ശസ്ത്രക്രിയ കൂടാതെ ഹൃദയത്തിന്റെ വാൽവ് മാറ്റിവയ്ക്കുന്ന അതിനൂതനമായ ചികിത്സാ രീതിയാണ് ടാവി (TAVI) അഥവാ ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ. ഹൃദയത്തിന് നാല് വാൽവുകൾ ആണുള്ളത്. വലതു വശത്ത് രണ്ടു വാൽവും ഇടതു വശത്ത് രണ്ടു വാൽവും. വലതു ഭാഗത്തുള്ളത് ട്രൈകസ്പ്പിഡ് വാൽവും പൾമണറി വാൽവും ഇടത്

ശസ്ത്രക്രിയ കൂടാതെ ഹൃദയത്തിന്റെ വാൽവ് മാറ്റിവയ്ക്കുന്ന അതിനൂതനമായ ചികിത്സാ രീതിയാണ് ടാവി (TAVI) അഥവാ ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ. ഹൃദയത്തിന് നാല് വാൽവുകൾ ആണുള്ളത്. വലതു വശത്ത് രണ്ടു വാൽവും ഇടതു വശത്ത് രണ്ടു വാൽവും. വലതു ഭാഗത്തുള്ളത് ട്രൈകസ്പ്പിഡ് വാൽവും പൾമണറി വാൽവും ഇടത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശസ്ത്രക്രിയ കൂടാതെ ഹൃദയത്തിന്റെ വാൽവ് മാറ്റിവയ്ക്കുന്ന അതിനൂതനമായ ചികിത്സാ രീതിയാണ് ടാവി (TAVI) അഥവാ ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ. ഹൃദയത്തിന് നാല് വാൽവുകൾ ആണുള്ളത്. വലതു വശത്ത് രണ്ടു വാൽവും ഇടതു വശത്ത് രണ്ടു വാൽവും. വലതു ഭാഗത്തുള്ളത് ട്രൈകസ്പ്പിഡ് വാൽവും പൾമണറി വാൽവും ഇടത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശസ്ത്രക്രിയ കൂടാതെ ഹൃദയത്തിന്റെ വാൽവ് മാറ്റിവയ്ക്കുന്ന അതിനൂതനമായ ചികിത്സാ രീതിയാണ് ടാവി (TAVI) അഥവാ ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ.

 

ADVERTISEMENT

ഹൃദയത്തിന് നാല് വാൽവുകൾ ആണുള്ളത്. വലതു വശത്ത് രണ്ടു വാൽവും ഇടതു വശത്ത് രണ്ടു വാൽവും. വലതു ഭാഗത്തുള്ളത് ട്രൈകസ്പ്പിഡ് വാൽവും പൾമണറി വാൽവും ഇടത് ഭാഗത്ത് അയോർട്ടിക് വാൽവും മൈട്രൽ വാൽവും സ്ഥിതി ചെയുന്നു. ഈ ഓരോ വാൽവിനും പ്രത്യേകമായ ജോലികളാണ് ഉള്ളത്. ഈ വാൽവ് ലീക്കാവുകയോ ചുരുങ്ങുകയോ ചെയ്യുമ്പോൾ അത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കും. അതിൽ അയോർട്ടിക് വാൽവിനെ ബാധിക്കുന്ന രോഗങ്ങൾക്കാണ് ടാവി ചെയ്യാറുള്ളത്.

 

അയോർട്ടിക് സ്റ്റെനോസിസ് എന്നാൽ എന്ത്?

ഹൃദയത്തിൽ നിന്ന് രക്തം പുറത്തേക്ക് കൊണ്ടു പോകുന്ന മഹാരക്തധമനിയാണ് അയോർട്ട. ഈ മഹാരക്തധമനിയുടെ വാൽവ്‌ ചുരുങ്ങി പോകുന്ന രോഗാവസ്ഥയാണ് അയോർട്ടിക് സ്റ്റെനോസിസ്.

ADVERTISEMENT

 

അയോർട്ടിക് സ്റ്റെനോസിസ് ഉണ്ടാവാനുള്ള കാരണങ്ങൾ എന്തൊക്കെ?

പ്രായാധിക്യമുള്ളവരിൽ അയോർട്ടിക് വാൽവിൽ കാൽസ്യം അടിഞ്ഞു കൂടുക (കാൽസിഫിക് അയോർട്ടിക് ഡിസീസ്), ചെറുപ്പത്തിൽ ഉണ്ടാകുന്ന വാതപ്പനി (റുമാറ്റിക് ഹാർട്ട് ഡിസീസ്), ജന്മനാ അയോർട്ടിക് വാൽവിൽ മൂന്നു ഇതളുകൾക്ക് പകരം രണ്ടു ഇതളുകൾ മാത്രം കാണപ്പെടുക (ബൈകസ്പ്പിഡ് അയോർട്ടിക് വാൽവ് ഡിസീസ്) എന്നിവയൊക്കെ ആണ് അയോർട്ടിക് സ്റ്റെനോസിസിന് കാരണം.

 

ADVERTISEMENT

അയോർട്ടിക് സ്റ്റെനോസിസ് രോഗലക്ഷണങ്ങൾ എന്തെല്ലാം ആണ്?

∙ നെഞ്ചുവേദന

∙ തലചുറ്റൽ അല്ലെങ്കിൽ ബോധക്ഷയം

∙ കിതപ്പ് / ശ്വാസതടസ്സം

∙ കാലിൽ നീര് കാണപ്പെടുക

 

അയോർട്ടിക് സ്റ്റെനോസിസിന് ചികിത്സാ രീതികൾ

ആദ്യമേ വാൽവ് ചുരുങ്ങിയതിന്റെ കാഠിന്യം എത്രമാത്രം ഉണ്ടെന്ന് നോക്കിയിട്ടാണ് ചികിത്സാ രീതി തീരുമാനിക്കുന്നത്. കാഠിന്യം കുറഞ്ഞ തകരാർ ആണെങ്കിൽ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സാ രീതി മതിയാകും.

 

ബലൂൺ വാൽവുലോപ്ലാസ്റ്റി എന്ന ഒരു ചികിത്സ പലപ്പോഴും ചെയ്യാറുണ്ട്. പക്ഷേ ഇതിനു ദീർഘകാലത്തെ ഫലപ്രദമായ പരിഹാരം നൽകുവാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ വാൽവ് മാറ്റിവയ്ക്കുന്നതാണ് ഈ അസുഖത്തിന് പൂർണമായും ഫലപ്രദമായ ചികിത്സ.

വാൽവ് മാറ്റിവയ്ക്കുവാൻ രണ്ടു രീതികളാണുള്ളത്. ഒന്ന് ഹൃദയവും നെഞ്ചും തുറന്നുള്ള ശസ്ത്രക്രിയയും, രണ്ടാമത്തേത് വലിയ മുറിവ് ഉണ്ടാകാത്ത രീതിയിലുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയയും

 

സർജിക്കൽ അയോർട്ടിക് വാൽവ് മാറ്റിവയ്ക്കൽ എന്നാൽ എന്ത്?

ഹൃദയം തുറന്നുള്ള വാൽവ് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയാണ് സർജിക്കൽ അയോർട്ടിക് വാൽവ് റീപ്ലെയിസ്മെന്റ്. ഹൃദയമിടിപ്പ് പൂർണമായും നിർത്തി രോഗിയെ ഹാർട്ട്-ലങ് മെഷീനിലേക്കു ബന്ധിപ്പിക്കുകയും ഈ മെഷീനിന്റെ സഹായത്തോടെ ശരീരത്തിലെ രക്തയോട്ടവും ഓക്സിജനേഷനും നടത്തുന്നു. ഈ അവസരത്തിൽ സർജൻ രോഗബാധിതമായ അയോർട്ടിക് വാൽവ് മാറ്റി പകരം മറ്റൊരു വാൽവ് തുന്നിപിടിപ്പിക്കുന്നു.

 

ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയുടെ സങ്കീർണതകൾ എന്തെല്ലാം?

∙ വലിയ മുറിവ് മൂലമുണ്ടാകുന്ന വേദനയും പ്രശ്നങ്ങളും

∙ 12 - 36 മണിക്കൂർ വരെ ദീർഘമായ ഐ.സി.യു വാസം

∙ ദീർഘമായ ആശുപത്രി വാസം

∙ നീണ്ട വിശ്രമം

ഡോ.രാജീവ് എബ്രഹാം

∙ പ്രായാധിക്യം മറ്റു സങ്കീർണമായ രോഗങ്ങൾ ഉള്ളവർക്ക് റിസ്ക് കൂടുതൽ ആണ്

∙ അണുബാധ ഉണ്ടാവാനുള്ള സാധ്യത

 

ടാവി എന്നാൽ എന്ത് ?

ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റർ) ഹൃദയ വാൽവ് മാറ്റുന്ന നൂതന സാങ്കേതിക വിദ്യയാണ് ടാവി.

തകരാറിലായ അയോർട്ടിക് വാൽവ് മാറ്റിവയ്ക്കേണ്ടതും എന്നാൽ പ്രായാധിക്യമോ മറ്റു അവശതകളോ കാരണം ഹൃദയം തുറന്നുള്ള  ശസ്ത്രക്രിയക്ക് വിധേയരാകാൻ സാധിക്കാത്തവരിൽ ആണ് പൊതുവെ ടാവി ചെയ്യുന്നത്. പ്രധാനമായും അയോർട്ടിക് സ്റ്റെനോസിസ് ഉള്ളപ്പോൾ ആണ് ടാവി ചെയ്യുന്നതെങ്കിലും വളരെ ചുരുക്കമായി അയോർട്ടിക് വാൽവിന് ലീക് വരുന്ന അവസ്ഥയിലും ടാവി ചെയ്യാറുണ്ട്.

ടാവിക്ക് മുന്നോടിയായി ഇ.സി.ജി, എക്കോ, ആൻജിയോഗ്രാം, രക്തപരിശോധനകൾ, ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും സി.ടി. സ്കാൻ എന്നിവ പൊതുവിൽ ചെയ്യാറുണ്ട്.

 

ടാവിയുടെ പ്രയോജനങ്ങൾ എന്തെല്ലാം?

ടാവിക്ക് സാധാരണ വാൽവ് മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയുമായി ഒരുപാട് വ്യത്യാസങ്ങളുണ്ട്. പ്രായം കൂടിയവർ, ശ്വാസ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞവർ തുടങ്ങി ഓപ്പൺ ഹാർട്ട് സർജറിക്ക്‌ റിസ്ക് കൂടുതലുള്ള രോഗികൾക്ക് ഉത്തമമാണ് ടാവി. ഈ ചികിത്സാ രീതിയിൽ രോഗിക്ക് ചെറിയ ഒരു അനസ്തീസിയ നൽകി മയക്കി കിടത്തേണ്ട ആവശ്യമേ ഉള്ളു. ഇത് കൂടാതെ വലിയ മുറിവ് ഉണ്ടാകുന്നില്ലന്നതിനാൽ രക്ത നഷ്ടം വളരെ കുറവാണ്. കുറഞ്ഞ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വളരെ വേഗം തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി പോകാൻ സാധിക്കുന്നു.

 

Dr. Rajeev Abraham

MBBS, MD (Gen Med), DM (Cardio) 

Consultant – Cardiologist

Mar Sleeva Medicity Palai 

Like our page: https://www.facebook.com/MarSleevaMedicityPalai/

Follow us on Instagram: https://www.instagram.com/mar_sleevamedicitypalai/ 

Visit - marsleevamedicity.com

YouTube - https://youtube.com/c/MarSleevaMedicityPalai

Ph: 04822-269 500 /700  & 359 900

Content Summary: Transcatheter aortic valve Implantation- TAVI