ലോകത്ത്‌ ഏറ്റവുമധികം പേരുടെ മരണത്തിന്‌ ഇടയാക്കുന്ന ഒന്നാണ്‌ ഹൃദ്രോഗം. 2022ല്‍ 17.3 ദശലക്ഷം പേരാണ്‌ ഹൃദയാഘാതം മൂലം മരണപ്പെട്ടത്‌. ലോകത്തില്‍ ആ വര്‍ഷമുണ്ടായ ആകെ മരണങ്ങളുടെ 30 ശതമാനമായിരുന്നു ഇത്‌. ഹൃദ്രോഗ ബാധയുടെ തീവ്രതയും ഇതുമായി ബന്ധപ്പെട്ട മരണങ്ങളും തണുപ്പ്‌ കാലത്ത്‌, പ്രത്യേകിച്ചും ക്രിസ്‌മസ്‌,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്ത്‌ ഏറ്റവുമധികം പേരുടെ മരണത്തിന്‌ ഇടയാക്കുന്ന ഒന്നാണ്‌ ഹൃദ്രോഗം. 2022ല്‍ 17.3 ദശലക്ഷം പേരാണ്‌ ഹൃദയാഘാതം മൂലം മരണപ്പെട്ടത്‌. ലോകത്തില്‍ ആ വര്‍ഷമുണ്ടായ ആകെ മരണങ്ങളുടെ 30 ശതമാനമായിരുന്നു ഇത്‌. ഹൃദ്രോഗ ബാധയുടെ തീവ്രതയും ഇതുമായി ബന്ധപ്പെട്ട മരണങ്ങളും തണുപ്പ്‌ കാലത്ത്‌, പ്രത്യേകിച്ചും ക്രിസ്‌മസ്‌, പുതുവത്സരാഘോഷത്തിന്റെ സമയത്ത്‌ വര്‍ധിക്കാറുണ്ടെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. 

താപനില, ശാരീരികമായ പ്രവര്‍ത്തികള്‍, വായു മലിനീകരണം, അണുബാധ, ഭക്ഷണശീലങ്ങള്‍ എന്നിവയുമായെല്ലാം തണുപ്പ്‌ കാലത്തെ ഹൃദയാഘാതങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു. തണുപ്പ്‌ കാലാവസ്ഥ സിംപതെറ്റിക്‌ നാഡീവ്യൂഹ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നത്‌ ഹൃദയമിടിപ്പിന്റെ നിരക്കും രക്ത സമ്മര്‍ദ്ദവും രക്തക്കുഴലിന്റെ ചുരുക്കവുമെല്ലാം വര്‍ധിപ്പിച്ച്‌ ഹൃദയത്തിനു മുകളില്‍ സമ്മര്‍ദ്ദമേറ്റും. ഹൃദ്രോഗപ്രശ്‌നങ്ങളുള്ളവരില്‍ ഇത്‌ പ്രത്യേകിച്ചും പ്രകടമാകും. ക്രിസ്‌മസ്‌, പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട്‌ ഭക്ഷണവും മദ്യവുമെല്ലാം അമിതമായി കഴിക്കുന്നതും വ്യായാമം കുറയുന്നതും ഹൃദ്രോഗ പ്രശ്‌നങ്ങള്‍ തീവ്രമാക്കാം. ആഘോഷക്കാലത്തെ യാത്രകളും അതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദവും ചിലര്‍ക്ക്‌ പ്രശ്‌നമാകാം. 

Representative image. Photo Credit:voronaman/Shutterstock.com
ADVERTISEMENT

തണുപ്പ്‌ കാലത്ത്‌ പല രാജ്യങ്ങളിലും സൂര്യപ്രകാശത്തിന്റെ തോത്‌ വളരെ കുറയാറുണ്ട്‌. സൂര്യപ്രകാശം ഏല്‍ക്കുന്നതിന്റെ അളവില്‍ വരുന്ന ഈ കുറവ്‌ സീസണല്‍ അഫെക്ടീവ്‌ ഡിസോഡറിനും ഇതുമായി ബന്ധപ്പെട്ട അണുബാധകള്‍ക്കും വിഷാദരോഗത്തിനും കാരണമാകാം. ഇവ രണ്ടും ഹൃദയാഘാത സാധ്യത ഉയര്‍ത്തും. വായുമലിനീകരണം അതിരൂക്ഷമാകുന്നതും തണുപ്പ്‌ കാലത്താണ്‌. ഇത്‌ ശ്വാസകോശ രോഗങ്ങളുടെ തീവ്രത കൂട്ടി ഹൃദയത്തെയും പ്രതികൂലമായി ബാധിക്കാം. 

ഇത്തരം പാരിസ്ഥിതികമായ ഘടകങ്ങള്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്‌ പരിഗണിച്ച്‌ ആവശ്യമായ മുന്‍കരുതലുകള്‍ ഹൃദ്രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കണമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ ശുപാര്‍ശ ചെയ്യുന്നു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും നിത്യവുമുള്ള വ്യായാമവും ഹൃദയാഘാത സാധ്യത കുറയ്‌ക്കുന്നതാണ്‌. വൈറ്റമിന്‍ ഡി അഭാവമുള്ളവര്‍ അതിനായുള്ള സപ്ലിമെന്റുകള്‍ കഴിക്കുന്നതും പ്രയോജനപ്രദമാണ്‌. എയര്‍ പ്യൂരിഫയറുകളുടെ ഉപയോഗം, വായുമലിനീകരണം അമിതമായ സമയത്ത്‌ പുറത്തിറങ്ങാതിരിക്കല്‍ തുടങ്ങിയവും ഗുണം ചെയ്യും. 

ADVERTISEMENT

എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമാണോ?: വിഡിയോ

English Summary:

Heart Attacks during New Year