ഡോക്ടറെ കാണാനെത്തിയ മുതിർന്ന പൗരനായ രോഗിക്ക് അറിയേണ്ടിയിരുന്നത് ഇത്രമാത്രമായിരുന്നു. ‘‘രാത്രി കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുന്നത് രോഗമാണോ?’’. പകലും ഇതുപോലുള്ള തോന്നലിനെത്തുടർന്ന് മൂത്രമൊഴിക്കുന്നുണ്ട്. എന്നാൽ രാത്രി ഇതൽപം കൂടുതലാണെന്നു മാത്രം. ഈ ലക്ഷണങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ രോഗികളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോക്ടറെ കാണാനെത്തിയ മുതിർന്ന പൗരനായ രോഗിക്ക് അറിയേണ്ടിയിരുന്നത് ഇത്രമാത്രമായിരുന്നു. ‘‘രാത്രി കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുന്നത് രോഗമാണോ?’’. പകലും ഇതുപോലുള്ള തോന്നലിനെത്തുടർന്ന് മൂത്രമൊഴിക്കുന്നുണ്ട്. എന്നാൽ രാത്രി ഇതൽപം കൂടുതലാണെന്നു മാത്രം. 

ഈ ലക്ഷണങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ രോഗികളിലും കാണാറുള്ളതിനാൽ വിശദമായ പരിശോധന നടത്താൻ ഡോക്ടർ നിർദേശിച്ചു. ഈ ലക്ഷണങ്ങളുള്ള എല്ലാവർക്കും പ്രോസ്റ്റേറ്റ് കാൻസർ രോഗമുണ്ടാകുന്നില്ല.

ADVERTISEMENT

 പ്രായം കൂടിയ പുരുഷന്മാരിൽ ഒട്ടേറെപ്പേരെ വലയ്ക്കുന്ന രോഗമാണ് പ്രോസ്റ്റേറ്റ് കാൻസർ. ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുതെന്നത് ഏറെ പ്രധാനമാണ്. 

മൂത്രമൊഴിക്കുന്നതിന് തുടക്കത്തിൽ തടസ്സം നേരിടുക, മൂത്രമൊഴിക്കുന്നതിന് കൂടുതൽ സമയമെടുക്കുക, മൂത്രം മുഴുവനായി പോയില്ലെന്നുള്ള തോന്നൽ, മൂത്രത്തിൽ രക്തത്തിന്റെ അംശമുണ്ടാകുക തുടങ്ങിയവയുണ്ടെങ്കിലും പരിശോധന നടത്തണം. നട്ടെല്ലിനും ഇടുപ്പെല്ലിനുമുണ്ടാകുന്ന വേദന, കാലുകളിലെ വീക്കം എന്നീ ലക്ഷണങ്ങൾ കണ്ടാലും പരിശോധന നടത്തണം. 

പാരമ്പര്യം

ADVERTISEMENT

അടുത്ത ബന്ധുക്കൾക്ക്, ഉദാഹരണത്തിന് പിതാവ്, സഹോദരന്മാർ മുതലായവർക്ക് പ്രോസ്റ്റേറ്റ് കാൻസറുണ്ടെങ്കിൽ രോഗം ബാധിക്കാനുള്ള സാധ്യത പതിന്മടങ്ങ് വർധിക്കും. രോഗം വന്ന ബന്ധുക്കളുടെ എണ്ണം, ബന്ധുക്കളിൽ കാൻസർ വന്ന പ്രായം, ബന്ധുത്വത്തിന്റെ അടുപ്പം മുതലായവയാണ് പാരമ്പര്യമായുള്ള പ്രോസ്റ്റേറ്റ് കാൻസർ സാധ്യത നിർണയിക്കുന്ന ഘടകങ്ങൾ. 

ബിആർസിഎ 2 ജീനുള്ള പ്രോസ്റ്റേറ്റ് കാൻസർ രോഗികൾക്ക് വളരെ മാരകമായതും വ്യാപിച്ചതുമായ രോഗമാണ് കാണുന്നത്. അമിതവണ്ണം കാൻസർ ചികിത്സ പരാജയപ്പെടാൻ ഇടയാക്കുന്നുണ്ട്. 

മടിക്കേണ്ട, പരിശോധിക്കാൻ

ADVERTISEMENT

55 വയസ്സു പിന്നിട്ട പുരുഷന്മാർ പ്രോസ്റ്റേറ്റ് കാൻസർ സ്ക്രീനിങ് പരിശോധന നടത്തുന്നത് അഭികാമ്യമാണ്. രോഗനിർണയത്തിന് എംആർഐ, പിഎസ്എംഎ പിഇടി സ്കാൻ, പിഎസ്എ ടെസ്റ്റ് മുതലായവ നടത്തണം.   

അപകടസാധ്യത കുറഞ്ഞ പ്രോസ്റ്റേറ്റ് കാൻസർ, ചികിത്സയൊന്നും കൂടാതെ സൂക്ഷ്മനിരീക്ഷണത്തിൽ വയ്ക്കുന്ന രീതിയുണ്ട്. ഇത്തരം രോഗികൾക്ക് ചികിത്സയൊന്നും കൂടാതെയുള്ള നിരീക്ഷണം അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷന്റെ ചികിത്സാ മാർഗനിർദേശങ്ങളിൽ പെടുന്നതാണ്. ഇത്തരം നിരീക്ഷണത്തിലുള്ള രോഗികളിൽ 15 വർഷത്തിനുള്ളിൽ രോഗം മൂലമുള്ള മരണസാധ്യത 0.5 % മുതൽ 5% വരെയാണ്. എന്നാൽ സൂക്ഷ്മനിരീക്ഷണത്തിന് രോഗികളെ തിരഞ്ഞെടുക്കുന്നത് വളരെ വിശദമായ പരിശോധനകൾക്കു ശേഷമാകണം. 

സൂക്ഷ്മനിരീക്ഷണത്തിലുള്ള പുതിയ രോഗികൾക്ക് ഒരു വർഷത്തിനകം, നേരത്തേ സാംപിൾ എടുക്കാത്ത പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ഭാഗത്ത് ബയോപ്സി നടത്തണം. അതിനുശേഷം 6 മാസം കൂടുമ്പോൾ പിഎസ്എ ടെസ്റ്റും 3–5 വർഷം കൂടുമ്പോൾ ബയോപ്സിയും നടത്തണം. 

സർജിക്കൽ ചികിത്സാമാർഗമായ റാഡിക്കൽ പ്രോസ്റ്റാറ്റെക്ടമി ലാപ്രോസ്കോപ്പിക്, റോബട്ടിക് രീതികളിലൂടെ ചെയ്യാവുന്നതാണ്. റേഡിയേഷൻ ചികിത്സ മറ്റൊരു ചികിത്സാമാർഗമാണ്. 

സർജിക്കൽ ചികിത്സയും റേഡിയേഷൻ ചികിത്സയും കഴിഞ്ഞ രോഗികൾക്ക് കൃത്യമായ കാലയളവിൽ തുടർനിരീക്ഷണം ആവശ്യമാണ്. പിഇടി / സിടി സ്കാൻ, എംപിഎംആർഐ പരിശോധനകൾ രോഗം വീണ്ടും ഉണ്ടാകുന്നതു കണ്ടുപിടിക്കാൻ സഹായകരമാണ്. 

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. എൻ. ഗോപകുമാർ,

സീനിയർ കൺസൽറ്റന്റ് യൂറോളജിസ്റ്റ്,

അനന്തപുരി ഹോസ്പിറ്റൽ,

തിരുവനന്തപുരം

മൊബൈൽ: 94470 57297

drgopakumarurology.com

Content Summary: Prostate Cancer in Old age