുള്ള ഡൈ ഈഥൈൽ ഗ്ലിസറോൾ ആണ് ഈ കുട്ടികളുടെ മരണകാരണമെന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നത്. വയറുവേദന, ഛർദ്ദി, വയറിളക്കം, തലവേദന തുടങ്ങി മരണത്തിലേക്ക് നയിച്ചേക്കാവുന്ന വൃക്ക തകരാറിനു വരെ ഡൈ ഈഥൈൽ ഗ്ലിസറോൾ കാരണമാകാം. മറ്റ് ഘടകങ്ങളിലും ഇത്തരം മായം കലരൽ അപൂർവ്വമായെങ്കിലും നടന്നതായി റിപ്പോർട്ടുണ്ട്.
ഉദാഹരണത്തിന്, സ്ഥിരമായി വൻ തോതിൽ നല്ല അച്ചാർ ഉണ്ടാക്കുന്ന ഒരു കമ്പനി സങ്കല്പിക്കുക. അതിലിടുന്ന പല ചേരുവകൾ പല സ്രോതസ്സിൽ നിന്നും വരുന്നു. ഇനി അച്ചാർ കമ്പനി അറിയാതെ മുളകുപൊടി സപ്ലൈ ചെയ്യുന്ന ആൾ അല്പം കൂടി വിലയും നിലവാരവും കുറഞ്ഞ ഉല്പന്നം എത്തിച്ചു തുടങ്ങുന്നു എന്നിരിക്കട്ടെ. മായം കലർന്ന ഈ പൊടി ഇട്ടുണ്ടാക്കിയ അച്ചാർ കഴിച്ചവർക്ക് പിന്നീട് പ്രശ്നമുണ്ടാവുമ്പോൾ ആയിരിക്കാം ഇത്തരം കാര്യങ്ങൾ അന്വേഷിക്കുന്നതും തിരിമറി കണ്ടെത്തുന്നതും.
മോഡേൺ മെഡിസിനിൽ ഉപയോഗിക്കുന്ന ഭൂരിഭാഗം മരുന്നുകളുടെയും പുറത്ത് ലേബൽ ഉണ്ടാകും.അതിനകത്ത് ഏതൊക്കെ മരുന്നുകളുണ്ട്, പ്രിസർവേറ്റീവ് ഏതാണ്, ഉപയോഗിച്ചിരിക്കുന്ന കളർ തുടങ്ങിയ വിവരങ്ങളെല്ലാം ഈ ലേബലിൽ നിന്നു മനസ്സിലാക്കാം.
കഫ് സിറപ്പുകൾ കുട്ടികൾക്ക് കൊടുക്കേണ്ടതുണ്ടോ? എന്തിനാണ് അവയിൽ പലതരം വേർതിരിവുകൾ?
മിക്ക കേസുകളിലും കഫ്സിറപ്പിന്റെ ആവശ്യമില്ലാത്തതാണ്. എന്നൽ നമ്മുടെ നാട്ടിൽ ചുമയുമായി ഒരു രോഗി വരുന്നതുതന്നെ പലപ്പോഴും ‘ഡോക്ടറേ ഒരു കഫ്സിറപ്പ് തരാമോ’ എന്നു ചോദിച്ചാകും. ചില കേസുകളിൽ അതിന്റെ ആവശ്യമില്ലെന്നു പറഞ്ഞാലും പലർക്കും അതു കിട്ടിയാലേ ആശ്വാസമാകൂ എന്ന തരത്തിലാണ് പ്രതികരണം. പല കേസുകളിലും കഫ് സിറപ്പ് ചുമ മാറ്റുന്നുമില്ല, ഉദാഹരണത്തിന് ചെറിയ വൈറൽ പനികളിൽ ചുമ താനേ മാറാറുണ്ട്. കഫ് സിറപ്പ് രോഗിക്ക് ഒരു സൈക്കളോജിക്കൽ ആശ്വാസമാണ് പലപ്പോഴും നൽകുന്നത്. മനുഷ്യ മനസ്സുകൾക്ക് ദ്രവരൂപത്തിലുള്ള മരുന്ന് കഴിക്കുന്നതിനോട് ഒരു പ്രത്യേക താൽപ്പര്യമുണ്ട്. ഇതിന്റെ കയ്പ്പും മധരുവുമൊക്കെ ചെല്ലുമ്പോൾ രോഗം കുറഞ്ഞുവെന്ന ഒരു മാനസികസംതൃപ്തി ഉണ്ടാകും. അതിനപ്പുറത്തേക്ക് കാര്യമായ മെച്ചമാന്നും പല കഫ് സിറപ്പുകൾക്കും ഉണ്ടാകുന്നില്ല. അതേ സമയം ചില തരം കഫ്സിറപ്പുകൾ ചില സാഹചര്യങ്ങളിൽ വേണ്ടതുണ്ട്.
പിന്നെ ചുമയ്‌ക്കും പനിക്കും ഉളള മരുന്നുകളെല്ലാം തന്നെ ഗുളികരൂപത്തിൽ ലഭ്യമാണ്. ഉദാഹരണത്തിന് പനിക്കുള്ള പാരസെറ്റാമോൾ, അലർജിക്കുള്ള മരുന്ന്. എന്നാൽ ചെറിയ കുഞ്ഞുങ്ങൾക്ക് ഗുളിക വിഴുങ്ങാൻ സാധിക്കില്ല. അവർക്ക് മാത്രമേ ആവശ്യമെങ്കിൽ സിറപ്പ് ഉപയോഗിക്കേണ്ടതുള്ളു.
ചുമ എന്നത് ഒരു രോഗലക്ഷണം മാത്രമാണ്. ചുമയുടെ കൂടെയുള്ള മറ്റു ലക്ഷണങ്ങളെ ചികിത്സിക്കാൻ പോന്ന മരുന്നുകളടങ്ങിയ കഫ്സിറപ്പുകളാണ് പലപ്പോഴും കമ്പോളത്തിലുള്ളത്. ചുമ കുറയ്ക്കുന്നത്, പനി കുറയ്ക്കുന്നത്, വലിവ് പോലുള്ള രോഗാവസ്ഥ മാറ്റുന്നത്, കഫം നല്ലപോലെ ഇളകി വരാൻ ഉപകരിക്കുന്നത്, അലർജി കുറയ്ക്കുന്ന തരത്തിലുള്ളത് ഇങ്ങനെ പോകുന്നു കഫ് സിറപ്പുകൾ.
ഡോക്ടർമാർ കുറിക്കുന്നതും ഓവർ ദ് കൗണ്ടർ മരുന്നുകളും ഉണ്ടല്ലോ. ഇവ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ. ഗുണനിലവാരം എങ്ങനെ ഉറപ്പാക്കാം?
സെൽഫ് മെഡിക്കേഷൻ ചെയ്യരുത്. അനാവശ്യമായുള്ള മരുന്ന്പ്രയോഗങ്ങൾ ഒഴിവാക്കുക തന്നെ വേണം, അത്യാവശ്യമുള്ള മരുന്ന് മാത്രം കഴിക്കുക.
ഇപ്പോൾ സാധാരണ കണ്ടുവരുന്നത് ഒരു വൈറൽ പനി വന്ന് ഡോക്ടറെ കാണുമ്പോൾ പാരസെറ്റമോൾ പോലെ ഏതെങ്കിലും ഒരു ഗുളിക മാത്രം നൽകിയാൽ പലർക്കും തൃപ്തിയാകില്ല. അതിന്റെ കൂടെ വിറ്റാമിനും ആന്റിബയോട്ടിക്കും പിന്നെ അതിന്റെ പാർശ്വഫലം ഒഴിവാക്കാനുള്ള മരുന്നുമൊക്കെ നൽകുക പതിവാണ്. ആവശ്യത്തിന് മരുന്നു കൊടുക്കണം എന്നുള്ളത് വാസ്തവമാണ്. പക്ഷേ പലപ്പോഴും പത്തു രൂപ വേണ്ടിടത്ത് 500 മുതലാണ് ചെലവാക്കുന്നത്. ശരിക്കും ഇതിന്റെ ആവശ്യമില്ല. പനിക്കുള്ള ഗുളിക കഴിച്ച് ഒന്നു വിശ്രമിക്കുമ്പോൾ ഭൂരിഭാഗവും മാറാറുണ്ട്.
ഒരിക്കൽ ഉപയോഗിച്ച മരുന്നുതന്നെ അടുത്ത പ്രാവശ്യം അസ്വസ്ഥത വരുമ്പോഴും യാതൊരു നിർദേശവും സ്വീകരിക്കാതെ വാങ്ങിക്കഴിക്കുന്നതും നല്ല പ്രവണതയല്ല. മരുന്നകൾ എന്നുവരെ ഉപയോഗിക്കാമെന്ന കാലാവധി അതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഉപയോഗിക്കുന്നതിനു മുൻപ് അതു ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്.
Content Summary: How did cough syrup lead to the deaths of 66 children? How to ensure safety