പ്രമേഹ രോഗികൾക്കിടയിൽ വർധിച്ചു വരുന്ന പാദരോഗമാണു ‘ഷാർക്കോട്ട് ഫൂട്ട്’. പ്രമേഹം നാഡികളെ തകരാറിലാക്കുകയും സംവേദനക്ഷമത നഷ്ടപ്പെടുത്തുകയും ചെയ്യും. ഇതോടെ പാദങ്ങളിലെ സ്പർശനശേഷി നഷ്ടപ്പെടും...

പ്രമേഹ രോഗികൾക്കിടയിൽ വർധിച്ചു വരുന്ന പാദരോഗമാണു ‘ഷാർക്കോട്ട് ഫൂട്ട്’. പ്രമേഹം നാഡികളെ തകരാറിലാക്കുകയും സംവേദനക്ഷമത നഷ്ടപ്പെടുത്തുകയും ചെയ്യും. ഇതോടെ പാദങ്ങളിലെ സ്പർശനശേഷി നഷ്ടപ്പെടും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമേഹ രോഗികൾക്കിടയിൽ വർധിച്ചു വരുന്ന പാദരോഗമാണു ‘ഷാർക്കോട്ട് ഫൂട്ട്’ (Charcot Foot). പ്രമേഹം നാഡികളെ തകരാറിലാക്കുകയും സംവേദനക്ഷമത നഷ്ടപ്പെടുത്തുകയും ചെയ്യും. ഇതോടെ പാദങ്ങളിലെ സ്പർശനശേഷി നഷ്ടപ്പെടും. മുറിവുകളുണ്ടാകും. എന്നാൽ, രോഗി ഒരിക്കലും വേദന അറിയുകയില്ല. ഈ ഫൂട്ട് അൾസറുകൾ പെട്ടെന്ന് ഉണങ്ങുകയില്ല. ഇതു മൂലം അസ്ഥികൾ ദുർബലപ്പെടുകയും പാദങ്ങൾക്കു രൂപവ്യത്യാസമുണ്ടാകുകയും ചെയ്യും. ഈ രോഗാവസ്ഥയാണ് ‘ഷാർക്കോട്ട് ഫൂട്ട്’. ‌‌

പാദം നമ്മുടെ ശരീരത്തിന്റെ അടിത്തറയാണ്. അതിനെ ബാധിക്കുന്ന രോഗങ്ങൾ ശരീരത്തിന്റെ സന്തുലനാവസ്ഥയെ ബാധിക്കും. കേരളത്തിലെ പ്രമേഹ രോഗികളിൽ 7.5% പേർക്കു വരെ ഷാർക്കോട്ട് രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. നാഡി പ്രശ്നങ്ങളുള്ള പ്രമേഹ രോഗികളിൽ (ഡയബറ്റിക് റെറ്റിനോപ്പതി) ഷാർക്കോട്ട് രോഗമുണ്ടാകാനുള്ള സാധ്യതയേറെയാണ്. തുടക്കത്തിൽ കണ്ടെത്തി ചികിത്സിക്കുകയാണെങ്കിൽ ശസ്ത്രക്രിയ ആവശ്യമില്ല. പ്രമേഹം നിയന്ത്രിക്കുകയെന്നതാണ് ഇത്തരം പാദരോഗങ്ങളെ പ്രതിരോധിക്കാനുള്ള വഴി.

ADVERTISEMENT

ആരോഗ്യമുള്ള കാലുകൾ

∙ പ്രമേഹ രോഗികൾ ദിവസവും കാലുകൾ പരിശോധിച്ച് മുറിവുകളില്ലെന്ന് ഉറപ്പാക്കണം.

∙ കാലിന്റെ അടിഭാഗവും പരിശോധിക്കണം. 

∙ ദിവസവും ചെറു ചൂടുവെള്ളത്തിൽ കാൽ കഴുകി, തുടച്ച്, ഉണക്കിയെടുക്കണം. കാൽ വെള്ളത്തിൽ മുക്കിവയ്ക്കരുത്.

ADVERTISEMENT

∙ കാലിന് അനുയോജ്യമായ ചെരിപ്പുകൾ ഉപയോഗിക്കണം.

∙ ഷൂവാണ് ഉപയോഗിക്കുന്നതെങ്കിൽ നിർബന്ധമായി സോക്സ് ധരിക്കണം.

∙  ഇടയ്ക്ക് ഇരിക്കുമ്പോൾ കാൽ ഉയർത്തിവച്ചോ കാൽ വിരലുകൾ സ്വയം  ഇളക്കിയോ കാലിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുക.

∙ കാലുകളിലെ നഖങ്ങൾ വെട്ടുമ്പോൾ മുറിവുകളുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ADVERTISEMENT

∙ കാലുകളിൽ ഉണങ്ങാത്ത മുറിവ്, വീക്കം, നിറംമാറ്റം എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറുടെ സഹായം തേടുക.

(വിവരങ്ങൾ: ഡോ. രാജേഷ് സൈമൺ, ഫൂട്ട് ആൻഡ് ആംഗിൾ ശസ്ത്രക്രിയ വിദഗ്ധൻ, ദേശീയ പ്രസിഡന്റ്, ഇന്ത്യൻ ഫൂട്ട് ആൻഡ് ആംഗിൾ സൊസൈറ്റി)

Content Summary : Charcot Foot - Causes, Symptoms and Treatment