സ്‌മാര്‍ട്ട്‌ വാച്ചുകള്‍ ഉപയോഗിച്ച്‌ ശരീര താപനില തുടര്‍ച്ചയായി രേഖപ്പെടുത്തുന്നത്‌ ഭാവിയില്‍ വരാവുന്ന രോഗങ്ങളെക്കുറിച്ച്‌ സൂചന നല്‍കുമെന്ന്‌ പഠനം. പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, കരള്‍ രോഗം, വൃക്ക രോഗം എന്നിങ്ങനെ പല തരം രോഗങ്ങളുടെ മുന്നറിയിപ്പ്‌ സൂചനയായി കൈത്തണ്ടയിലെ താപനിലയെ ഉപയോഗപ്പെടുത്താനാകുമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്‌മാര്‍ട്ട്‌ വാച്ചുകള്‍ ഉപയോഗിച്ച്‌ ശരീര താപനില തുടര്‍ച്ചയായി രേഖപ്പെടുത്തുന്നത്‌ ഭാവിയില്‍ വരാവുന്ന രോഗങ്ങളെക്കുറിച്ച്‌ സൂചന നല്‍കുമെന്ന്‌ പഠനം. പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, കരള്‍ രോഗം, വൃക്ക രോഗം എന്നിങ്ങനെ പല തരം രോഗങ്ങളുടെ മുന്നറിയിപ്പ്‌ സൂചനയായി കൈത്തണ്ടയിലെ താപനിലയെ ഉപയോഗപ്പെടുത്താനാകുമെന്നും പഠനം പറയുന്നു. 

ADVERTISEMENT

പെറല്‍മാന്‍ സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ ഗവേഷകരാണ്‌ ഇതു സംബന്ധിച്ച പഠനം നടത്തിയത്‌. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ്‌ ജേണലില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചു. 

ADVERTISEMENT

യുകെയിലെ 92,000 പേരുടെ ശരീരതാപനില ഒരാഴ്‌ചയോളം ശേഖരിച്ചാണ്‌ പഠനം നടത്തിയത്‌. അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ഉറക്കം തുടങ്ങിയവയുടെ വിവരങ്ങളും ഗവേഷകര്‍ നിരീക്ഷണവിധേയമാക്കി. സ്‌മാര്‍ട്ട്‌ വാച്ച്‌ ഉപയോഗിച്ച്‌ ഇവരുടെ കൈത്തണ്ടയിലെ താപനിലയുടെ ഏറ്റക്കുറച്ചിലുകളും ഗവേഷകര്‍ രേഖപ്പെടുത്തി. ചുറ്റുമുള്ള പരിസ്ഥിതിയിലെ മാറ്റങ്ങള്‍ മൂലമുള്ള താപനില വ്യതിയാനങ്ങളും രാത്രിയില്‍ ഉറങ്ങുമ്പോള്‍ സിര്‍കാഡിയന്‍ റിഥത്തിന്‌ അനുസരിച്ച്‌ സംഭവിക്കുന്ന മാറ്റങ്ങളും ഗവേഷകര്‍ നിരീക്ഷിച്ചു. 

ADVERTISEMENT

കൈത്തണ്ടയിലെ താപനിലയില്‍ കുറഞ്ഞ രാപകല്‍ വ്യത്യാസം കണ്ടെത്തിയവര്‍ക്ക്‌ ഭാവിയില്‍ പല മാറാ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന്‌ ഗവേഷകര്‍ പറയുന്നു. ഇവര്‍ക്ക്‌ മറ്റുള്ളവരെ അപേക്ഷിച്ച്‌ നോണ്‍ ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ ഡിസീസ്‌ ഉണ്ടാകാനുള്ള സാധ്യത 91 ശതമാനം അധികമാണ്‌. ടൈപ്പ്‌ 2 പ്രമേഹ സാധ്യത 69 ശതമാനവും വൃക്ക സ്‌തംഭന സാധ്യത 25 ശതമാനവും ഹൈപ്പര്‍ടെന്‍ഷന്‍ സാധ്യത 23 ശതമാനവും ന്യുമോണിയ സാധ്യത 22 ശതമാനവും ഇവര്‍ക്ക്‌ അധികമാണെന്നും ഗവേഷണ റിപ്പോര്‍ട്ട്‌ കൂട്ടിച്ചേര്‍ത്തു. 

ശരീരത്തിന്റെ സിര്‍കാഡിയന്‍ താളത്തെ ബാധിക്കാത്ത തരത്തിലുള്ള ശീലങ്ങള്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യം പഠനം അടിവരയിടുന്നു. എല്ലാ ദിവസവും ഒരേ സമയത്ത്‌ ഉറങ്ങുകയും ഒരേ സമയത്ത്‌ ഉണരുകയും ചെയ്യുന്നത്‌ പോലുള്ള ശീലങ്ങള്‍ സിര്‍കാഡിയന്‍ താളത്തിന്‌ അനുരൂപമായവയാണ്‌. ആരോഗ്യപരിചരണത്തിലും രോഗപ്രതിരോധത്തിലും സാങ്കേതിക വിദ്യയുടെ അപാര സാധ്യതകള്‍ കൂടി വെളിപ്പെടുത്തുന്നതാണ്‌ പഠനം. 

Content Summary: Monitoring body temperature using smartwatch holds key to detecting chronic diseases in the future