പ്രമേഹ ചികിത്സ നൽകുമ്പോൾ രോഗിയെ പരിഗണിച്ചുവേണം ചികിത്സാനിർദേശങ്ങൾ നൽകുവാൻ. ഡോക്ടറും ഡയറ്റീഷനും ഡയബറ്റിസ് എജ്യുക്കേറ്ററും രോഗികൾക്ക് വേണ്ട വിവരം നൽകുമ്പോൾതന്നെ ഇവ രോഗിക്ക് ചെയ്യാൻ സാധിക്കുന്നതാണോ, നിർദേശിക്കപ്പെട്ട വ്യായാമം ചെയ്യാൻ പറ്റുന്നതാണോ, പറഞ്ഞ രീതിയിൽ ഭക്ഷണക്രമം പാലിക്കാൻ സാധിക്കുമോ തുടങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമേഹ ചികിത്സ നൽകുമ്പോൾ രോഗിയെ പരിഗണിച്ചുവേണം ചികിത്സാനിർദേശങ്ങൾ നൽകുവാൻ. ഡോക്ടറും ഡയറ്റീഷനും ഡയബറ്റിസ് എജ്യുക്കേറ്ററും രോഗികൾക്ക് വേണ്ട വിവരം നൽകുമ്പോൾതന്നെ ഇവ രോഗിക്ക് ചെയ്യാൻ സാധിക്കുന്നതാണോ, നിർദേശിക്കപ്പെട്ട വ്യായാമം ചെയ്യാൻ പറ്റുന്നതാണോ, പറഞ്ഞ രീതിയിൽ ഭക്ഷണക്രമം പാലിക്കാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങൾ കൂടി ചോദിച്ചു മനസ്സിലാക്കണം. സാധിക്കില്ലെന്നു രോഗി പറഞ്ഞാൽ ചെയ്യാൻ സാധ്യമാകുന്ന രീതിയിൽ മാറ്റിക്കൊടുക്കാനും ബാധ്യസ്ഥരാണ്. വിദഗ്ധർ നൽകുന്ന ചികിത്സാ നിർദേശങ്ങൾ സ്വീകരിക്കാൻ എന്തെങ്കിലും അസൗകര്യം ഉള്ളവർ അത് തുറന്നു പറയാനും മടി കാണിക്കരുത്. 

ADVERTISEMENT

നൽകുന്ന ചികിത്സയുടെ പ്രയോജനം രോഗിക്ക് കിട്ടുന്നുണ്ടോ എന്നതിന്റെ അവലോകനവും വിദഗ്ധർ നടത്തണം. പുരോഗതി ഉണ്ടായില്ലെങ്കിൽ ചികിത്സയിൽ ആവശ്യമായ മാറ്റങ്ങൾ  വരുത്തേണ്ടതുമുണ്ട്. 

ADVERTISEMENT

സാങ്കേതിക വിദ്യ കൂടി പ്രയോജനപ്പെടുത്തി പ്രമേഹ ചികിത്സയുടെ വിജയസാധ്യത വർധിപ്പിക്കാവുന്നതാണ്. ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് വീടുകളിൽതന്നെ ബ്ലഡ് ഷുഗർ നില അറിയാൻ സാധിക്കും.  കണ്ടിനുവസ് ഗ്ലൂക്കോസ് മോണിറ്ററിങ്(CGM) ഉപകരണങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഇതുപയോഗിച്ച് രോഗിക്ക് കൃത്യമായ ഇടവേളകളിൽ രക്തത്തിലെ ഗ്ലൂക്കോസ് പരിശോധിക്കാവുന്നതാണ്. കൂടുതലാണോ കുറവാണോ എന്നെല്ലാം നോക്കി യഥാസമയം രോഗിക്ക് വേണ്ട തീരുമാനമെടുക്കാനും മരുന്നുകളിലോ ആഹാരക്രമത്തിലോ മാറ്റം വരുത്തണമെങ്കിൽ അതും ചെയ്യാവുന്നതാണ്. മരുന്നുകളിലും ഭക്ഷണത്തിലും മാറ്റം വരുത്തുമ്പോൾ വിദഗ്ധ ഉപദേശം സ്വീകരിച്ച ശേഷം മാത്രം ചെയ്യുക.

Content Summary: Importance of patient centered treatment in diabetes