രോഗത്തിനു പ്രായഭേദമോ ലിംഗഭേദമോ ഒന്നും ഇല്ലെന്ന് പൊതുവേ നാം പറയാറുണ്ട്. ആണ്‍-പെണ്‍ ഭേദമില്ലാതെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും രോഗം വരാം. എന്നാല്‍ ചിലതരം തലവേദനയുടെ കാര്യമെടുത്താല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് അത് പലപ്പോഴും വരുന്നതെന്ന് കാണാം. അടുത്തിടെ അമേരിക്കയില്‍ നടന്ന ഒരു സര്‍വേയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രോഗത്തിനു പ്രായഭേദമോ ലിംഗഭേദമോ ഒന്നും ഇല്ലെന്ന് പൊതുവേ നാം പറയാറുണ്ട്. ആണ്‍-പെണ്‍ ഭേദമില്ലാതെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും രോഗം വരാം. എന്നാല്‍ ചിലതരം തലവേദനയുടെ കാര്യമെടുത്താല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് അത് പലപ്പോഴും വരുന്നതെന്ന് കാണാം. അടുത്തിടെ അമേരിക്കയില്‍ നടന്ന ഒരു സര്‍വേയും ഇത് ശരിവയ്ക്കുന്നു. എന്തായിരിക്കാം ഇതിന് കാരണമെന്ന ചിന്ത ഗവേഷകരെ എത്തിക്കുന്നത് സ്ത്രീകളിലെ ഹോര്‍മോണുകളിലേക്കാണ്. 

തലവേദനകളില്‍ ഏറ്റവും വ്യാപകമായത് മൈഗ്രേയ്ന്‍ മൂലമുള്ള തലവേദനയാണ്. പ്രായപൂര്‍ത്തിയാകും മുന്‍പ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഈ മൈഗ്രേയ്ന്‍ തലവേദന ഒരേ പോലെ അനുഭവപ്പെടാം. എന്നാല്‍ പ്രായപൂര്‍ത്തിയെത്തുന്നതോടെ മൈഗ്രേയ്ന്‍ പെണ്‍കുട്ടികളിലും സ്ത്രീകളിലും കൂടുതല്‍ വ്യാപകമായി കണ്ട് വരുന്നതായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡോ. ആന്‍ മക്‌ഗ്രെഗോര്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പുരുഷന്മാരെ അപേക്ഷിച്ച് മൈഗ്രേയ്ന്‍ തലവേദന വരാനുള്ള സാധ്യത സ്ത്രീകള്‍ക്ക് രണ്ട് മുതല്‍ മൂന്ന് മടങ്ങ് അധികമാണെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളജ് ഓഫ് മെഡിസിനിലെ ഡോ. ജെലേന പാവ്‌ലോവിക്കും പറയുന്നു. 

Representative Image. Photo Credit : KieferPix / Shutterstock.com
ADVERTISEMENT

സ്ത്രീകളിലെ ഈസ്ട്രജന്‍ തോതിലുണ്ടാകുന്ന മാറ്റങ്ങള്‍ മൈഗ്രേയ്ന്‍ തലവേദനയ്ക്ക് കാരണമാകാറുണ്ട്. പല സ്ത്രീകളും ആര്‍ത്തവത്തിന് മുന്‍പും ആര്‍ത്തവ സമയത്തും തലവേദന അനുഭവിക്കാറുണ്ട്. ഈസ്ട്രജന്റെ തോത് കൂടുകയും കുറയുകയുമൊക്കെ ചെയ്യുന്ന ഗര്‍ഭാവസ്ഥയിലും സ്ത്രീകളില്‍ തലവേദന ഇടയ്ക്കിടയ്ക്ക് വിരുന്നെത്താം. ആര്‍ത്തവവിരാമത്തിന് തൊട്ട് മുന്‍പുള്ള കാലയളവിലും ഈസ്ട്രജന്‍ കയറ്റിറക്കങ്ങള്‍ മൂലം സ്ത്രീകള്‍ക്ക് തലവേദനകള്‍ ഉണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ആര്‍ത്തവവിരാമത്തിനു ശേഷം ഹോര്‍മോണ്‍ തോത് ശാന്തമാകുന്നതോടെ മൈഗ്രേയ്ന്‍ തലവേദനകളുടെ ആവർത്തി കുറയുന്നതും കാണാം. 

മൈഗ്രേയ്ന്‍ തലവേദനയ്ക്ക് പുറമേ ടെന്‍ഷന്‍ തലവേദനയും പുരുഷന്മാരെ അപേക്ഷിച്ച് ഒന്നര മടങ്ങ് അധികം സ്ത്രീകളിലാണ് കാണപ്പെടുന്നത്. തലയുടെ രണ്ട് വശത്തെയും ബാധിക്കുന്ന ഈ തലവേദനയ്ക്ക് പിന്നിലുള്ള കാരണം സമ്മര്‍ദം ആയിരിക്കാം. വീട്ടിലും ജോലിസ്ഥലത്തും സമൂഹത്തിലുമെല്ലാം സ്ത്രീകള്‍ കൂടുതല്‍ സമ്മര്‍ദം അനുഭവിക്കാറുണ്ട്. ഇത് തലവേദനയുടെ രൂപത്തില്‍ അവരെ വേട്ടയാടാം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഉറക്കം ശരിക്ക് ലഭിക്കാത്തതും ഇത്തരം തലവേദനയ്ക്കു പിന്നിലെ കാരണമാകാം. 

Representative image. Photo Credit: lakshmiprasad S/istockphoto.com
ADVERTISEMENT

എന്നാല്‍ അപൂര്‍വമായി വരുന്ന ക്ലസ്റ്റര്‍ തലവേദനകള്‍ പുരുഷന്മാരിലാണ് കൂടുതല്‍ കാണപ്പെടുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത് പൊതുവേ കടുത്ത മദ്യപാനികളിലും പുകവലിക്കാരിലുമാണ് കാണപ്പെടാറുള്ളത്. ഇതാകാം ഇതിന്റെ തോത് പുരുഷന്മാരില്‍ കൂടുതലായിരിക്കാനുള്ള കാരണം.

തലവേദന അകറ്റാൻ സിംപിൾ ടിപ്സ്: വിഡിയോ

English Summary:

Reasons for women getting more headache than men