മറവി രോഗം 12 വർഷം മുൻപേ പ്രവചിക്കും; കാഴ്ചശക്തിയിലെ മാറ്റങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
മറവിരോഗങ്ങളെ അവ നിര്‍ണ്ണയിക്കപ്പെടുന്നതിനും 12 വര്‍ഷം മുന്‍പ് തന്നെ പ്രവചിക്കാന്‍ കണ്ണുകളുടെ ആരോഗ്യപരിശോധനയിലൂടെ സാധിക്കുമെന്ന് പഠനം. കാഴ്ചപ്രശ്നങ്ങള്‍ മറവിരോഗത്തെ സംബന്ധിച്ച വ്യക്തമായ സൂചനകള്‍ നല്‍കുന്നതായി ഇംഗ്ലണ്ടിലെ ലഫ്ബറ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. നിലവില്‍ ലോകത്തില്‍

മറവിരോഗങ്ങളെ അവ നിര്‍ണ്ണയിക്കപ്പെടുന്നതിനും 12 വര്‍ഷം മുന്‍പ് തന്നെ പ്രവചിക്കാന്‍ കണ്ണുകളുടെ ആരോഗ്യപരിശോധനയിലൂടെ സാധിക്കുമെന്ന് പഠനം. കാഴ്ചപ്രശ്നങ്ങള്‍ മറവിരോഗത്തെ സംബന്ധിച്ച വ്യക്തമായ സൂചനകള്‍ നല്‍കുന്നതായി ഇംഗ്ലണ്ടിലെ ലഫ്ബറ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.
നിലവില്‍ ലോകത്തില്‍ 55 ദശലക്ഷത്തോളം പേരെ പിടികൂടിയിരിക്കുന്ന നാഡീവ്യൂഹവുമായി ബന്ധപ്പെട്ട രോഗമാണ് ഡിമന്‍ഷ്യ അഥവാ മറവിരോഗം. ഓര്‍ക്കാനും ചിന്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനുമുള്ള രോഗിയുടെ ശേഷിയെ ബാധിക്കുന്ന ഈ രോഗം അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ജീവിതത്തെയും ബാധിക്കുന്നു. ഏറ്റവും പൊതുവായി കാണപ്പെട്ടുന്ന മറവിരോഗമാണ് അള്‍സ്ഹൈമേഴ്സ്.
ഇംഗ്ലണ്ടിലെ നോര്‍ഫോക്കിലുള്ള 8623 ആരോഗ്യവാന്മാരായ വ്യക്തികളിലാണ് വര്‍ഷങ്ങള്‍ നീണ്ട ഗവേഷണം നടത്തിയത്. പഠനത്തിന്റെ അവസാനം ഇതില്‍ 537 പേര്‍ക്ക് മറവിരോഗം ബാധിക്കപ്പെട്ടു. പഠനത്തിന്റെ തുടക്കത്തില്‍ ഇവരുടെ വിഷ്വല്‍ സെന്‍സിറ്റിവിറ്റിയും പരിശോധിക്കപ്പെട്ടു.
ചലിച്ചുകൊണ്ടിരിക്കുന്ന കുത്തുകള്‍ക്ക് നടുവില്‍ ഒരു ത്രികോണം ദൃശ്യമാകുമ്പോള്‍ ബട്ടണ്‍ പ്രസ് ചെയ്യുന്നതായിരുന്നു വിഷ്വല്‍ സെന്‍സിറ്റിവിറ്റി ടെസ്റ്റ്.പിന്നീട് മറവിരോഗം ബാധിക്കപ്പെട്ടവര്‍ക്ക് ഈ ത്രികോണത്തെ സ്ക്രീനില്‍ കണ്ടെത്താന്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ സമയമെടുത്തതായി ഗവേഷകര്‍ നിരീക്ഷിച്ചു. മറവിരോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ മറവി തന്നെയാകണമെന്നില്ലും കാഴ്ച പ്രശ്നങ്ങളാകാമെന്നും ഗവേഷകര്‍ പറയുന്നു.
അള്‍സ്ഹൈമേഴ്സ് രോഗികളില്‍ ഹാനികരങ്ങളായ അമിലോയ്ഡ് പ്ലേഗുകള്‍ കാഴ്ചശക്തിയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗങ്ങളെ ആദ്യം ബാധിക്കുന്നതാകാം ഇതിന് കാരണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. രോഗം പുരോഗമിക്കുന്നതോടെ ഓര്‍മ്മയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് കൂടി ക്ഷതമേല്ക്കുന്നു. യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം: വിഡിയോ