പുകവലി നിർത്താൻ പറ്റുന്നില്ലേ? വലി മൂലം ഇനി വലയില്ല, അറിയാം പുതിയ മാർഗം
‘ഇതോടെ നിർത്തി’ – എല്ലാ ജനുവരി ഒന്നിനും ഇങ്ങനെ പുകവലി നിർത്തൽ പ്രതിജ്ഞയെടുത്തു പാളിപ്പോകുന്നവർക്ക് ഒരു സന്തോഷവാർത്ത. പുകവലിക്കാരിലെ നിക്കോട്ടിൻ ആശ്രിതത്വം കുറയ്ക്കാൻ സഹായിക്കുന്ന പുതിയ ചികിത്സാരീതി അവതരിപ്പിച്ചിരിക്കുകയാണ് ചെന്നൈ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ

‘ഇതോടെ നിർത്തി’ – എല്ലാ ജനുവരി ഒന്നിനും ഇങ്ങനെ പുകവലി നിർത്തൽ പ്രതിജ്ഞയെടുത്തു പാളിപ്പോകുന്നവർക്ക് ഒരു സന്തോഷവാർത്ത. പുകവലിക്കാരിലെ നിക്കോട്ടിൻ ആശ്രിതത്വം കുറയ്ക്കാൻ സഹായിക്കുന്ന പുതിയ ചികിത്സാരീതി അവതരിപ്പിച്ചിരിക്കുകയാണ് ചെന്നൈ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ഗവേഷകർ.
അസ്കോർബിക് ആസിഡ് (വൈറ്റമിൻ സി) ഉപയോഗിച്ചുള്ള നിക്കോട്ടിൻ വിമുക്തി ചികിത്സയെക്കുറിച്ചു മുൻപും നാം കേട്ടിട്ടുണ്ടെങ്കിലും ഏറ്റവും ലളിതമായ രീതിയിൽ അത് ഉപയോഗപ്പെടുത്തുന്ന സംവിധാനം ആദ്യമായാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. വായിലിട്ടാൽ അലിഞ്ഞുപോകുന്ന, നേർത്ത വൈറ്റമിൻ സി ഫിലിമുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. പുകവലിക്കണമെന്നു തോന്നുമ്പോൾ ഇവ നാവിനടിയിൽ വയ്ക്കാം.
ഫിലിമിൽ നിശ്ചിത തോതിൽ അടങ്ങിയിരിക്കുന്ന അസ്കോർബിക് ആസിഡ്, പുകവലിക്കാരുടെ പ്ലാസ്മയിലുള്ള കോൺടിനിൻ (continine) എന്ന ഘടകത്തെ തിരിച്ച് നിക്കോട്ടിനാക്കി മാറ്റും. ഇതിലൂടെ രണ്ടു കാര്യങ്ങൾ നേടാം.
1) നിക്കോട്ടിൻ ലഭിക്കാതെ വരുമ്പോൾ ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ, ആസക്തി തുടങ്ങിയവ ഇല്ലാതാക്കാം
2) പുകവലി മൂലം ശരീരത്തിലുണ്ടായിരിക്കുന്ന പ്രശ്നങ്ങളുടെ ആഘാതം കുറയ്ക്കാം.
വൊളന്റിയർമാരിൽ അസ്കോർബിക് ആസിഡ് ചികിത്സ നടത്തിയതിന്റെ ഫലങ്ങൾ രാജ്യാന്തര ജേണലിൽ പ്രസിദ്ധീകരിച്ചു.
പുകവലി ഉൽപന്നങ്ങളിലുള്ള നിക്കോട്ടിൻ ശരീരത്തിൽ പ്രവേശിച്ചു കഴിയുമ്പോഴുണ്ടാകുന്നതാണ് കോൺടിനിൻ. രക്തത്തിലെ കോൺടിനിന്റെ അളവു പരിശോധിച്ചാണ് ഒരു വ്യക്തിക്ക് എത്രമാത്രം നിക്കോട്ടിൻ പ്രശ്നങ്ങളുണ്ടെന്നു മനസ്സിലാക്കുന്നത്.
ശരീരത്തിൽ പ്രവേശിക്കുന്ന നിക്കോട്ടിന്റെ 80% കോൺടിനിൻ ആയി സംഭരിക്കുകയാണു ചെയ്യുന്നത്. ഇതാണു കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കു വഴിവയ്ക്കുന്നതും. ശേഷിക്കുന്ന 20% പൊതുവേ മൂത്രത്തിലൂടെ പുറത്തുപോകും.
എല്ലാ ഹൃദയാഘാതവും നെഞ്ചുവേദനയാണോ? വിഡിയോ