ഡിസംബർ 2 - ശ്വാസകോശാരോഗ്യ ദിനം. ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ ഉണ്ടായ വാതക ചോർച്ചയെ തുടർന്ന് 2500 പേർ തൽക്ഷണം മരിക്കുകയും 2 ലക്ഷത്തി ലധികം ആളുകളുടെ ആരോഗ്യത്തെ കാർന്നു തിന്നുകയും ചെയ്ത ലോകത്തിലെ ഏറ്റവും വലിയ രാസ ദുരന്തം സംഭവിച്ച 1984 ലെ ആ കറുത്ത ദിനത്തിൻറെ സ്മരണയ്ക്കായി ഡിസംബർ 2 ന്

ഡിസംബർ 2 - ശ്വാസകോശാരോഗ്യ ദിനം. ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ ഉണ്ടായ വാതക ചോർച്ചയെ തുടർന്ന് 2500 പേർ തൽക്ഷണം മരിക്കുകയും 2 ലക്ഷത്തി ലധികം ആളുകളുടെ ആരോഗ്യത്തെ കാർന്നു തിന്നുകയും ചെയ്ത ലോകത്തിലെ ഏറ്റവും വലിയ രാസ ദുരന്തം സംഭവിച്ച 1984 ലെ ആ കറുത്ത ദിനത്തിൻറെ സ്മരണയ്ക്കായി ഡിസംബർ 2 ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബർ 2 - ശ്വാസകോശാരോഗ്യ ദിനം. ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ ഉണ്ടായ വാതക ചോർച്ചയെ തുടർന്ന് 2500 പേർ തൽക്ഷണം മരിക്കുകയും 2 ലക്ഷത്തി ലധികം ആളുകളുടെ ആരോഗ്യത്തെ കാർന്നു തിന്നുകയും ചെയ്ത ലോകത്തിലെ ഏറ്റവും വലിയ രാസ ദുരന്തം സംഭവിച്ച 1984 ലെ ആ കറുത്ത ദിനത്തിൻറെ സ്മരണയ്ക്കായി ഡിസംബർ 2 ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബർ 2 - ശ്വാസകോശാരോഗ്യ ദിനം. ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ ഉണ്ടായ വാതക ചോർച്ചയെ തുടർന്ന് 2500 പേർ തൽക്ഷണം മരിക്കുകയും 2 ലക്ഷത്തിലധികം ആളുകളുടെ ആരോഗ്യത്തെ കാർന്നു തിന്നുകയും ചെയ്ത ലോകത്തിലെ ഏറ്റവും വലിയ രാസ ദുരന്തം സംഭവിച്ച 1984 ലെ ആ കറുത്ത ദിനത്തിന്റെ സ്മരണയ്ക്കായി ഡിസംബർ 2 ന് ശ്വാസകോശാരോഗ്യ ദിനമായി ആചരിക്കുന്നു. ഈ രാസ വിപത്തിൻറെ പരിണിതഫലങ്ങൾ ഇന്നും ഭോപ്പാലിലും പരിസരപ്രദേശങ്ങളിലുമുള്ള പതിനായിരങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. വരും തലമുറകൾ പോലും ഈ ദുരന്തത്തിന്റെ ദൂഷ്യഫലങ്ങളിൽ നിന്ന് മുക്തമല്ല എന്നതാണ് യാഥാർത്ഥ്യം. തലമുറകൾക്കപ്പുറം നീണ്ടുനിൽക്കുന്ന വിപത്ത് എന്ന അർത്ഥത്തിൽ ഭോപ്പാൽ  രാസ ദുരന്തത്തെ ഹിരോഷിമ ആണവ ദുരന്തവുമായി താരതമ്യപ്പെടുത്താം. രണ്ടും മനുഷ്യനിർമ്മിതം. ശ്വാസകോശാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തെ ബോധവൽക്കരിക്കാനായി  ശ്വാസകോശ വിദഗ്ധരുടെ സംഘടനയായ അക്കാദമി ഓഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിനും അതിൻറെ പൊതുജനാരോഗ്യ വിഭാഗമായ ലങ്ങ് കെയർ ഫൗണ്ടേഷനും ചേർന്ന് ഡിസംബർ 2 ശ്വാസകോശാരോഗ്യ ദിനമായി ആചരിക്കുന്നതിൻറെ സാംഗത്യവും ഇതുതന്നെ.

ദീർഘകാല ശ്വാസതടസ്സ രോഗങ്ങൾ (സി.ഒ.പി.ഡി), ന്യൂമോണിയ, ശ്വാസകോശ അർബുദം, ക്ഷയം, ശ്വാസകോശങ്ങൾ ദ്രവിച്ചു പോകുന്ന ഇന്റർസ്റ്റിഷ്യൽ ശ്വാസകോശ രോഗങ്ങൾ, ആസ്ത്മ തുടങ്ങിയവ എത്രയോ മരണങ്ങൾക്കു കാരണമാകുന്നു. അതിലെത്രയോ മടങ്ങു ആളുകൾ ഈ രോഗങ്ങളുമായി മല്ലിട്ടു ജീവിയ്ക്കുന്നു. ശ്വാസകോശങ്ങളുടെ പ്രാധാന്യം ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലമാണിത്. കോവിഡ് 19  മഹാമാരി അതു വിളിച്ചോതുന്നു. എന്നാൽ ഇന്നും നാം ഇതു വേണ്ടത്ര ഗൗരവത്തിലെടുത്തിട്ടുണ്ടോ?  ഇല്ല എന്നതാണുത്തരം. 

ADVERTISEMENT

ലോകത്തു മരണകാരണങ്ങളിൽ മൂന്നാമതു നിൽക്കുന്ന സി.ഒ.പി.ഡി ഇന്നും അവഗണിക്കപെട്ട രോഗാവസ്ഥയാണ്. ഇന്ത്യയിലെ മൊത്തം കണക്കെടുത്താൽ ഏകദേശം 13 ശതമാനം മരണങ്ങളും കേരളത്തിൽ ആറു ശതമാനത്തോളം മരണങ്ങളും സി.ഒ.പി.ഡി മൂലമാണെന്ന് കണക്കുകൾ പറയുന്നു അവഗണിക്കാവുന്നതല്ല ഈ കണക്കുകൾ. അണുബാധ മൂലമുള്ള മരണകാരണങ്ങളിൽ ഒന്നാമതാണ് ന്യൂമോണിയ. ഒരു വർഷം 25 ലക്ഷത്തോളം മരണങ്ങൾ. 13 സെക്കന്റിൽ ഒരാൾ ന്യൂമോണിയ മൂലം മരണമടയുന്നു എന്നാണു കണക്ക്. 50 സെക്കന്റിൽ ഒരു കുട്ടി ന്യൂമോണിയ ബാധ കൊണ്ടു മരിക്കുന്നു. ആകെ മരണങ്ങളിൽ 20 ശതമാനത്തോളം ഇന്ത്യയിലാണ് സംഭവിക്കുന്നത്. ശ്വാസകോശങ്ങൾ ദ്രവിച്ചു പോകുന്ന ഇന്റർസ്റ്റിഷ്യൽ ശ്വാസകോശ രോഗങ്ങളെ ക്കുറിച്ച് പൊതു സമൂഹം കേട്ടിരിക്കാൻ തന്നെ ഇടയില്ല. അർബുദങ്ങൾക്കിടയിലെ ഒന്നാം നമ്പർ കൊലയാളിയായ ശ്വാസകോശാർബുദം തടയാനുള്ള പദ്ധതികളും നമ്മുടെ ആരോഗ്യ മുൻഗണനകളിലില്ല. 

Representative image. Photo Credit: mi-viri/istockphoto.com

ഈ രോഗങ്ങൾക്കൊക്കെ പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. എന്നാൽ വർധിച്ചുവരുന്ന വായു മലിനീകരണം ഇവയ്ക്കൊക്കെ കാരണമാകുകയോ അല്ലെങ്കിൽ അവ അധികരിക്കാൻ ഇടയാക്കുകയോ ചെയ്യുന്നു. വായുമലിനീകരണം തടയേണ്ടത് അല്ലെങ്കിൽ കുറച്ചു കൊണ്ടുവരേണ്ടത് നമ്മുടെ ആരോഗ്യകരമായ ജീവിതത്തിന് പ്രത്യേകിച്ചും ശ്വാസകോശങ്ങളുടെ സംരക്ഷണത്തിന് അനിവാര്യമത്രെ.

വർധിച്ചു വരുന്ന വായു മലിനീകരണം ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്കു കാരണമാകുന്നു.ഇതിൻറെ ദൂഷ്യഫലങ്ങൾ കുട്ടികളിൽ കൂടുതൽ സാധാരണവും ഗുരുതരവുമാണ്. ഇപ്പോഴേ വേണ്ടത്ര ശ്രദ്ധിക്കാതിരുന്നാൽ വായു മലിനീകരണം നമ്മുടെ ഭാവി തലമുറയുടെ ആരോഗ്യസ്ഥിതി അപകടത്തിലാക്കും എന്നു പറയാതെ വയ്യ. ഈ ഗുരുതരമായ സാഹചര്യത്തോടൊപ്പം കീടനാശിനികളുടെ വ്യാപകമായ ഉപയോഗം നമ്മുടെ വായു, മണ്ണ്, ജലം എന്നിവയെ മലിനമാക്കുന്നു. ഇതൊക്കെയാണെങ്കിലും നമ്മുടെ സർക്കാരുകൾ ഈ വിഷയങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നുണ്ടോ എന്നത് സംശയമാണ്.

ശ്വാസകോശങ്ങൾ ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്നുള്ള കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. ജീവൻ നിലനിൽക്കുന്നതിന്റെ അടയാളമാണ് ശ്വാസോച്ഛാസം. ഒരു നിമിഷം പോലും വിശ്രമമില്ലാതെ ജീവിതകാലം മുഴുവൻ ഇവ തുടർച്ചയായി പ്രവർത്തിക്കുന്നു. ഈ വസ്തുത ഉണ്ടായിരുന്നിട്ടും, ഈ സുപ്രധാന അവയവങ്ങളുടെ പരിചരണത്തിന് നമ്മൾ വേണ്ടത്ര പരിഗണനയോ പ്രാധാന്യമോ  നൽകുന്നില്ല. ചെറിയ അളവിലുള്ള മലിനീകരണം ആഗിരണം ചെയ്യാനും ശുദ്ധീകരിക്കാനുമുള്ള പ്രകൃതിയുടെ കഴിവ് കാരണം പരിസ്ഥിതി മലിനീകരണ പ്രശ്നങ്ങൾ സമീപകാലം വരെ, വലിയ പൊതുജനാരോഗ്യ പ്രശ്നമായിരുന്നില്ല.  എന്നാൽ യാതൊരു നിയന്ത്രണവുമില്ലാതെ വർധിച്ചുവരുന്ന വ്യാവസായികവൽക്കരണം, മോട്ടോർ വാഹനങ്ങളുടെ അതിപ്രസരം ജനപ്പെരുപ്പം എന്നിവ വലിയ തോതിലുള്ള വായു മലിനീകരണത്തിന് വഴിവെക്കുന്നു.

ADVERTISEMENT

വികസിത, വികസ്വര രാജ്യങ്ങളെയെല്ലാം ഒരുപോലെ ബാധിക്കുന്ന ഒരു പ്രധാന പാരിസ്ഥിതിക ആരോഗ്യപ്രശ്നമാണ് വായു മലിനീകരണം, ലോകമെമ്പാടും പ്രതിവർഷം ഏകദേശം ഇരുപത് ലക്ഷം അകാല മരണങ്ങൾക്ക് വായു മലിനീകരണം കാരണമാകുന്നുവെന്ന് കണക്കാക്കപ്പെടുന്നു. കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ, സൾഫർ ഓക്സൈഡുകൾ, ഹൈഡ്രോകാർബണുകൾ, ക്ലോറോ ഫ്ലൂറോ കാർബണുകൾ, ഖര- ദ്രാവക കണികാ പദാർത്ഥങ്ങൾ എന്നിവയാണ് വായു മലിനീകരണത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്ന ഉയർന്ന സാന്ദ്രതയിൽ ഈ മാലിന്യങ്ങൾ നമ്മുടെ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നു.

ശുദ്ധവായു നമ്മുടെ ജന്മാവകാശമാണ്. വ്യാവസായികവൽക്കരണവും നഗരവൽക്കരണവും വർധിച്ചതോടെ ഇതൊരു വിദൂര സ്വപ്നമായി മാറുകയാണ്. എന്നാൽ അൽപം ഒന്ന് ശ്രദ്ധ ചെലുത്തിയാൽ, കരുതലെടുത്താൽ നമുക്ക് അന്തരീക്ഷ മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ കുറയ്ക്കാനാവും.

 അകത്തള വായു മലിനീകരണം ( Indoor Air Pollution)
നമ്മുടെ വീടുകൾ പോലും വായു മലിനീകരണത്തിൽ നിന്ന് മുക്തമല്ല എന്നതാണ് യാഥാർത്ഥ്യം. ലോകജനസംഖ്യയുടെ പകുതിയിലധികവും തങ്ങളുടെ അടിസ്ഥാന ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിറക്, ചാണകം, വിളകളുടെ അവശിഷ്ടങ്ങൾ അല്ലെങ്കിൽ കൽക്കരി എന്നിവയെ ആശ്രയിക്കുന്നു. ചിമ്മിനികളില്ലാതെ തുറന്ന അടുപ്പുകളിലോ സ്റ്റൗവുകളിലോ അത്തരം ഖര ഇന്ധനങ്ങൾ ഉപയോഗിച്ച് പാചകം ചെയ്യുന്നതും ചൂടാക്കുന്നതും അകത്തള വായു മലിനീകരണത്തിലേക്ക് (Indoor air pollution) നയിക്കുന്നു. ശ്വാസകോശത്തിലേക്ക് ആഴത്തിൽ തുളച്ചുകയറാൻ കഴിയുന്ന രാസവസ്തുക്കളും പൊടിപടലങ്ങളും ഈ പുകയിൽ അടങ്ങിയിരിക്കുന്നു. വായുസഞ്ചാരം കുറവുള്ള വീട്ടിനുള്ളിലെ അകത്തളങ്ങളിൽ, പുറമേയുള്ള വായുവിനേക്കാൾ നൂറിരട്ടി ചെറിയ കണങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ പലപ്പോഴും ഇത് പുറത്തെ വായുവിനേക്കാൾ ദോഷകരമാണ്. ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഇടയിൽ വായു മലിനീകരണ ജന്യ ആരോഗ്യ പ്രശ്നങ്ങൾ കൂടുതലാണു താനും. 

Representative image. Photo Credit: wildpixel/istockphoto.com

പൂപ്പലും സൂക്ഷ്മാണുക്കളും നിറഞ്ഞ ഫാനുകൾ, എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ, ശുദ്ധീകരണ ദ്രാവകങ്ങൾ, സിഗരറ്റ് പുക, പൊടിപടലങ്ങൾ നിറഞ്ഞ പരവതാനികൾ, ടൈലുകൾ, പെയിന്റുകളിൽ നിന്ന് വമിക്കുന്ന ഫോർമാൽഡിഹൈഡ് പോലെയുള്ള രാസവസ്തുക്കൾ, നിർമ്മാണ സാമഗ്രികൾ, ഫർണിച്ചറുകൾ,പ്രകൃതിദത്തമായ റേഡിയോ ആക്ടീവ് വാതകമായ റഡോൺ-222 എന്നിവ അകത്തള വായു മലിനീകരണത്തിന്റെ മറ്റ് ഉറവിടങ്ങളാണ്. ഇതൊരു ചെറിയ പ്രശ്നമല്ല.ഓരോ വർഷവും, പതിനാറ് ലക്ഷം ആളുകളുടെ മരണത്തിന് അകത്തള വായു മലിനീകരണം കാരണമാകുന്നു - അതായത് ഓരോ 20 സെക്കൻഡിലും ഒരു മരണം.

ADVERTISEMENT

വായു മലിനീകരണം - ആരോഗ്യ പ്രത്യാഘാതങ്ങൾ?
ചെറിയതോതിലുള്ള വായു മലിനീകരണം പോലും കണ്ണ്, തൊണ്ട, ശ്വാസകോശം എന്നിവയെ അസ്വസ്ഥമാക്കും. ഉയർന്ന തോതിലുള്ള വായു മലിനീകരണം അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുംഎല്ലാവരിലും ഒരേ തോതിൽ അല്ല വായു മലിനീകരണം മൂലമുള്ള പ്രശ്നങ്ങളുണ്ടാകുന്നത്. ഹൃദ്രോഗം, ആസ്തമ അല്ലെങ്കിൽ സി.ഒ.പി.ഡി പോലുള്ള ശ്വാസകോശ രോഗങ്ങൾ ഉള്ളവരിലും ,ഗർഭിണികളിലും, പ്രായമേറിയവരിലും ഇത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. കുറഞ്ഞ അളവിലുള്ള വായുമലിനീകരണം പോലും കുട്ടികളിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. കുട്ടികളിൽ ന്യുമോണിയ, ആസ്ത്മ അധികരിക്കൽ, ശ്വാസകോശ അണുബാധകൾ തുടങ്ങിയവയ്ക്കും മുതിർന്നവരിൽ ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസീമ, ശ്വാസകോശ അർബുദം തുടങ്ങിയ  ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും വായു മലിനീകരണം കാരണമാകുന്നു. 

ഇതിനു പുറമേ നിരവധി ഹൃദയസംബന്ധമായ അസുഖങ്ങൾക്കും വിവിധ അവയവങ്ങളിലെ അർബുദങ്ങൾക്കും വായുമലിനീകരണം വഴിവെക്കുന്നു. എന്നാൽ ഇത് മാത്രമല്ല പ്രശ്നം. അന്തർദേശീയ പ്രശ്നമായ ആഗോളതാപനം വർധിപ്പിക്കുന്നതിൽ വായു മലിനീകരണത്തിന്റെ സംഭാവന ചെറുതല്ല. കൊതുകുകൾ പെരുകി കൊതുകുജന്യ രോഗങ്ങളുടെ വ്യാപനത്തിനും, നിയന്ത്രണവിധേയമായി എന്നു കരുതിയിരുന്ന അണുബാധകളുടെ തിരിച്ചുവരവിനും, പുതിയ അണു ജീവികളുടെ ആവിർഭാവത്തിനും, ആസ്ത്മ, ചർമാർബുദം എന്നിവയുടെ വർധനവിനും ആഗോളതാപനം വഴിമരുന്നിടുന്നു. 

വായുമലിനീകരണം- തീവ്രത അറിയാം
നിലവിൽ വായു എത്രത്തോളം മലിനമായിരിക്കുന്നു എന്നതറിയാൻ വായു ഗുണനിലവാര സൂചിക(Air Quality Index) സഹായിക്കും. വ്യത്യസ്‌ത ദേശീയ വായു ഗുണനിലവാര മാനദണ്ഡങ്ങൾക്ക് അനുസൃതമായി, വിവിധ രാജ്യങ്ങൾക്ക് അവരുടേതായ വായു ഗുണനിലവാര സൂചികകളുണ്ട്. വായുവിൽ അടങ്ങിയിരിക്കുന്ന അപകടകാരികളായ രാസവസ്തുക്കളുടെയും വിവിധ കണികകളുടെയും സാന്ദ്രത കണക്കിലെടുത്താണ് ഈ സൂചിക ഉണ്ടാക്കിയിട്ടുള്ളത്. പൂജ്യം മുതൽ അഞ്ഞൂറ് വരെ യുള്ള സ്കോറുകൾ ആയാണ് ഇന്ത്യയിൽ ദേശീയ വായു ഗുണനിലവാര സൂചിക തയ്യാറാക്കിയിട്ടുള്ളത്. സ്കോർ ഉയരുന്നത് വായുവിനെ ഗുണനിലവാരം കുറയുന്നതിനെ സൂചിപ്പിക്കുന്നു. നാനൂറിനു മുകളിലുള്ള സ്കോറുകൾ വായു ഗുണ നിലവാരം വളരെ മോശമാണെന്നുള്ളതിൻറെ മുന്നറിയിപ്പാണ്. വായു മലിനീകരണം ഏറ്റവും കൂടിയ ലോകത്തിലെ പത്തോ ഇരുപതോ നഗരങ്ങളുടെ കണക്കെടുത്താൽ അതിൽ മിക്കതും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ളതാണെന്ന് കാണാൻ കഴിയും. ഭാഗ്യവശാൽ കേരളത്തിലെ ഒരു നഗരവും ഈ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടില്ല. എന്നാൽ ഉത്തരേന്ത്യയിലെ സ്ഥിതി ഇതല്ല . അവിടങ്ങളിലെ മിക്ക വൻ നഗരങ്ങളും വായു മലിനീകരണത്തിൻറെ പിടിയിലത്രേ.

ശുദ്ധവായു ജന്മാവകാശം – വായുമലിനീകരണം തടയാം
വായു മലിനീകരിക്കപ്പെടുന്നതിനു കാരണമാകുന്ന ഘടകങ്ങൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്നത് തടയാൻ വ്യാപകമായ ശ്രമങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതിൽ സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇടപെടലുകൾ ഏറെ പ്രാധാന്യമർഹിക്കുന്നു. ലോകാരോഗ്യ സംഘടന വായുവിലെ വിവിധ രാസഘടകങ്ങളുടെ അനുവദനീയമായ ഉയർന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത് പൂർണമായും പാലിക്കാൻ ഉയർന്ന പൗരബോധവും കർശനമായ നിയമ നടപടികളും അനിവാര്യമത്രെ. വായു മലിനീകരണം എന്ന ആഗോള വിപത്തിനെ തടയാൻ നാം ഓരോരുത്തർക്കും ബാധ്യതയുണ്ട്. ചെറിയ ദൂരങ്ങൾ താണ്ടാൻ നടത്തം ശീലമാക്കുക, സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുക, കഴിവതും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുക,  മരങ്ങൾ വച്ചു പിടിപ്പിക്കുക, ക്ലോറോ ഫ്ലൂറോ കാർബൺ അടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക തുടങ്ങിയ നടപടികൾ വായു മലിനീകരണം കുറയ്ക്കുന്നതിന് ഏറെ സഹായകരമാകും.

വായു മലിനീകരണത്തിനു തടയിടാൻ കഴിഞ്ഞില്ലെങ്കിൽ ഇന്നല്ലെങ്കിൽ നാളെ നമ്മളെല്ലാം തന്നെ അതിൻറെ ദൂഷ്യഫലങ്ങൾക്ക് ഇരയാവേണ്ടി വരും എന്നതിൽ സംശയം വേണ്ട. എല്ലാവരും സുരക്ഷിതരായിരിക്കുന്നതുവരെ ആരും സുരക്ഷിതരല്ല (No one is safe until everyone is safe) എന്ന പഴമൊഴി ഏറെ പ്രസക്തമാണ്..വായുമലിനീകരണം ആരെയും ഒഴിവാക്കില്ല. നമുക്ക് വീട്ടിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടി അതിൻറെ  ദോഷഫലങ്ങളിൽ നിന്ന് രക്ഷപ്പെടാനാവില്ല.മോശമായ വായു ശ്വാസകോശത്തെ മാത്രമല്ല, മറ്റ് സുപ്രധാന അവയവങ്ങളുടെ സുഗമമായ പ്രവർത്തനത്തെയും ബാധിക്കുന്നു, ജീവിതം ദുസ്സഹമാക്കുന്നു. നാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും താമസിക്കുന്ന ഭൂമിയും മറ്റുള്ളവരുടെ കൂടെയാണ്. അതൊക്കെ ശുദ്ധമായി നിലനിർത്താൻ, അശുദ്ധം ആകാതിരിക്കാൻ നമ്മുടെ സംഭാവനകൾ പ്രധാനമാണ് വലുതാണ്. അത് തിരിച്ചറിയുക എന്നതാണ് ഡിസംബർ 2 നമ്മെ ഓർമ്മിപ്പിക്കുന്നത്. ഭോപ്പാൽ രക്തസാക്ഷികൾക്കുള്ള  ഉചിതമായ ശ്രദ്ധാഞ്ജലിയും അതുതന്നെ.
(ലേഖകൻ ആലപ്പുഴ ഗവൺമെൻറ്.ടി.ഡി.മെഡിക്കൽ കോളേജ്  ശ്വാസകോശ വിഭാഗം പ്രൊഫസർ ആണ്)

English Summary:

Breathing Easy: Simple Steps You Can Take to Combat Air Pollution.The Hidden Dangers of Indoor Air Pollution.