കോവിഡ് അണുബാധ വീണ്ടും വരുന്നത് രോഗസങ്കീര്‍ണതകള്‍ വര്‍ധിപ്പിക്കും
ഒരിക്കല്‍ കോവിഡ് വന്നവരെ വീണ്ടും കൊറോണ വൈറസ് ബാധിക്കുന്നത് അവരുടെ രോഗസങ്കീര്‍ണതകള്‍ വര്‍ധിപ്പിക്കുമെന്ന് പഠനം. ഇവരില്‍ ഒന്നിലധികം അവയവങ്ങള്‍ തകരാറിലാകാനും ദീര്‍ഘകാല കോവിഡിനുമുള്ള സാധ്യതയും അധികമാണ്. ശ്വാസകോശവും ഹൃദയവും വൃക്കകളും തലച്ചോറും നാഡീവ്യൂഹവ്യവസ്ഥയും മാനസികാരോഗ്യവും പ്രമേഹരോഗവും ആയി

ഒരിക്കല്‍ കോവിഡ് വന്നവരെ വീണ്ടും കൊറോണ വൈറസ് ബാധിക്കുന്നത് അവരുടെ രോഗസങ്കീര്‍ണതകള്‍ വര്‍ധിപ്പിക്കുമെന്ന് പഠനം. ഇവരില്‍ ഒന്നിലധികം അവയവങ്ങള്‍ തകരാറിലാകാനും ദീര്‍ഘകാല കോവിഡിനുമുള്ള സാധ്യതയും അധികമാണ്. ശ്വാസകോശവും ഹൃദയവും വൃക്കകളും തലച്ചോറും നാഡീവ്യൂഹവ്യവസ്ഥയും മാനസികാരോഗ്യവും പ്രമേഹരോഗവും ആയി ബന്ധപ്പെട്ട രോഗസങ്കീര്‍ണതകളും വീണ്ടും വൈറസ് ബാധിതരാകുന്നവര്‍ക്ക് ഉണ്ടാകാമെന്നും നേച്ചര്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
വാഷിങ്ടണ്‍ സര്‍വകലാശാല സ്കൂള്‍ ഓഫ് മെഡിസിനും വെറ്ററന്‍സ് അഫേഴ്സ് സെന്‍റ് ലൂയിസ് ഹെല്‍ത്ത് കെയര്‍ സിസ്റ്റവും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് വെറ്ററന്‍ അഫേഴ്സിന്‍റെ ദേശീയ ആരോഗ്യ ഡേറ്റയാണ് പഠനത്തില്‍ ഉപയോഗിച്ചത്. 58.2 ലക്ഷം മുതിര്‍ന്ന പൗരന്മാരാണ് ഈ ഡേറ്റാബേസിലുള്ളത്. ഇവരില്‍ 53.2 ലക്ഷം പേരും തങ്ങള്‍ക്ക് കോവിഡ് പിടിപെട്ടതായി പറയുന്നു. 4,43,588 പേര്‍ക്ക് കോവിഡ് ബാധിച്ചതായും 40,947 പേര്‍ക്ക് പുനരണുബാധയുണ്ടായതായും ഗവേഷകര്‍ വിശകലനം ചെയ്തു.
വീണ്ടും അണുബാധ ഉണ്ടാകാത്തവരെ അപേക്ഷിച്ച് പുനരണുബാധ ഉണ്ടായവരില്‍ മരണ സാധ്യത ഇരട്ടിയും ആശുപത്രിവാസത്തിനും രോഗസങ്കീര്‍ണതകള്‍ക്കുമുള്ള സാധ്യത മൂന്ന് മടങ്ങും കൂടുതലായിരുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഇവരില്‍ ശ്വാസകോശ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത മൂന്നര മടങ്ങും ഹൃദയ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത മൂന്ന് മടങ്ങും തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കുള്ള സാധ്യത 1.6 മടങ്ങും അധികമാണ്. വൈറസ് ബാധയെ തുടര്‍ന്നുള്ള ആദ്യ ദിവസങ്ങളിലാണ് ഇതിനെല്ലാമുള്ള അപകട സാധ്യത കൂടുതലായി കാണപ്പെട്ടത്. എന്നാല്‍ രോഗബാധയെ തുടര്‍ന്നുള്ള ആറ് മാസങ്ങളിലും രോഗികള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ഓരോ തവണ കൊറോണ വൈറസ് അണുബാധ ഉണ്ടാകുമ്പോഴും മരണസാധ്യത വര്‍ധിച്ചു കൊണ്ടിരിക്കുമെന്നും ഇവര്‍ പറയുന്നു.
ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളും രണ്ടാമത് കോവിഡ് വന്നവരില്‍ കൂടുതലാണ്. ബ്രെയ്ന്‍ ഫോഗ്, മൈഗ്രേന്‍, ചുഴലി, തലവേദന, ഓര്‍മക്കുറവ്, ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ തുടങ്ങിയ നാഡീവ്യൂഹ സംബന്ധമായ പല ലക്ഷണങ്ങളും ദീര്‍ഘകാല കോവിഡുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതായും റിപ്പോര്‍ട്ട് പറയുന്നു. വാക്സീന്‍ എടുക്കാത്തവരിലും ഒന്നോ രണ്ടോ ഡോസ് വാക്സീന്‍ മാത്രം എടുത്തവരിലും പുനരണുബാധയുമായി ബന്ധപ്പെട്ട രോഗസങ്കീര്‍ണതകള്‍ക്ക് അവസരമേറെയാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Content Summary: Covid reinfection and related diseases