ലൈംഗികതയില്‍ വിരസത മാറ്റാനും സുഖാനുഭൂതി വര്‍ധിപ്പിക്കാനുമൊക്കെ പലരും ഉപയോഗിക്കാറുള്ളതാണ് വായ ഉപയോഗിച്ചുള്ള ഓറല്‍ സെക്സ്. അനാവശ്യ ഗര്‍ഭധാരണം തടയാന്‍ സഹായിക്കുമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്. എന്നാല്‍ ഇത് അത്ര സുരക്ഷിതമല്ലെന്നും തൊണ്ടയിലെ അര്‍ബുദം ഉള്‍പ്പെടെ പല രോഗങ്ങള്‍ക്കുമുള്ള സാധ്യത ഓറല്‍ സെക്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൈംഗികതയില്‍ വിരസത മാറ്റാനും സുഖാനുഭൂതി വര്‍ധിപ്പിക്കാനുമൊക്കെ പലരും ഉപയോഗിക്കാറുള്ളതാണ് വായ ഉപയോഗിച്ചുള്ള ഓറല്‍ സെക്സ്. അനാവശ്യ ഗര്‍ഭധാരണം തടയാന്‍ സഹായിക്കുമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്. എന്നാല്‍ ഇത് അത്ര സുരക്ഷിതമല്ലെന്നും തൊണ്ടയിലെ അര്‍ബുദം ഉള്‍പ്പെടെ പല രോഗങ്ങള്‍ക്കുമുള്ള സാധ്യത ഓറല്‍ സെക്സ് വര്‍ധിപ്പിക്കാമെന്നും അക്കാദമിക വെബ്സൈറ്റായ കോണ്‍വര്‍സേഷനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ടോണ്‍സിലുകളില്‍ ആരംഭിച്ച് തൊണ്ടയുടെ ഭാഗത്തേക്ക് പടരുന്ന ഓറോഫാരിഞ്ചല്‍ കാന്‍സറിന് ഓറല്‍ സെക്സുമായി ബന്ധമുണ്ടാകാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

ADVERTISEMENT

തൊണ്ടയിലെ അര്‍ബുദത്തിന് കാരണമാകുന്നത് ഹ്യൂമന്‍ പാപ്പിലോമ വൈറസ് അഥവാ എച്ച്പിവിയാണ്. അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 70 ശതമാനം തൊണ്ടയിലെ അര്‍ബുദ കേസുകള്‍ക്ക് പിന്നിലും എച്ച്പിവിയാണെന്ന് യുഎസ് സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) വെബ്സൈറ്റും ചൂണ്ടിക്കാട്ടുന്നു. ലൈംഗിക ബന്ധത്തിലൂടെയാണ് എച്ച്പിവി പകരാറുള്ളത്. വായിലൂടെയുള്ള വൈറസ് പകര്‍ച്ചയ്ക്ക് ഓറല്‍ സെക്സും ഒരു പങ്ക് വഹിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ആറോ അതിലധികമോ പങ്കാളികളുമായി ഓറല്‍ സെക്സില്‍ ഏര്‍പ്പെടാറുള്ളവര്‍ക്ക് തൊണ്ടയിലെ അര്‍ബുദം വരാനുള്ള സാധ്യത 8.5 മടങ്ങ് അധികമാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. 

ADVERTISEMENT

ഓറല്‍ സെക്സ് ചെയ്യുന്നവര്‍ വൃത്തിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു. പങ്കാളി ലൈംഗികാവയവങ്ങള്‍ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ടോ എന്ന കാര്യം ഉറപ്പ് വരുത്തേണ്ടതാണ്. വായില്‍ എന്തെങ്കിലും മുറിവോ പുണ്ണോ ഉള്ളവര്‍ ഇത് കരിയുന്നത് വരെ ഓറല്‍ സെക്സ് ചെയ്യാന്‍ പാടില്ലെന്നും ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Content Summary: ​Oral sex is a risk factor for throat cancer

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT