ശരീരഭാരം കുറയ്ക്കാൻ ഇനിയും സമയമുണ്ട്, തണുപ്പ് കാലത്ത് എളുപ്പത്തിൽ മെലിയാൻ 7 വഴികൾ
ശരീരഭാരം കുറയ്ക്കാൻ എന്തൊക്കെ പ്ലാനുകളായിരുന്നു. ഇപ്പോഴിതാ പുതിയ വർഷം ഇങ്ങെത്തി. ഇനിയിപ്പോൾ തണുപ്പ് കാലമായതിനാൽ രാവിലെ എഴുന്നേൽക്കാനോ വ്യായാമം ചെയ്യാനോ താൽപര്യമുണ്ടാകണമെന്നുമില്ല. ആഘോഷങ്ങൾക്കിടയിൽ അതിനു സമയം കണ്ടെത്താനും കഴിഞ്ഞെന്നു വരില്ല. എന്നുകരുതി ശരീരഭാരം കുറയ്ക്കണ്ടെന്നോ ആരോഗ്യം വേണ്ടന്നു
ശരീരഭാരം കുറയ്ക്കാൻ എന്തൊക്കെ പ്ലാനുകളായിരുന്നു. ഇപ്പോഴിതാ പുതിയ വർഷം ഇങ്ങെത്തി. ഇനിയിപ്പോൾ തണുപ്പ് കാലമായതിനാൽ രാവിലെ എഴുന്നേൽക്കാനോ വ്യായാമം ചെയ്യാനോ താൽപര്യമുണ്ടാകണമെന്നുമില്ല. ആഘോഷങ്ങൾക്കിടയിൽ അതിനു സമയം കണ്ടെത്താനും കഴിഞ്ഞെന്നു വരില്ല. എന്നുകരുതി ശരീരഭാരം കുറയ്ക്കണ്ടെന്നോ ആരോഗ്യം വേണ്ടന്നു
ശരീരഭാരം കുറയ്ക്കാൻ എന്തൊക്കെ പ്ലാനുകളായിരുന്നു. ഇപ്പോഴിതാ പുതിയ വർഷം ഇങ്ങെത്തി. ഇനിയിപ്പോൾ തണുപ്പ് കാലമായതിനാൽ രാവിലെ എഴുന്നേൽക്കാനോ വ്യായാമം ചെയ്യാനോ താൽപര്യമുണ്ടാകണമെന്നുമില്ല. ആഘോഷങ്ങൾക്കിടയിൽ അതിനു സമയം കണ്ടെത്താനും കഴിഞ്ഞെന്നു വരില്ല. എന്നുകരുതി ശരീരഭാരം കുറയ്ക്കണ്ടെന്നോ ആരോഗ്യം വേണ്ടന്നു
ശരീരഭാരം കുറയ്ക്കാൻ എന്തൊക്കെ പ്ലാനുകളായിരുന്നു. ഇപ്പോഴിതാ പുതിയ വർഷം ഇങ്ങെത്തി. ഇനിയിപ്പോൾ തണുപ്പ് കാലമായതിനാൽ രാവിലെ എഴുന്നേൽക്കാനോ വ്യായാമം ചെയ്യാനോ താൽപര്യമുണ്ടാകണമെന്നുമില്ല. ആഘോഷങ്ങൾക്കിടയിൽ അതിനു സമയം കണ്ടെത്താനും കഴിഞ്ഞെന്നു വരില്ല. എന്നുകരുതി ശരീരഭാരം കുറയ്ക്കണ്ടെന്നോ ആരോഗ്യം വേണ്ടന്നു വയ്ക്കാനോ നമുക്ക് പറ്റില്ലല്ലോ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ തണുപ്പ് കാലത്തും ഈസിയായി ശരീരഭാരം കുറയ്ക്കാം.
∙ശരിയായ രീതിയിൽ കഴിച്ചാൽ ഒരു ഭക്ഷണവും ഒഴിവാക്കേണ്ട ആവശ്യം വരുന്നില്ല. തണുപ്പ് കാലം പോഷകസമ്പുഷ്ടമായ പല പച്ചക്കറികളുടെയും കൂടി സമയമാണ്. കാരറ്റ്, ചീര. മുള്ളങ്കി തുടങ്ങിയ സീസണൽ പച്ചക്കറികൾ കാലറി കുറഞ്ഞതും വൈറ്റമിനുകൾ കൂടിയതുമാണ്. ഇവയിൽ ഫൈബർ ധാരാളമുള്ളതിനാൽ വിശപ്പ് കുറയ്ക്കാനും അതുവഴി കൂടുതൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സാധിക്കും. സാലഡ്, സൂപ്പ്, പായസം തുടങ്ങിയവയൊക്കെ ഈ പച്ചക്കറികൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്.
∙മെറ്റബോളിസത്തെ മെച്ചപ്പെടുത്തുന്ന മസാലകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കറുവാപ്പട്ട, ഇഞ്ചി, മഞ്ഞൾ, കുരുമുളക് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്. ഇവ ശരീരത്തിൽ ചൂട് ഉത്പാദിപ്പിച്ച് കാലറി കത്തിക്കുന്നത് എളുപ്പത്തിലാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കറുവാപ്പട്ടയ്ക്കും, ദഹനം മെച്ചപ്പെടുത്താൻ ഇഞ്ചിയ്ക്കും സാധിക്കുമെന്നിരിക്കേ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും ഉപകാരമാണ്.
∙തണുപ്പ് കാലത്ത് വെള്ളം കുടിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ കുടിച്ചില്ലെങ്കിൽ ശരീരത്തിൽ ജലാംശം കാണില്ല, ആരോഗ്യപ്രശ്നങ്ങളുമുണ്ടാകും. നാരങ്ങ വെള്ളം, ഗ്രീൻ ടീ, പോലുള്ളവ തണുപ്പുകാലത്ത് കുടിക്കാൻ പറ്റിയവയാണ്. ആന്റിഓക്സിഡന്റുകളും കാറ്റെച്ചിനുകളും അടങ്ങിയിട്ടുള്ള ഗ്രീൻ ടീ പോലുള്ള പാനീയങ്ങൾ കാലറി കത്തിക്കാൻ സഹായിക്കും.
∙തണുപ്പ് കാലത്ത് ആകെമൊത്തം മടിയാണ്. ക്രിസ്തുമസ് ആഘോഷം കൂടിയാകുമ്പോൾ കഴിക്കുന്നതിന്റെ അളവും കൂടും. എന്നാൽ ശരീരം അധികം അനങ്ങുന്നില്ലല്ലോ. അതുകൊണ്ടു തന്നെ ശരീരഭാരം കൂടാനുള്ള സാധ്യത കൂടുതലാണ്. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ ഒഴിവാക്കുന്നതായിരിക്കും നല്ലത്. പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണം കഴിക്കാം. പയറ് സൂപ്പ്, ചെറുപയർ പായസം, ഗ്രിൽ ചെയ്ത ചിക്കനോ പനീറോ ശരീരത്തെ ബലപ്പെടുത്തും. വിശപ്പ് കുറഞ്ഞിരിക്കാനും അനാവശ്യ ലഘുഭക്ഷണം ഒഴിവാക്കാനും സഹായിക്കും.
∙കാർബോഹൈഡ്രേറ്റ് ശരീരത്തിന് ആവശ്യമാണ്. എന്നാൽ വൈറ്റ് ബ്രെഡ്, മധുരപലഹാരങ്ങള്‍ എന്നിവയല്ലാതെ ഓട്സ്, ക്വിനോവ, മധുരക്കിഴങ്ങ്, ധാന്യങ്ങൾ എന്നിവയിലെ കാർബോഹൈഡ്രേറ്റ് വേണം. ശരീരത്തിനു ആവശ്യമുള്ളവ കഴിക്കുന്നതാണ് പ്രധാനം.
∙ജോലിയുടെ ഇടയിലാണെങ്കിലും വെറുതെ ഇരിക്കുകയാണെങ്കിലും ഇടയ്ക്ക് എന്തെങ്കിലും കൊറിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ എന്താണ് കൊറിക്കുന്നത് എന്ന തീരുമാനം ശരീരഭാരം കുറയ്ക്കുന്നതിൽ വളരെ പ്രധാനപ്പെട്ടതാണ്.
∙അണ്ടിപ്പരിപ്പ്, ബദാം, ഫ്ലാക്സീഡ്, ചിയ വിത്തുകൾ എന്നിവ തണുപ്പ് കാലത്തും അല്ലാതെയും കഴിക്കാൻ പറ്റിയവയാണ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, എന്നിവ വിശപ്പ് നിയന്ത്രിച്ച് മൊത്തത്തിലുള്ള കാലറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. യോഗർടിൽ ഈ വിത്തുകൾ വിതറി കഴിക്കുന്നത് വളരെ നല്ലതാണ്.
∙വൈറ്റമിൻ ഡി കിട്ടാൻ സൂര്യപ്രകാശം മികച്ചതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ അത് മാത്രമല്ല വെയിൽ കൊള്ളുന്നതു കൊണ്ടുള്ള ഉപയോഗം. ശരീരത്തിന്റെ സർക്കാഡിയൻ താളം നിയന്ത്രിക്കുകയും, മെറ്റബോളിസം ത്വരിതപ്പെടുത്താനും സഹായിക്കും. മാനസികാരോഗ്യത്തിനും നല്ലതാണ്. ശാരീരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഇത്തര ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തണുപ്പ് കാലത്തും ശരീരഭാരം ഈസിയായി കുറയ്ക്കാമെന്ന് ഉറപ്പ്.