ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിൽ പ്രത്യക്ഷ നികുതി ദായകർക്ക് സന്തോഷം നൽകുന്ന പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും ആരോഗ്യ മേഖലയ്ക്ക് നേരിയ ആശ്വാസത്തിന് വക. വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കൂടുതൽ മെഡിക്കൽ കോളജുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിൽ പ്രത്യക്ഷ നികുതി ദായകർക്ക് സന്തോഷം നൽകുന്ന പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും ആരോഗ്യ മേഖലയ്ക്ക് നേരിയ ആശ്വാസത്തിന് വക. വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കൂടുതൽ മെഡിക്കൽ കോളജുകൾ നിർമ്മിക്കുമെന്നതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. ഇത് സംബന്ധിച്ച വിഷയങ്ങൾ പരിശോധിക്കാനും ശുപാർശകൾ നൽകുന്നതിനും ഒരു കമ്മറ്റി രൂപീകരിക്കുമെന്നും നിർമല സീതാരാമൻ സഭയെ അറിയിച്ചു.

ഗർഭാശയമുഖ അർബുദത്തിനെതിരെ ഒൻപത് മുതൽ 14 വയസ്സ് വരെയുള്ള പെൺകുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് പ്രോത്സാഹിപ്പിക്കുമെന്നതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള ആരോഗ്യ പരിരക്ഷ എല്ലാ ആശാ, അങ്കണവാടി പ്രവർത്തകരിലേക്കും ഹെൽപ്പർമാരിലേക്കും വ്യാപിപ്പിക്കുമെന്നും ധന മന്ത്രി പ്രഖ്യാപിച്ചു.

ADVERTISEMENT

പ്രതിരോധ കുത്തിവെയ്പ്പ് കൈകാര്യം ചെയ്യുന്നതിനും മിഷൻ ഇന്ദ്രധനുഷ് പദ്ധതി തീവ്രമായി നടപ്പാക്കുന്നതിനും പുതുതായി രൂപകൽപ്പന ചെയ്ത യു-വിൻ പ്ലാറ്റ്ഫോം രാജ്യവ്യാപകമായി നടപ്പാക്കുമെന്നും നിർമല സീതാരാമൻ അറിയിച്ചു.

മെച്ചപ്പെട്ട പോഷകാഹാര വിതരണം, കുട്ടിക്കാലത്തെ പരിചരണം, വികസനം എന്നിവയ്ക്കായി സക്ഷം അങ്കണവാടി, പോഷൻ 2.0 എന്നീ പദ്ധക്തികൾക്ക് കീഴിൽ അങ്കണവാടികളുടെ നവീകരണം ത്വരിതപ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു.മാതൃ -ശിശു ആരോഗ്യ പരിപാലനത്തിന് കീഴിലുള്ള വിവിധ പദ്ധതികൾ  സമഗ്ര പരിപാടിക്ക് കീഴിൽ കൊണ്ടുവരുമെന്നതാണ് മറ്റൊരു ബജറ്റ്  പ്രഖ്യാപനം.

English Summary:

Union Budget Announcement in Healthcare Sector

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT