ഭീതി പരത്തി ഫ്രൈഡ് റൈസ് സിൻഡ്രോം; ലക്ഷണങ്ങൾ അറിയാം
സാമൂഹിക മാധ്യമങ്ങളില്‍ അടുത്തിടെ വൈറലായ ഒന്നാണ് ഫ്രൈഡ് റൈസ് സിന്‍ഡ്രോം. 15 വര്‍ഷം മുന്‍പ് ഭക്ഷ്യവിഷ ബാധ മൂലം നടന്ന ഒരു മരണമാണ് ഭയം പരത്തുന്ന ഈ പുതിയ സിന്‍ഡ്രോമിന് പിന്നില്‍. ടിക്ടോകിലെ ഒരു ഹാന്‍ഡിലില്‍ നിന്നു പങ്കുവച്ച വീഡിയോ ആണ് ഫ്രൈഡ് റൈസ് സിന്‍ഡ്രോമിന് തിരി
സാമൂഹിക മാധ്യമങ്ങളില്‍ അടുത്തിടെ വൈറലായ ഒന്നാണ് ഫ്രൈഡ് റൈസ് സിന്‍ഡ്രോം. 15 വര്‍ഷം മുന്‍പ് ഭക്ഷ്യവിഷ ബാധ മൂലം നടന്ന ഒരു മരണമാണ് ഭയം പരത്തുന്ന ഈ പുതിയ സിന്‍ഡ്രോമിന് പിന്നില്‍. ടിക്ടോകിലെ ഒരു ഹാന്‍ഡിലില്‍ നിന്നു പങ്കുവച്ച വീഡിയോ ആണ് ഫ്രൈഡ് റൈസ് സിന്‍ഡ്രോമിന് തിരി
സാമൂഹിക മാധ്യമങ്ങളില്‍ അടുത്തിടെ വൈറലായ ഒന്നാണ് ഫ്രൈഡ് റൈസ് സിന്‍ഡ്രോം. 15 വര്‍ഷം മുന്‍പ് ഭക്ഷ്യവിഷ ബാധ മൂലം നടന്ന ഒരു മരണമാണ് ഭയം പരത്തുന്ന ഈ പുതിയ സിന്‍ഡ്രോമിന് പിന്നില്‍. ടിക്ടോകിലെ ഒരു ഹാന്‍ഡിലില്‍ നിന്നു പങ്കുവച്ച വീഡിയോ ആണ് ഫ്രൈഡ് റൈസ് സിന്‍ഡ്രോമിന് തിരി
സാമൂഹിക മാധ്യമങ്ങളില്‍ അടുത്തിടെ വൈറലായ ഒന്നാണ് ഫ്രൈഡ് റൈസ് സിന്‍ഡ്രോം. 15 വര്‍ഷം മുന്‍പ് ഭക്ഷ്യവിഷ ബാധ മൂലം നടന്ന ഒരു മരണമാണ് ഭയം പരത്തുന്ന ഈ പുതിയ സിന്‍ഡ്രോമിന് പിന്നില്‍.
ടിക്ടോകിലെ ഒരു ഹാന്‍ഡിലില്‍ നിന്നു പങ്കുവച്ച വീഡിയോ ആണ് ഫ്രൈഡ് റൈസ് സിന്‍ഡ്രോമിന് തിരി കൊളുത്തിയത്. ഫ്രിജില്‍ വയ്ക്കാത്ത അഞ്ച് ദിവസം പഴക്കമുള്ള പാസ്ത കഴിച്ച് ഒരു യുവാവ് മരണപ്പെട്ടതിനെ കുറിച്ചായിരുന്നു ഈ വീഡിയോ. എന്നാല്‍ പതിനഞ്ച് വര്‍ഷം മുന്‍പ് ബെല്‍ജിയത്തിലാണ് വീഡിയോക്ക് ആധാരമായ സംഭവം നടന്നത്.
ഫ്രിജില്‍ വയ്ക്കാത്ത അഞ്ച് ദിവസം പഴക്കമുള്ള പാസ്ത തക്കാളി സോസ് കൂട്ടി കഴിച്ച 20കാരനായ ഒരു വിദ്യാര്‍ഥി ഛര്‍ദ്ദിയെയും വയറിനെയും കുടലിനെയും ബാധിക്കുന്ന മറ്റ് പ്രശ്നങ്ങളെയും തുടര്‍ന്ന് അടുത്ത ദിവസം മരണപ്പെടുകയായിരുന്നു. കടുത്ത കരള്‍ സ്തംഭനമാണ് മരണത്തിലേക്കു നയിച്ചതെന്നും യുവാവ് കഴിച്ച പാസ്തയില്‍ ബാസിലസ് സീരിയസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം വന്‍തോതില്‍ കണ്ടെത്തിയതായും ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ തെളിഞ്ഞു.
ബാസിലസ് സീരിയസ് മൂലമുണ്ടാകുന്ന ഇത്തരം ഭക്ഷ്യവിഷ ബാധയാണ് ഫ്രൈഡ് റൈസ് സിന്‍ഡ്രോം എന്ന പേരില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. സാധാരണ താപനിലയില്‍ പുറത്ത് വയ്ക്കുന്ന ഭക്ഷണത്തില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ബാക്ടീരിയ വളരാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതിന്റെ സ്പോറുകളില് നിന്ന് പുറത്ത് വരുന്ന വിഷവസ്തു മരണത്തിനു വരെ കാരണമാകാം.
ചോറ്, പാസ്ത പോലുള്ള പാകം ചെയ്ത സ്റ്റാര്‍ച്ച് അടങ്ങിയ ഭക്ഷണങ്ങളില്‍ ബാസിലസ് സീരിയസ് അതിവേഗം വളരാം. 40-140 ഫാരന്‍ഹീറ്റാണ് ഇതിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും പറ്റിയ താപനില. റസ്റ്ററന്റുകളില്‍ ഫ്രൈഡ് റൈസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാകം ചെയ്ത വെളുത്ത അരി ഫ്രിഡ്ജില്‍ സൂക്ഷിക്കാത്തതിനെ തുടര്‍ന്ന് ഇത്തരം ഭക്ഷ്യ വിഷബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫ്രൈഡ് റൈസ് സിന്‍ഡ്രോം എന്ന പേര് ബാസിലസ് സീരിയസ് മൂലമുള്ള ഭക്ഷ്യവിഷ ബാധകള്‍ക്ക് ലഭിച്ചത്.
ഫ്രൈഡ് റൈസ് സിന്‍ഡ്രോം ലക്ഷണങ്ങള്‍
രണ്ട് തരത്തിലാണ് പൊതുവേ ഫ്രൈഡ് റൈസ് സിന്‍ഡ്രോം ബാധിക്കപ്പെടാറുള്ളത്. ചിലര്‍ക്ക് ഛര്‍ദ്ദിയും ചിലരില്‍ അതിസാരവും ഇത് മൂലം ഉണ്ടാകാം. ബാക്ടീരിയ മൂലം വിഷമയമായ ഭക്ഷണം കഴിച്ച് ആറ് മണിക്കൂറിനുള്ളില്‍ രോഗി ഓക്കാനം, ഛര്‍ദ്ദി, വയര്‍ വേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാം. ബാക്ടീരിയ പുറത്ത് വിടുന്ന വിഷാംശം കുടലുകളില്‍ എത്തുന്നതോടെയാണ് അതിസാരം, വയറിലെ പേശികള്‍ക്ക് വലിവ് പോലുള്ള ലക്ഷണങ്ങള്‍ പ്രകടമാകുന്നത്.
ഭക്ഷ്യവിഷ ബാധകള്‍ ഒഴിവാക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഡല്‍ഹി സികെ ബിര്‍ല ഹോസ്പിറ്റലിലെ ഡയബറ്റീസ്, ഒബീസിറ്റി ആന്‍ഡ് ഇന്റേണല്‍ മെഡിസിന് കണ്‍സള്‍ട്ടന്റ് ഡോ. ത്രിഭുവന്‍ ഗുലാട്ടി ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
1. ഭക്ഷണം കഴിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്നതിന് മുന്‍പ് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
2. ഇറച്ചി, മുട്ട, സീഫുഡ് എന്നിവയെല്ലാം മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് മാറ്റി സൂക്ഷിക്കുക. ഇത് വിഷബാധ പടരാതിരിക്കാന്‍ സഹായിക്കും.
3. ഭക്ഷണം സുരക്ഷിതമായ താപനിലയില്‍ പാകം ചെയ്യുക. ആവശ്യമായ താപനിലയില്‍ മാംസവും മീനുമൊക്കെ ചൂടാക്കിയോ എന്നറിയാന്‍ ഫുഡ് തെര്‍മോമീറ്റര്‍ ഉപയോഗിക്കാം.
4. ഭക്ഷണം പാകം ചെയ്തു കഴിഞ്ഞോ വിളമ്പി കഴിഞ്ഞോ വീണ്ടും ഉപയോഗിക്കേണ്ടതുണ്ടെങ്കില്‍ ഉടനെ തന്നെ ഫ്രിഡ്ജില്‍ വയ്ക്കുക. പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഭക്ഷണം ഫ്രിഡ്ജില്‍ കയറ്റണം.
5. രണ്ട് മണിക്കൂറിലധികം പുറത്തെ താപനിലയില്‍ ഇരുന്ന ഭക്ഷണം കഴിക്കരുത്
നല്ല ഭക്ഷണം കഴിച്ച് ആരോഗ്യം എങ്ങനെ സംരക്ഷിക്കാം: വിഡിയോ