ഹെൽത്ത് ഇൗസ് വെൽത്ത് – പള്ളിക്കൂടത്തിൽ പണ്ട് പഠിച്ച പഴഞ്ചൊല്ല് (വാചകം) അക്ഷരാർഥത്തിൽ വായനക്കാർ കൂടെകൂട്ടിയ പോയ വർഷമാണെന്ന് പറഞ്ഞാൽ ശരിയാകുമോ? നോാാാാ.... എന്ന് നീട്ടി, കടുപ്പിച്ച് പറയും ന്യൂജെൻ. കാരണം കോവിഡാനന്തരം ഇപ്പോഴും എല്ലാവരുടെ മനസിൽ ഇടയ്ക്ക് ഒന്നു ചോദിക്കും – ഞാൻ ശരിക്കും ഫിറ്റാണോ? അല്ല

ഹെൽത്ത് ഇൗസ് വെൽത്ത് – പള്ളിക്കൂടത്തിൽ പണ്ട് പഠിച്ച പഴഞ്ചൊല്ല് (വാചകം) അക്ഷരാർഥത്തിൽ വായനക്കാർ കൂടെകൂട്ടിയ പോയ വർഷമാണെന്ന് പറഞ്ഞാൽ ശരിയാകുമോ? നോാാാാ.... എന്ന് നീട്ടി, കടുപ്പിച്ച് പറയും ന്യൂജെൻ. കാരണം കോവിഡാനന്തരം ഇപ്പോഴും എല്ലാവരുടെ മനസിൽ ഇടയ്ക്ക് ഒന്നു ചോദിക്കും – ഞാൻ ശരിക്കും ഫിറ്റാണോ? അല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെൽത്ത് ഇൗസ് വെൽത്ത് – പള്ളിക്കൂടത്തിൽ പണ്ട് പഠിച്ച പഴഞ്ചൊല്ല് (വാചകം) അക്ഷരാർഥത്തിൽ വായനക്കാർ കൂടെകൂട്ടിയ പോയ വർഷമാണെന്ന് പറഞ്ഞാൽ ശരിയാകുമോ? നോാാാാ.... എന്ന് നീട്ടി, കടുപ്പിച്ച് പറയും ന്യൂജെൻ. കാരണം കോവിഡാനന്തരം ഇപ്പോഴും എല്ലാവരുടെ മനസിൽ ഇടയ്ക്ക് ഒന്നു ചോദിക്കും – ഞാൻ ശരിക്കും ഫിറ്റാണോ? അല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെൽത്ത് ഈസ് വെൽത്ത് – പള്ളിക്കൂടത്തിൽ പണ്ടു പഠിച്ച വാചകം മിക്ക മലയാളികളും ഓർത്തെടുത്തു കൂടെക്കൂട്ടിയ വർഷമാണ് 2023. കോവിഡിനു ശേഷം പലതരം ആരോഗ്യപ്രശ്നങ്ങൾ അലട്ടിയതോടെ ആരോഗ്യത്തെപ്പറ്റിയും ശരീരത്തിന്റെ പ്രതിരോധ ശേഷിയെപ്പറ്റിയുമൊക്കെ പലരും കാര്യമായിത്തന്നെ ചിന്തിച്ചുതുടങ്ങി. ഭക്ഷണ നിയന്ത്രണവും വ്യായാമവുമൊക്കെ ശീലിച്ചുതുടങ്ങിയവരിൽ എല്ലാ പ്രായക്കാരുമുണ്ട്. നിപയും കോവിഡിന്റെ പുതിയ വകഭേദങ്ങളുമൊക്കെ വീണ്ടും വന്നതും ന്യൂമോണിയ അടക്കമുള്ള രോഗങ്ങൾ പടർന്നതും നമ്മെ ആശങ്കപ്പെടുത്തി. അത്തരം പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും പറ്റി മുതൽ എങ്ങനെ കുറച്ച് ദിവസം കൊണ്ട് തടികുറയ്ക്കാമെന്നതിനെപ്പറ്റി വരെ മലയാളികൾ അന്വേഷിച്ചു. അത് വായനയിലും പ്രതിഫലിച്ചു.

പോയ വർഷം മനോരമ ഓൺലൈനിൽ കൂടുതൽ പേർ വായിച്ച ആരോഗ്യ സംബന്ധിയായ പത്തു ലേഖനങ്ങൾ ഇതാ.

Representative image. Photo Credit:klebercordeiro/istockphoto.com
ADVERTISEMENT

1. എന്തൊരു ചുമ, ഒട്ടും കുറയുന്നില്ലല്ലോ?
ജീവിതത്തിൽ ഇന്നേവരെ ശ്വാസംമുട്ടൽ വന്നിട്ടില്ലാത്തവർക്ക് ചില അണുബാധകളെ തുടർന്ന് ആസ്മയുടേതിനു സമാനമായ ലക്ഷണങ്ങളോടെ ചുമയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതിന്റെ കാരണമെന്താണ്? ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് പൾമണറി വിഭാഗം പ്രഫസർ‌ ഡോ. പി.എസ്.ഷാജഹാനാണ് ഇത്തരം ചുമയുടെ കാരണങ്ങൾ വ്യക്തമാക്കിയത്.
ലേഖനത്തിന്റെ പൂർണരൂപം വായിക്കാം

2. ചൈനയിൽ കുട്ടികളിൽ അജ്ഞാത ന്യുമോണിയ
കോവിഡിന്റെ പ്രാരംഭഘട്ടത്തിനു സമാനമായ രീതിയിലായിരുന്നു ചൈനയിലെ ബെയ്ജിങ്, ലിയോണിങ് എന്നിവിടങ്ങിളിൽനിന്ന് കുട്ടികളിൽ അജ്ഞാത ന്യുമോണിയ എന്ന വാർത്ത വന്നത്. സ്കൂളുകൾ അടയ്ക്കുകയും ആശുപത്രികൾ ന്യൂമോണിയ ബാധിതരെകൊണ്ട് നിറയുകയും ചെയ്തതോടെ മറ്റൊരു മഹാമാരിയുടെ വരവാണോ എന്ന് ആദ്യ സംശയിച്ചെങ്കിലും വ്യാപനം നിയന്ത്രണവിധേയമായത് ആശ്വാസമായി. കോവിഡിനു സമാനമായ ഏതു രോഗത്തെപ്പറ്റി കേട്ടാലും ശ്വാസകോശത്തിന്റെ ആരോഗ്യത്തെക്കുറിച്ചാവും നാം തിരയുക. ആലപ്പുഴ ഗവ മെഡിക്കൽ കോളജ് പൾമണറി വിഭാഗം പ്രൊഫസർ ഡോ. പി.എസ്.ഷാജഹാൻ ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്തേണ്ടതിനെപ്പറ്റി എഴുതിയ ലേഖനത്തിന്റെ പൂർണരൂപം വായിക്കാം

Representative image. Photo Credit: Daria Kulkova/istockphoto.com
ADVERTISEMENT

3. ഒരു വിറയലും നിസ്സാരമല്ല, പ്രായത്തിന്റെ കാര്യത്തിലും
ആറു മാസമായി തന്റെ കൈ വിറയ്ക്കുന്നു എന്ന പ്രശ്നവുമായാണ് ആ മുപ്പതുകാരൻ‌ ഡോക്ടറുടെ മുന്നിൽ എത്തിയത്. ചായ കുടിക്കാൻ കപ്പ് എടുക്കാൻ പോലും ബുദ്ധിമുട്ട്. കയ്യൊപ്പ് മാച്ച് ചെയ്യുന്നില്ല എന്ന പേരിൽ ബാങ്കിൽനിന്നും ചെക്ക് മടങ്ങിയപ്പോഴാണ് കൈവിറയൽ പ്രശ്നം ഗുരുതരമാണെന്നു യുവാവിനു മനസ്സിലാകുന്നത്. ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ വന്ന വിവരങ്ങളിൽ നിന്നും തനിക്കു പാർക്കിൻസൺ രോഗമാണെന്ന നിഗമനത്തിലാണ് എത്തിയത്. പാർക്കിൻസൺസ് എന്ന രോഗത്തിന്റെ ഭീതി അലട്ടുന്നവരിൽ വയോധികർ മാത്രമല്ല, ചെറുപ്പക്കാരുമുണ്ട്. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാറിന്റെ ലേഖനം അതിനെപ്പറ്റിയായിരുന്നു.
ലേഖനത്തിന്റെ പൂർണരൂപം വായിക്കാം

Representative image. Photo Credit: Soumen Hazra/istockphoto.com

4. ഒറ്റ കുത്തിൽ രക്തസമ്മര്‍ദ്ദം കുറയ്ക്കാമെന്ന് ശാസ്‌ത്രജ്ഞര്‍
എനിക്ക് ഒന്നിനെയും പേടയില്ലെന്ന് വീമ്പു പറയുന്നവർ പോലും രക്തസമ്മര്‍ദ്ദത്തെ ഭയക്കണമെന്ന് ആരോഗ്യരംഗത്തുള്ളവർ പറയുന്നതിൽ കാര്യമുണ്ടോ? രക്തസമ്മര്‍ദ്ദം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിഞ്ഞാൽ ആരും രക്തസമ്മര്‍ദ്ദത്തെ ഗൗനിക്കാതെ പോകില്ല. ഒറ്റ ഡോസ്‌ കൊണ്ട്‌ ആറ്‌ മാസം വരെ രക്തസമ്മര്‍ദ്ദം കുറച്ച്‌ നിര്‍ത്തുന്ന മരുന്നിനെപ്പറ്റിയുള്ള റിപ്പോർട്ട് ഫിലാഡല്‍ഫിയയില്‍ നടന്ന അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്റെ സയന്റിഫിക് സെഷന്‍സിലാണ് അവതരിപ്പിക്കപ്പെട്ടത്.
ലേഖനത്തിന്റെ പൂർണരൂപം വായിക്കാം

Representative image. Photo Credit: apomares/istockphoto.com
ADVERTISEMENT

5. മള്‍ട്ടിവൈറ്റമിന്‍ ഗുളികകൾ വാരിക്കഴിക്കാമോ?
ചെറിയ ക്ഷീണമുണ്ടെങ്കിൽപോലും ഒരുപിടി ഗുളിക വാരിക്കഴിക്കുന്നവരാണ് പലരും. ആരോഗ്യ സമ്പുഷ്ടമായ ഭക്ഷണക്രമത്തിന്‌ പകരമാകില്ല മള്‍ട്ടിവൈറ്റമിന്‍ ഗുളികകള്‍ എന്നതാണ്‌ ആദ്യമായി മനസ്സിലാക്കേണ്ട കാര്യം. മള്‍ട്ടി വൈറ്റമിന്‍ ഗുളിക കഴിക്കുന്നവരെ പോഷണക്കുറവ്‌ ബാധിക്കില്ല എന്ന തെറ്റായ സുരക്ഷിതത്വബോധം ഉണ്ടാകാനും സാധ്യതയുണ്ട്‌. മള്‍ട്ടിവൈറ്റമിന്‍ ഗുളികകളുടെ അമിത ഉപയോഗം എട്ട് ആരോഗ്യ പ്രശ്നങ്ങൾക്കു വഴിയൊരുക്കുന്നതിനെപ്പറ്റി അറിയാം
ലേഖനത്തിന്റെ പൂർണരൂപം വായിക്കാം

Representative image. Photo Credit: nechaev kon/istockphoto.com

6. മൂളിപ്പറന്ന് ഈഡിസ് സുന്ദരികൾ; വിറപ്പിച്ച സിക വൈറസ്
നവംബർ ആദ്യവാരം തലശ്ശേരി കോടതിയിലെ ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് സിക (Zika) വീണ്ടും വാർത്തകളിലിടം നേടിയത്. രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ചുറ്റും കൊതുകുകൾ പറക്കുമ്പോൾ കേരളം പേടിക്കണം പുതിയ രോഗങ്ങളെയും. ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങി അപകടകരമായ പനിക്കണക്കിലേക്കു നാടിനെ തള്ളി വിട്ടത് ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ്. ഇതേ കൊതുകുകളാണ് ഇന്നു ലോകത്തെ വിറപ്പിക്കുന്ന സിക വൈറസ് വ്യാപനത്തിനു പിന്നിലെന്നതും ആശങ്കയുണർത്തുന്നു. മൂന്നു ദശാബ്ദം മുൻപു കേരളത്തിൽ ഇല്ലായിരുന്ന ഈഡിസ് കൊതുകുകൾ ഡെങ്കിപ്പനിയിലൂടെയും ചിക്കുൻഗുനിയയിലൂടെയും നഗര ഗ്രാമ വ്യത്യാസമില്ലാതെ ഇന്നു നമ്മെ വിറപ്പിക്കുകയാണ്. 
ലേഖനത്തിന്റെ പൂർണരൂപം വായിക്കാം

Representative image. Photo Credit: aleron77/istockphoto.com

7. കുത്തിവയ്‌ക്കാവുന്ന ഗര്‍ഭനിരോധന മരുന്ന്‌ പരീക്ഷണം
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്‌ ഒക്ടോബർ അവസാന വാരം പുറത്തുവിട്ട വാർത്ത പലർക്കും കൗതുകമായിരുന്നു. റിവേഴ്സിബിള്‍ ഇന്‍ഹിബിഷന്‍ ഓഫ്‌ സ്‌പേം അണ്ടര്‍ ഗൈഡന്‍സ്‌ (ആര്‍ഐഎസ്‌യുജി) എന്ന ഈ മരുന്നിന്റെ പരീക്ഷണം ഡല്‍ഹി, ഉധംപുര്‍, ലുധിയാന, ജയ്‌പുര്‍, ഖരഗ്‌പുര്‍ എന്നിവിടങ്ങളിലായിരുന്നു. ശുക്ലത്തില്‍നിന്ന് ബീജകോശങ്ങളെ ഒഴിവാക്കുന്നതില്‍ ഈ മരുന്ന്‌ 97.3 ശതമാനം വിജയം കൈവരിച്ചെന്നും 99.02 ശതമാനം കാര്യക്ഷമതയോടെ ഗര്‍ഭനിയന്ത്രണം സാധ്യമാക്കാൻ ഈ മരുന്നിനു കഴിയുമെന്നും ഐസിഎംആറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മരുന്നിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണമാണ്‌ അഞ്ച്‌ കേന്ദ്രങ്ങളിലായി ഇപ്പോള്‍ നടന്നത്‌. ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ ജനറലിന്റെ അനുമതിയോടെയായിരുന്നു പരീക്ഷണം. അതില്‍ 25നും 40നും ഇടയില്‍ പ്രായമുള്ള 303 പേര്‍ പങ്കെടുത്തു. കാര്യമായ പാര്‍ശ്വഫലങ്ങളില്ലാത്ത ഈ കുത്തിവയ്‌പ്പ്‌ സുരക്ഷിതമാണെന്ന്‌ ഗവേഷകര്‍ പറയുന്നു
ലേഖനത്തിന്റെ പൂർണരൂപം വായിക്കാം

Representative image. Photo Credit: sdominick/istockphoto.com

8. മനോദൗർബല്യമുള്ളവരെല്ലാം അക്രമകാരികളോ?
മകൻ അമ്മയെ അടിച്ചു കൊന്നു‌, സഹോദരനെ അടിച്ചു കൊന്നു തുടങ്ങിയ വാർത്തകൾ മാധ്യമങ്ങളിൽ പലപ്പോഴും കാണാറുണ്ട്.  പ്രതിക്ക് മനോദൗർബല്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു എന്ന പരാമർശവും കാണാറുണ്ട്. പല സമയത്തും മതിയായ ചികിത്സ കിട്ടാതെയാകും ആളുകൾ അക്രമാസക്തരാകുന്നത്. മനോദൗർബല്യത്തിന് ചികിൽസ തേടുന്ന വ്യക്തികളിൽ രണ്ടു ശതമാനം മാത്രമാണ് അക്രമാസക്തരാകുന്നത്. അതിന് എല്ലാവരെയും അതേ തലത്തിൽത്തന്നെ വിലയിരുത്തുന്നത് ശരിയാണോ? ഓരോ ഒക്ടോബർ പത്തിനും മാത്രം ഗൗരവമായി ചിന്തിക്കേണ്ടതാണോ മാനസികാരോഗ്യം? കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധൻ ഡോ. സി.ജെ. ജോൺ എഴുതിയ ലേഖനം പറഞ്ഞത് അതിനെപ്പറ്റിയാണ്.
ലേഖനത്തിന്റെ പൂർണരൂപം വായിക്കാം

Representative image. Photo Credit: Gorodenkoff/Shutterstock.com

9. ബഹുഭൂരിപക്ഷം പ്രമേഹ രോഗികൾക്കും പരിശോധനകളെ ഭയമാണോ?
പാമ്പിനെ എല്ലാവർക്കും പേടിയാണ്. കാൻസറിനെയും എല്ലാവർക്കും പേടിയാണ്. ഇതു രണ്ടിനും കാരണം മരണഭീതിയാണ്. പ്രമേഹത്തെ ആർക്കും പേടിയില്ലായിരുന്നു. എന്നാൽ കൂടുതൽ അറിഞ്ഞതു മുതൽ നമ്മൾ പ്രമേഹത്തെയും പ്രമേഹ മരുന്നുകളെയും ചികിത്സയെയുമൊക്കെ ഭയക്കാൻ തുടങ്ങി.  ഈ പേടികളെല്ലാം ചേർന്ന് പ്രമേഹചികിത്സയുടെ താളം തെറ്റിക്കുകയും രോഗികളെ വിവിധ രോഗാവസ്ഥകളുടെ പടുകുഴിയിലേക്കു തള്ളിവിടുകയും ചെയ്യുന്നു. ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്റർ മേധാവി ഡോ. ജ്യോതിദേവ് കേശവദേവ് എഴുതിയ ലേഖനം പ്രമേഹരോഗികളുടെ ഭീതികൾ എങ്ങനെ ചികിത്സയെ ബാധിക്കുമെന്നും അവയെങ്ങനെ ഒഴിവാക്കാമെന്നും പറയുന്നു.
ലേഖനത്തിന്റെ പൂർണരൂപം വായിക്കാം

Representative image. Photo Credit: Paolo Cordoni/istockphoto.com

10. നിസ്സാരമല്ല ഭക്ഷ്യവിഷബാധ, ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ വരെ നഷ്ടമാകും
ഭക്ഷ്യവിഷബാധയെത്തുടർന്നുള്ള മരണവാർത്തകൾ ഇടയ്ക്കിടെ വാർത്തകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഭക്ഷണത്തിലൂടെ ബാക്ടീരിയയോ അതുൽപാദിപ്പിക്കുന്ന വിഷവസ്തുക്കളോ മൂലം ഉണ്ടാകുന്ന രോഗാവസ്ഥയെന്ന് സാമാന്യമായി ഇതിനെ പറയാം. കോട്ടയം ജനറൽ ഹോസ്പിറ്റലിൽ ജനറൽ മെഡിസിൻ കൺസൽറ്റന്റായ ഡോ. വിനോദ്. പി ഇതിനെപ്പറ്റി എഴുതിയ ലേഖനം ശ്രദ്ധേയമായി.
ലേഖനത്തിന്റെ പൂർണരൂപം വായിക്കാം

English Summary:

Top 10 Health Stories in 2023