ഉറങ്ങാൻ കഴിയുന്നില്ലെന്ന് പരാതിയാണോ? വീട്ടിലെ മുതിർന്നവർക്കു വേണ്ടി ഈ കാര്യങ്ങൾ അറിയാം
ഉറക്കത്തിന്റെ കാര്യത്തിൽ മുതിർന്നവരുടെ പരാതികൾ പലതാണ്. ഉറക്കം വരുന്നില്ല, ഉണർന്നാൽ പിന്നെ കണ്ണുമിഴിച്ചു കിടക്കേണ്ടിവരുന്നു, വീട്ടുകാർ ഉറങ്ങുന്ന നേരത്ത് എണീറ്റുനടക്കുന്നതിൽ പഴി കേൾക്കേണ്ടി വരുന്നു...എന്നിങ്ങനെ. നിദ്ര മുറിയുന്നതു മൂലം പ്രഭാതത്തിൽ ഉന്മേഷം കുറയുന്നു. പകൽ വായിക്കുകയോ ടിവി കാണുകയോ

ഉറക്കത്തിന്റെ കാര്യത്തിൽ മുതിർന്നവരുടെ പരാതികൾ പലതാണ്. ഉറക്കം വരുന്നില്ല, ഉണർന്നാൽ പിന്നെ കണ്ണുമിഴിച്ചു കിടക്കേണ്ടിവരുന്നു, വീട്ടുകാർ ഉറങ്ങുന്ന നേരത്ത് എണീറ്റുനടക്കുന്നതിൽ പഴി കേൾക്കേണ്ടി വരുന്നു...എന്നിങ്ങനെ.
നിദ്ര മുറിയുന്നതു മൂലം പ്രഭാതത്തിൽ ഉന്മേഷം കുറയുന്നു. പകൽ വായിക്കുകയോ ടിവി കാണുകയോ ചെയ്യുമ്പോൾ ഉറക്കംതൂങ്ങുന്നു.
നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ
പ്രായമാകുമ്പോൾ ഉറക്കനേരം സ്വാഭാവികമായി കുറഞ്ഞേക്കാം. എന്നാൽ ഓരോരുത്തർക്കും വേണ്ട ഉറക്കം ഉറപ്പായും കിട്ടിയിരിക്കണം. ഇല്ലെങ്കിൽ അത് മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് വെല്ലുവിളിയാകും. പ്രമേഹവും രക്താതിസമ്മർദവുമൊക്കെ സങ്കീർണമാക്കും. വീഴ്ചകൾക്കും വണ്ടിയോടിക്കുമ്പോഴുള്ള അപകടങ്ങൾക്കും സാധ്യത കൂടും.
നിദ്രാസൗഹൃദ ശീലങ്ങൾ
നല്ല ഉറക്കത്തിനുള്ള ഭൗതിക സാഹചര്യം ഉറപ്പാക്കണം. ഉറക്കത്തിനു തടസ്സമാകുന്ന വെളിച്ചങ്ങൾ ഒഴിവാക്കണം. സ്‌ക്രീൻ വെട്ടമൊക്കെ കിടക്കാൻ പോകുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും കെടുത്തണം. വീട്ടിലെ മറ്റുള്ളവരുടെ ശബ്‌ദാരവങ്ങൾ മുതിർന്നവരുടെ നിദ്രയെ ബാധിക്കാതിരിക്കാൻ നോക്കണം.
ഉറങ്ങാനും ഉണരാനും കൃത്യമായ സമയക്രമം നിശ്ചയിക്കുകയും അത് പാലിക്കുകയും ചെയ്യണം. കാപ്പിയും ചായയും മദ്യവുമൊക്കെ ഉറങ്ങുന്നതിന് മുൻപ് വേണ്ട. കിടക്കാൻ പോകുന്നതിന് ഒന്നര മണിക്കൂർ മുൻപേ ഭക്ഷണമാകാം. രാത്രി മൂത്രശങ്ക ഉണ്ടാകാനിടയുണ്ടെങ്കിൽ കുടിക്കുന്ന വെള്ളം പരിമിതപ്പെടുത്താം. കിടക്കും മുൻപ് മനസ്സിന് അയവു നൽകാൻ സഹായിക്കുന്ന ധ്യാനമോ മറ്റോ ശീലിക്കാം. ഉറങ്ങാനുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശത്തിൽ മാത്രം കഴിക്കുക.
ഉറങ്ങാൻ കഴിയുമോയെന്ന ആധിയിൽ ഉറക്കം കളയരുത്. അതൊരു കുളിർകാറ്റു പോലെ വന്ന് മയക്കിക്കോളുമെന്ന് വിശ്വസിക്കുക.
ഉച്ചയുറക്കങ്ങൾ
ഉച്ചയുറക്കമാകാം. രാത്രി ഉറക്കത്തെ ബാധിക്കും വിധത്തിൽ അധികമാകരുത്. ഊർജത്തിനായുള്ള ഹ്രസ്വമായ പകൽ മയക്കം ഉച്ചതിരിഞ്ഞ് ഉടനെയായാൽ നല്ലത്.