ഇരട്ട ഗര്‍ഭപാത്രമുള്ള സ്ത്രീ, കാത്തിരിക്കുന്നത് ഇരട്ട കുഞ്ഞുങ്ങളെ; ഇത് അപൂർവങ്ങളിൽ അപൂർവം
സ്ത്രീകളില്‍ അത്യപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ് ഇരട്ട ഗര്‍ഭപാത്രം. യൂട്ടറസ് ഡിഡല്‍ഫിസ് എന്ന ഈ അപൂര്‍വ ആരോഗ്യാവസ്ഥ സ്ത്രീകളില്‍ 0.3 ശതമാനം പേര്‍ക്കാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഈ രണ്ട് ഗര്‍ഭപാത്രത്തിലും ഒരേ സമയം കുഞ്ഞ് വളരുകയെന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അഞ്ച് കോടി പേരില്‍ ഒരാളില്‍

സ്ത്രീകളില്‍ അത്യപൂര്‍വമായി സംഭവിക്കുന്നതാണ് ഇരട്ട ഗര്‍ഭപാത്രം. യൂട്ടറസ് ഡിഡല്‍ഫിസ് എന്ന ഈ അപൂര്‍വ ആരോഗ്യാവസ്ഥ സ്ത്രീകളില്‍ 0.3 ശതമാനം പേര്‍ക്കാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഈ രണ്ട് ഗര്‍ഭപാത്രത്തിലും ഒരേ സമയം കുഞ്ഞ് വളരുകയെന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അഞ്ച് കോടി പേരില്‍ ഒരാളില്‍ സംഭവിക്കുന്ന ഈ അപൂര്‍വ സാഹചര്യത്തിന് ഉടമയായിരിക്കുകയാണ് അമേരിക്കയിലെ അലബാമയിലുള്ള 32കാരി കെല്‍സി ഹാച്ചര്‍.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ശേഷം എട്ടാം ആഴ്ചയില്‍ നടത്തുന്ന അള്‍ട്രാസൗണ്ട് സ്കാനിലാണ് തന്റെ രണ്ട് ഗര്‍ഭപാത്രത്തിലും കുഞ്ഞു വളരുന്നുണ്ടെന്നു കെല്‍സി തിരിച്ചറിഞ്ഞത്. ഇരട്ട ഗര്‍ഭപാത്രമുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തോട് അനുബന്ധിച്ച സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാറുണ്ടെങ്കിലും കെല്‍സിയുടെ ആദ്യ മൂന്ന് കുഞ്ഞുങ്ങളും പൂര്‍ണ്ണ വളര്‍ച്ചയെത്തി ആരോഗ്യത്തോടെ തന്നെ ജനിച്ചവരാണ്.
2019ല്‍ ബംഗ്ലാദേശില്‍ ആരിഫ സുല്‍ത്താന എന്ന സ്ത്രീ സമാനമായ രീതിയില്‍ ഇരട്ട ഗര്‍ഭം ധരിക്കുകയും 26 ദിവസത്തെ ഇടവേളയില്‍ ആരോഗ്യമുള്ള ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തിരുന്നു. രണ്ട് ഗര്‍ഭപാത്രങ്ങളും വ്യത്യസ്ത സമയത്ത് ഗര്‍ഭവേദന പ്രകടിപ്പിക്കാമെന്നാം ഒരു കുട്ടിക്കോ ചിലപ്പോള്‍ രണ്ട് കുട്ടികള്‍ക്കോ സിസേറിയന് വേണ്ടി വരുമെന്നും കെല്‍സിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തിലൊരു സാഹചര്യം തങ്ങള്‍ക്കും ഇതാദ്യമാണെന്ന് അലബാമയിലെ ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നു.
തന്റെ ഗര്‍ഭധാരണ വിശേഷങ്ങള്‍ 'ഡബിള്‍ ഹാച്ച്ലിങ്സ്' എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ കെല്‍സി ലോകവുമായി പങ്കുവയ്ക്കുന്നുണ്ട്.