രാത്രിയിലെ മുട്ട് വേദന ബുദ്ധിമുട്ടാകുമ്പോള്‍; കാരണങ്ങളും ചികിത്സയും അറിയാം
രാത്രിയിലെ ഉറക്കത്തെ പോലും തടസ്സപ്പെടുത്താവുന്ന ഒന്നാണ് പലതരം കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന മുട്ടുവേദന (Kneepain). ഇത് ഉറക്കമില്ലായ്‌മയിലേക്കും അനുബന്ധ പ്രശ്‌നങ്ങളിലേക്കും നയിക്കാം. രാത്രിയിലെ മുട്ട് വേദനയ്‌ക്ക് പിന്നില്‍ മുഖ്യമായും ഇനി പറയുന്ന കാരണങ്ങളില്‍ ഏതെങ്കിലുമാകാം. 1. റണ്ണേഴ്‌സ്
രാത്രിയിലെ ഉറക്കത്തെ പോലും തടസ്സപ്പെടുത്താവുന്ന ഒന്നാണ് പലതരം കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന മുട്ടുവേദന (Kneepain). ഇത് ഉറക്കമില്ലായ്‌മയിലേക്കും അനുബന്ധ പ്രശ്‌നങ്ങളിലേക്കും നയിക്കാം. രാത്രിയിലെ മുട്ട് വേദനയ്‌ക്ക് പിന്നില്‍ മുഖ്യമായും ഇനി പറയുന്ന കാരണങ്ങളില്‍ ഏതെങ്കിലുമാകാം. 1. റണ്ണേഴ്‌സ്
രാത്രിയിലെ ഉറക്കത്തെ പോലും തടസ്സപ്പെടുത്താവുന്ന ഒന്നാണ് പലതരം കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന മുട്ടുവേദന (Kneepain). ഇത് ഉറക്കമില്ലായ്‌മയിലേക്കും അനുബന്ധ പ്രശ്‌നങ്ങളിലേക്കും നയിക്കാം. രാത്രിയിലെ മുട്ട് വേദനയ്‌ക്ക് പിന്നില്‍ മുഖ്യമായും ഇനി പറയുന്ന കാരണങ്ങളില്‍ ഏതെങ്കിലുമാകാം. 1. റണ്ണേഴ്‌സ്
രാത്രിയിലെ ഉറക്കത്തെ പോലും തടസ്സപ്പെടുത്താവുന്ന ഒന്നാണ് പലതരം കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന മുട്ടുവേദന (Kneepain). ഇത് ഉറക്കമില്ലായ്‌മയിലേക്കും അനുബന്ധ പ്രശ്‌നങ്ങളിലേക്കും നയിക്കാം. രാത്രിയിലെ മുട്ട് വേദനയ്‌ക്ക് പിന്നില്‍ മുഖ്യമായും ഇനി പറയുന്ന കാരണങ്ങളില്‍ ഏതെങ്കിലുമാകാം.
1. റണ്ണേഴ്‌സ് നീ
അത്‌ലറ്റുകളില്‍ സാധാരണ കാണപ്പെടുന്ന തരം മുട്ട് വേദനയാണ് റണ്ണേഴ്‌സ് നീ (Runners Knee) അഥവാ പട്ടെല്ലാര്‍ ടെണ്ടോണൈറ്റിസ്. റണ്ണേഴ്‌സ് നീ ഉള്ളവര്‍ക്ക് കാല്‍മുട്ടിലെ ചിരട്ടയ്‌ക്ക് പിന്നിലോ, മുട്ടിന് സമീപമോ ചിരട്ടയ്‌ക്ക് സമീപമോ വേദന ഉണ്ടാകാം. മുട്ടിലെ ചിരട്ട നന്നായി ചലിക്കാതെ തുടയെല്ലിന്റെ കീഴ്‌ഭാഗവുമായി ഉരസുമ്പോഴാണ് ഈ വേദന ആരംഭിക്കുന്നത്. മുട്ടിലെ ചിരട്ട സന്ധിക്ക് വളരെ മുകളിലായി വരുന്നത് മൂലമോ, ദുര്‍ബലമായ തുടയെല്ലിലെ പേശികള്‍ മൂലമോ, അമിതമായ പരിശീലനം കൊണ്ടോ, പരുക്ക് മൂലമോ കാല്‍പാദത്തിന് ശരിയായ താങ്ങ് ലഭിക്കാത്തതിനാലോ ഇത് സംഭവിക്കാം. വിശ്രമവും ചില വേദന സംഹാരികളും രണ്ണേഴ്‌സ് നീയില്‍ നിന്ന് ആശ്വാസം നല്‍കും.
2. ഓസ്‌റ്റിയോ ആര്‍ത്രൈറ്റിസ്
റണ്ണേഴ്‌സ് നീ പോലെ താത്‌ക്കാലികമായി വരുന്ന രോഗമല്ല ഓസ്‌റ്റിയോ ആര്‍ത്രൈറ്റിസ് (Osteoarthritis). കാല്‍ മുട്ടിന്റെ സന്ധിയിലെ എല്ലുകള്‍ പരസ്‌പരം ഉരസാതിരിക്കാന്‍ സഹായിക്കുന്ന മാര്‍ദ്ദവമേറിയ തരുണാസ്ഥിക്ക് തേയ്‌മാനം സംഭവിക്കുമ്പോഴാണ് ഓസ്‌റ്റിയോ ആര്‍ത്രൈറ്റിസ് ഉണ്ടാകുന്നത്. ഈ തേയ്‌മാനം എല്ലുകള്‍ തമ്മിലുരസി വേദനയും നീര്‍ക്കെട്ടും അസ്വസ്ഥതയും ഉണ്ടാക്കും. ഓസ്‌റ്റിയോ ആര്‍ത്രൈറ്റിസിന് സമ്പൂര്‍ണ്ണ പരിഹാരം ഇല്ലെങ്കിലും ഇത് മൂലമുള്ള വേദന കുറയ്‌ക്കാനും മുട്ടിനുള്ള ക്ഷതം നിയന്ത്രിക്കാനുമുള്ള ചികിത്സകള്‍ ലഭ്യമാണ്.
3. ആമവാതം
നമ്മുടെ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെ തന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ആമവാതം അഥവാ റുമാറ്റോയ്‌ഡ് ആര്‍ത്രൈറ്റിസ് (Rheumatoid arthritis). ഇത് മൂലം കാല്‍ മുട്ടിന്റെ സന്ധിയെ പൊതിഞ്ഞിരിക്കുന്ന സിനോവിയല്‍ ആവരണത്തില്‍ നീര്‍ക്കെട്ടുണ്ടാകുന്നു. ഇത് വേദനയ്‌ക്കും കാല്‍മുട്ടിന്റെ പിരിമുറുക്കത്തിനും കാരണമാകുന്നു. മരുന്നുകളും തെറാപ്പിയും ശസ്‌ത്രക്രിയകളുമെല്ലാം കൊണ്ട് ആമവാതം മൂലമുള്ള മുട്ട് വേദനയ്‌ക്ക് ആശ്വാസമുണ്ടാക്കാന്‍ സാധിക്കും.
4. പോസ്‌റ്റ് ട്രോമാറ്റിക് ആര്‍ത്രൈറ്റിസ് (Post Traumatic Arthritis)
മുട്ടിന് സംഭവിക്കുന്ന എന്തെങ്കിലും പരുക്കിനെ തുടര്‍ന്നുണ്ടാകുന്ന മുട്ട് വേദനയാണ് ഇത്. ഓസ്‌റ്റിയോ ആര്‍ത്രൈറ്റിസിന് സമാനമായ വേദന ഇത് മൂലം ഉണ്ടാകാം. കാലാവസ്ഥ മാറുമ്പോഴും രാത്രിയില്‍ കാല്‍ ദീര്‍ഘനേരം അനക്കാതെ വയ്‌ക്കുമ്പോഴും ഇത് മൂലമുള്ള വേദന തലപൊക്കാം.
5. ബര്‍സിറ്റിസ്
മുട്ടിന്റെ ചിരട്ടയിലുള്ള ദ്രാവകങ്ങള്‍ അടങ്ങിയ ചെറുസഞ്ചികളാണ് ബര്‍സേ. ഈ സഞ്ചികള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ട് മൂലം ഉണ്ടാകുന്ന വേദനയാണ് ബര്‍സിറ്റിസ് (Bursitis). നീ പാഡുകളോ ബ്രേസുകളോ ധരിക്കാതെ മുട്ടിന് മേല്‍ അമിത സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ചലനങ്ങള്‍ നടത്തിയാല്‍ ബര്‍സിറ്റിസ് സംഭവിക്കാം. മുട്ട് മടക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട വേദനയുണ്ടാകാം. രാത്രിയിലും ഈ വേദന അധികരിക്കും.
6. ഗൗട്ട്
യൂറിക് ആസിഡിന്റെ തോത് ശരീരത്തില്‍ അമിതമാകുമ്പോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി ഉണ്ടാക്കുന്ന വേദനയാണ് ഗൗട്ട് (Gout). ഇതും രാത്രിയിലെ മുട്ട് വേദനയ്‌ക്ക് കാരണമാകാം.
7. ഓസ്‌ഗുഡ് ഷ്‌ളാട്ടര്‍ രോഗം
മുതിര്‍ന്നവരിലെ മുട്ട് വേദനയ്‌ക്ക്‌ു കാരണമാകുന്ന മറ്റൊരു രോഗമാണ് ഓസ്‌ഗുഡ്-ഷ്‌ളാട്ടര്‍ രോഗം (Osgood-Schlatter Disease). മുട്ടിന്റെ ചിരട്ടയിലെ ടെന്‍ഡനുകള്‍ ഷിന്‍ബോണുമായി ബന്ധിക്കുന്ന ഇടത്തിലുണ്ടാകുന്ന നീര്‍ക്കെട്ടാണ് ഇത്. എല്ലുകള്‍, പേശികള്‍, ടെന്‍ഡനുകള്‍ എന്നിങ്ങനെയുള്ള ശരീരത്തിലെ ഭാഗങ്ങള്‍ വളരുമ്പോള്‍ ഉണ്ടാകുന്ന വേദനയാണ് ഇത്. വിശ്രമം, ഐസ്, വേദനസംഹാരികള്‍ എന്നിവയിലൂടെ ഈ വേദനയ്‌ക്ക് ശമനമുണ്ടാക്കാം.
മുട്ടുമായി ബന്ധപ്പെട്ട പല രോഗങ്ങളും രാത്രിയില്‍ രൂക്ഷമാകുന്നതായി കാണാം. പകല്‍ നാം അവഗണിക്കുന്ന പല വേദനകളും രാത്രിയില്‍ നിശ്ചലമായി ഇരിക്കുമ്പോള്‍ കൂടുതല്‍ അനുഭവവേദ്യമാകുന്നതാകാം ഇതിന് ഒരു കാരണം. ഉറങ്ങുമ്പോള്‍ ശരീരത്തിലെ കോര്‍ട്ടിസോളിന്റെ ഉത്‌പാദനം കുറയുന്നതാകാം മറ്റൊരു കാരണം. നീര്‍ക്കെട്ടിനെ കുറയ്‌ക്കുന്ന കോര്‍ട്ടിസോളിന്റെ തോത് കുറയുന്നതോടെ വേദനയും വര്‍ദ്ധിക്കുന്നതാകാം. ദീര്‍ഘനേരം കാല്‍ അനക്കാതെ വയ്‌ക്കുന്നതും ചില തരം വേദനകളെ രൂക്ഷമാക്കാം.
രാത്രിയിലെ മുട്ട് വേദന ഉറക്കമില്ലായ്‌മയിലേക്ക് നയിക്കാം. ഈ ഉറക്കമില്ലായ്‌മ ആകട്ടെ വേദനയെ രൂക്ഷമാക്കുകയും ചെയ്യും. കാരണം ഉറങ്ങുമ്പോഴാണ് ശരീരം അതിന്റെയുള്ളിലെ പല അറ്റകുറ്റപണികളും നടത്തി നീര്‍ക്കെട്ടിനെയും വേദനകളെയുമെല്ലാം കുറയ്‌ക്കുന്നത്. ഉറക്കമില്ലാതാകുന്നതോടെ ഈ വേദനയെല്ലാം കൂടുതല്‍ തീവ്രമാകും. മുട്ട് വേദനയുടെ കാരണം കണ്ടെത്തി അവ ചികിത്സിക്കുന്നതിലൂടെ രാത്രിയിലെ വേദനയ്‌ക്ക് ആശ്വാസം കണ്ടെത്താനും നന്നായി ഉറങ്ങാനും സാധിക്കും. മരുന്നുകള്‍ക്കൊപ്പം ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങളും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്.
കണങ്കാലിന്റെ ആരോഗ്യത്തിന് ഇങ്ങനെ ചെയ്യാം: വിഡിയോ