ഭക്ഷണശേഷം ഓറഞ്ച് കഴിക്കാറുണ്ടോ? ഈ കാര്യങ്ങൾ അറിയാതെ പോകരുത്
തണുപ്പുകാലം ഓറഞ്ചിന്റെ സീസൺ കൂടിയാണ്. വിറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഓറഞ്ചിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. പ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ചർമം, തലമുടി ഇവയുടെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും കോശങ്ങളെ ക്ഷതങ്ങളിൽ നിന്നു തടയാനും ഓറഞ്ച് സഹായിക്കും. ഏതു സമയത്തും ഓറഞ്ച് കഴിക്കാൻ

തണുപ്പുകാലം ഓറഞ്ചിന്റെ സീസൺ കൂടിയാണ്. വിറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഓറഞ്ചിന് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. പ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ചർമം, തലമുടി ഇവയുടെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും കോശങ്ങളെ ക്ഷതങ്ങളിൽ നിന്നു തടയാനും ഓറഞ്ച് സഹായിക്കും.
ഏതു സമയത്തും ഓറഞ്ച് കഴിക്കാൻ നമുക്ക് തോന്നാം. എന്നാൽ ഭക്ഷണശേഷം ഓറഞ്ച് കഴിക്കാൻ പാടില്ല എന്നാണ് ആയുർവേദം പറയുന്നത്. ഇത് നിരവധി പാർശ്വഫലങ്ങളുണ്ടാക്കും. എന്നുമാത്രമല്ല ആരോഗ്യത്തിനും ദോഷകരമാണ്.
ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം എന്നാണ് ആയുർവേദം നിർദേശിക്കുന്നത്. അതാത് കാലത്ത് ലഭ്യമായതും ഫ്രഷ് ആയതുമായ പഴങ്ങൾ വേണം കഴിക്കാൻ. രണ്ടു നേരം പഴങ്ങൾ കഴിക്കുന്നത് ശരീരത്തിനാവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യാനും ശരീരത്തിൽ ജലാംശം നിലനിര്‍ത്താനും സഹായിക്കും. ഒപ്പം ഇടയ്ക്കിടെ അനാരോഗ്യഭക്ഷണങ്ങൾ കൊറിക്കുന്നത് ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് മൂലം സാധിക്കും.
പക്ഷേ ഈ ഗുണങ്ങൾ എല്ലാം ലഭിക്കാൻ അവ ശരിയായ സമയത്ത് ശരിയായ രീതിയിൽ കഴിക്കണമെന്നു മാത്രം. ഓറഞ്ചു കഴിക്കുന്നതും പ്രത്യേക സമയത്ത് വേണമെന്ന് ആയുർവേദം പറയുന്നു. ഓറഞ്ചിനൊപ്പം പാലുൽപന്നങ്ങൾ, പച്ചക്കറികൾ, ഇറച്ചി ഇവ കഴിക്കുന്നത് ശരീരത്തിനു ദോഷം ചെയ്യും.
ഭക്ഷണത്തോടൊപ്പം ഓറഞ്ച് കഴിച്ചാൽ
ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട്, കിവി, പൈനാപ്പിൾ ഇവയിലെല്ലാം സിട്രിക് ആസിഡ് ധാരാളമുണ്ട്. ഇതാണ് ഇവയ്ക്ക് പുളിപ്പും രൂക്ഷതയും നൽകുന്നത്.
ഭക്ഷണം കഴിച്ച ശേഷം പതിവായി ഓറഞ്ച് ഉൾപ്പെടെയുള്ള ഈ പഴങ്ങൾ കഴിച്ചാൽ വയറുവേദന, സന്ധിവേദന, നീര്, വീക്കം, പേശിവേദന, ശ്വാസതടസ്സം തുടങ്ങിയ രോഗങ്ങളും അലർജിയും ഉണ്ടാകാം.
സിട്രസ് ഫലങ്ങളിലെ ആസിഡുകൾ മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് വളരെ പെട്ടെന്ന് വിഘടിക്കുകയും ഉച്ചഭക്ഷണത്തോടോ അത്താഴത്തോടോ ഒപ്പം ഇവ കഴിച്ചാൽ ശരീരത്തിൽ വിഷാംശം (toxins) ഉണ്ടാകുകയും ചെയ്യും. ഇതുമൂലം ദഹനം സാവധാനത്തിലാകും. കട്ടി കൂടിയ ഭക്ഷണങ്ങൾ ദഹിക്കുന്നതു വരെ പഴങ്ങൾ ഉദരത്തിൽ കിടക്കും. ഇത് പോഷകങ്ങളെ ശരീര ആഗിരണം ചെയ്യുന്നത് പ്രയാസകരമാക്കും. ദഹനരസങ്ങൾ ഇവയെ പുളിപ്പിക്കാൻ തുടങ്ങും. ഇത് ടോക്സിക് ആണ്. ഇതുമൂലം രോഗസാധ്യത വർധിക്കുകയും അസിഡിറ്റി, വയറുവേദന, നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും െചയ്യും.
ഓറഞ്ച് കഴിക്കാൻ ശരിയായ സമയം ഏത്?
പഴങ്ങൾ, പ്രത്യേകിച്ച് നാരക ഫലങ്ങൾ (citrus fruits) രാവിലെ വെറുംവയറ്റിൽ കഴിക്കുക എന്നതാണ് അനുയോജ്യമായ സമയം. എന്ന് ആയുർവേദം പറയുന്നു. കാരണം ഓറഞ്ചിലെ പോഷകങ്ങളെ വളരെവേഗം ആഗിരണം ചെയ്യാൻ ശരീരത്തിനു കഴിയുന്നു. വൈറ്റമിൻ സി അടങ്ങിയ മറ്റ് പഴങ്ങളും കാർബ്സും എല്ലാം കഴിക്കാൻ മികച്ച സമയവും രാവിലെയുള്ള സമയമാണ്. പ്രത്യേകിച്ച് വർക്കൗട്ടിനു മുൻപ്.
പ്രധാന ഭക്ഷണങ്ങൾക്കിടയ്ക്ക് ലഘുഭക്ഷണമായും ഓറഞ്ച് കഴിക്കാവുന്നതാണ്. ഇത് വിശപ്പകറ്റാനും ശരീരത്തിനാവശ്യമായ വിറ്റമിനുകളും ധാതുക്കളും ലഭിക്കാനും സഹായിക്കും. ഒപ്പം അനാരോഗ്യ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്ന് തടയാനും ഈ ശീലം സഹായിക്കും.
രാവിലെ 11 മണിക്കും വൈകിട്ട് നാലു മണിക്കും ഓറഞ്ച് ഉൾപ്പെടെയുള്ള പഴങ്ങൾ കഴിക്കാം എന്ന് വിദഗ്ധർ പറയുന്നു. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വൈകിയാണ് കഴിക്കുന്നതെങ്കിൽ കുറഞ്ഞത് 30 മുതൽ 40 മിനിറ്റിനു ശേഷമേ പഴങ്ങൾ കഴിക്കാവൂ.
എന്ത്, എപ്പോൾ എങ്ങനെ കഴിക്കണം: വിഡിയോ