സ്ത്രൈണ ഹോർമോണുകളുടെ പ്രവർത്തനം മൂലം സ്ത്രീകളിൽ യോനിയിൽ നിന്നു വരുന്ന സ്രവത്തെയാണ് യോനീസ്രവം അഥവാ വെള്ളപോക്ക് എന്നു പറയുന്നത്. ഇതു സ്ത്രീകളിൽ സാധാരണ ഉണ്ടാകുന്ന ഒരു പ്രക്രിയയാണ്. ആർത്തവത്തിന്റെ ഘട്ടമനുസരിച്ച് ഈ സ്രവത്തിന്റെ രൂപത്തിലും മാറ്റങ്ങൾ വരും. അണ്ഡോൽപാദനത്തിനോടടുത്ത ദിവസങ്ങളിൽ ഈ സ്രവം കൂടുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രൈണ ഹോർമോണുകളുടെ പ്രവർത്തനം മൂലം സ്ത്രീകളിൽ യോനിയിൽ നിന്നു വരുന്ന സ്രവത്തെയാണ് യോനീസ്രവം അഥവാ വെള്ളപോക്ക് എന്നു പറയുന്നത്. ഇതു സ്ത്രീകളിൽ സാധാരണ ഉണ്ടാകുന്ന ഒരു പ്രക്രിയയാണ്. ആർത്തവത്തിന്റെ ഘട്ടമനുസരിച്ച് ഈ സ്രവത്തിന്റെ രൂപത്തിലും മാറ്റങ്ങൾ വരും. അണ്ഡോൽപാദനത്തിനോടടുത്ത ദിവസങ്ങളിൽ ഈ സ്രവം കൂടുതൽ ദ്രാവകരൂപത്തിലും ആർത്തവത്തിനു തൊട്ടുമുൻപുള്ള സമയങ്ങളിൽ കൂടുതൽ കട്ടിയായും കാണാം. ആർത്തവവിരാമം കഴിഞ്ഞവരിൽ യോനീസ്രവം കുറയുന്നു. സാധാരണമായി കാണുന്ന ഈ യോനീസ്രവം യോനീഭാഗത്തെ ആരോഗ്യകരമായി സൂക്ഷിക്കുന്നതിനു സഹായിക്കുകയും അണുബാധയിൽ നിന്നു രക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ വെള്ളപോക്കിന്റെ അളവ് അമിതമാകുകയോ നിറം മാറ്റവും ദുർഗന്ധവും ഉണ്ടാകുകയോ ചെയ്താൽ വിദഗ്ധോപദേശം സ്വീകരിക്കണം.

ADVERTISEMENT

കാരണങ്ങൾ

പല തരത്തിലുള്ള അണുബാധ കാരണം അസാധാരണമായി യോനീസ്രവം ഉണ്ടാകാം. കട്ടിയുള്ള തൈരുപോലെ സ്രവം ഉണ്ടാകുകയും അസഹനീയമായ ചൊറിച്ചിലും ഫംഗൽ അണുബാധയുടെ ലക്ഷണമാണ്. യോനീഭാഗത്തുള്ള നല്ല ബാക്ടീരിയയുടെ അനുപാതം കുറയുകയും ഹാനികരമായ ബാക്ടീരിയയുടെ അനുപാതം കൂടുകയും ചെയ്യുന്നതും അണുബാധയ്ക്കുള്ള സാഹചര്യം സൃഷ്ടിക്കും. 

ക്ലമീഡിയ, ഗൊണോറിയ, ട്രോക്കോ മോണിയായസിസ് പോലുള്ള ലൈംഗികമായി പടരുന്ന ചില അണുബാധകൾ അസാധരണ യോനീസ്രവമുണ്ടാക്കുന്നുണ്ട്. അടിവയറ്റിൽ വേദന, ആർത്തവകാല വേദന, മൂത്രസംബന്ധമായ പ്രശ്നങ്ങൾ, ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ വേദന എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ഈ സമയത്ത് യോനീസ്രവം പച്ചയോ മഞ്ഞയോ നിറത്തിൽ ദുർഗന്ധത്തോടു കൂടിയാണ് കാണപ്പെടുന്നത്.

ADVERTISEMENT

ചികിത്സ തേടേണ്ടത് എപ്പോൾ?

എല്ലാ യോനീസ്രവവും രോഗലക്ഷണമല്ല. എന്നാൽ രോഗലക്ഷണങ്ങളോടു കൂടിയതിനു ചികിത്സ ആവശ്യമാണ്. മഞ്ഞ, പച്ച നിറങ്ങളിലോ കട്ടിയുള്ള തൈരു പോലെയോ കാണുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെ കാണണം. യോനീഭാഗത്തു പുകച്ചിൽ, വേദന, ചൊറിച്ചിൽ, അടിവയറ്റിൽ വേദന എന്നിവ കണ്ടാലും ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.

ADVERTISEMENT

അണുബാധ മൂലമുണ്ടാകുന്ന യോനീസ്രവത്തിന് ആന്റിബയോട്ടിക്കുകൾ, ആന്റിഫംഗൽ മരുന്നുകൾ എന്നിവ ഉപയോഗിക്കാം. എന്നാൽ മറ്റു കാരണങ്ങൾ കൊണ്ടുള്ള യോനീസ്രവത്തിനാകട്ടെ, അനുയോജ്യമായ ചികിത്സ ചെയ്യണം. 

 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ വ്യക്തി ശുചിത്വം പാലിക്കുക. ദിവസവും കുളിക്കാനും സ്വകാര്യഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കുക. 

∙ വൃത്തിയുള്ളതും നന്നായി ഉണങ്ങിയതുമായ അടിവസ്ത്രങ്ങൾ ധരിക്കുക. കഴിയുന്നതും കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക.

∙ സുരക്ഷിതമായ രീതിയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ശ്രദ്ധിക്കുക.

∙ യോനീഭാഗത്ത് പെർഫ്യും, ലോഷൻ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.

Content Summary: Vaginal Discharge: Causes, Treatment and Symptoms