ഹൃദയധമനികളിൽ തടസം നേരിടുന്ന അവസ്ഥയാണ് അതിറോക്ലീറോസിസ്. ലോകത്ത് ദശലക്ഷക്കണക്കിനു പേരെയാണ് ഇത് ബാധിക്കുന്നത്. ധമനിഭിത്തികളിൽ കൊളസ്ട്രോൾ പോലുള്ള കൊഴുപ്പുള്ള വസ്തുക്കൾ അടിഞ്ഞു കുടുന്നതു മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ശ്രദ്ധിക്കാതിരുന്നാൽ ഇത് ഗുരുതരമാകുകയും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദയധമനികളിൽ തടസം നേരിടുന്ന അവസ്ഥയാണ് അതിറോക്ലീറോസിസ്. ലോകത്ത് ദശലക്ഷക്കണക്കിനു പേരെയാണ് ഇത് ബാധിക്കുന്നത്. ധമനിഭിത്തികളിൽ കൊളസ്ട്രോൾ പോലുള്ള കൊഴുപ്പുള്ള വസ്തുക്കൾ അടിഞ്ഞു കുടുന്നതു മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ശ്രദ്ധിക്കാതിരുന്നാൽ ഇത് ഗുരുതരമാകുകയും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുകയും ചെയ്യും. ധമനികൾക്കുണ്ടാകുന്ന ഈ തടസം എങ്ങനെ നീക്കം എന്നും ആരോഗ്യംമെച്ചപ്പെടുത്താൻ സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ചും അറിയാം.

ഭക്ഷണത്തിലൂടെ കൊളസ്ട്രോൾ കുറയ്ക്കാനും അതുവഴി ധമനികളിലെ തടസം നീക്കാനും സാധിക്കും.
ശാസ്ത്രക്രിയ ഒന്നും കുടാതെ തന്നെ ധമനികളിലെ തടസം നീക്കാൻ കഴിയും രാവിലെ വെറും വയറ്റിൽ ചില പഴച്ചാറുകൾ കഴിക്കുന്നത് ഹൃദയധമനികളിലുണ്ടാകുന്ന തടസ്സം നീക്കും 

Representative image. Photo Credit: mirzamlk/istockphoto.com
ADVERTISEMENT

മാതള ജ്യൂസ്
ആന്റിഓക്സിഡന്റുകൾ പ്രത്യേകിച്ച് പോളിഫിനോളുകൾ ധാരാളം അടങ്ങിയ മാതളച്ചാറ് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. രാവിലെ വെറും വയറ്റിൽ മാതള ജ്യൂസ് കുടിക്കുന്നത് രക്തപ്രവാഹം സുഗമമാക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.

ബീറ്റ്റൂട്ട് ജ്യൂസ്
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട് ജ്യൂസ്.  ഇതിൽ അടങ്ങിയ നൈട്രേറ്റുകൾ രക്തക്കുഴലുകളുടെ വ്യാപ്തി കൂട്ടുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. പതിവായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയത്തിലേക്കുള്ള ഓക്സിജൻ വിതരണം മെച്ചപ്പെടുത്തുകയും ചെയ്യും.

Representative image. Photo Credit:miniseries/istockphoto.com
ADVERTISEMENT

നാരങ്ങാവെള്ളം 
വൈറ്റമിൻ സി യും ആന്റിഓക്സിഡന്റുകളും അടങ്ങിയ നാരങ്ങാവെള്ളം മികച്ച ഒരു ഡീടോക്സ് പാനീയമാണ്. ഇത് കൊളസ്ട്രോൾ കുറയ്ക്കുകയും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. നാരങ്ങ പിഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യം വർധിപ്പിക്കുകയും ചെയ്യും.

ഗ്രീൻ ആപ്പിൾ ജ്യൂസ്
നാരുകളും ആന്റിഓക്സിഡന്റുകളും ധാരാളമടങ്ങിയ ഗ്രീൻ ആപ്പിൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. രാവിലെ വെറുംവയറ്റിൽ ഈ ജ്യൂസ് കുടിക്കുന്നത് ഊർജ്ജമേകുന്നതോടൊപ്പം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന പോഷകങ്ങളും നൽകുന്നു.

Representative image. Photo Credit:peterzsuzsa/Shutterstock.com
ADVERTISEMENT

ഇഞ്ചിനീര്
ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചിനീര്, രക്തചംക്രമണം മെച്ചപ്പെടുത്തും. കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കും. രാവിലെ ഇഞ്ചിനീര് പതിവായി കുടിക്കുന്നത് ധമനികളിലെ തടസം നീക്കി ഹൃദയാരോഗ്യമേകും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഈ ജ്യൂസുകളിലേതെങ്കിലും പതിവായി രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്. ഒരു പോഷകാഹാരവിദഗധനെ കണ്ടശേഷം മാത്രം ഭക്ഷണരീതികളിൽ മാറ്റം വരുത്താവുന്നതാണ്.

English Summary:

Heart Health Boost: Which Fruit Juices to Drink on an Empty Stomach. Lower Cholesterol Fast: 5 Fruit Juices to Drink on an Empty Stomach.