ആരോഗ്യഗുണങ്ങൾ ഏറെയുള്ള തവിടരി ശീലമാക്കൂ, ഹൃദയാരോഗ്യം കാക്കൂ ഒപ്പം പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കൂ
എന്തെല്ലാം കഴിച്ചാലും ഒരു ഉരുള ചോറെങ്കിലും കഴിച്ചില്ലെങ്കിൽ മലയാളിക്ക് തൃപ്തി വരില്ല. അതു കൊണ്ടാണ് ഏതു നാട്ടിൽ പോയാലും മലയാളി ഒരു നേരമെങ്കിലും അരിയാഹാരം വേണമെന്ന് ആഗ്രഹിക്കുന്നത്. അരിയാഹാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴചയില്ലെങ്കിലും നാലു കാര്യത്തിൽ നിയന്ത്രണം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ –
എന്തെല്ലാം കഴിച്ചാലും ഒരു ഉരുള ചോറെങ്കിലും കഴിച്ചില്ലെങ്കിൽ മലയാളിക്ക് തൃപ്തി വരില്ല. അതു കൊണ്ടാണ് ഏതു നാട്ടിൽ പോയാലും മലയാളി ഒരു നേരമെങ്കിലും അരിയാഹാരം വേണമെന്ന് ആഗ്രഹിക്കുന്നത്. അരിയാഹാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴചയില്ലെങ്കിലും നാലു കാര്യത്തിൽ നിയന്ത്രണം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ –
എന്തെല്ലാം കഴിച്ചാലും ഒരു ഉരുള ചോറെങ്കിലും കഴിച്ചില്ലെങ്കിൽ മലയാളിക്ക് തൃപ്തി വരില്ല. അതു കൊണ്ടാണ് ഏതു നാട്ടിൽ പോയാലും മലയാളി ഒരു നേരമെങ്കിലും അരിയാഹാരം വേണമെന്ന് ആഗ്രഹിക്കുന്നത്. അരിയാഹാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴചയില്ലെങ്കിലും നാലു കാര്യത്തിൽ നിയന്ത്രണം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ –
എന്തെല്ലാം കഴിച്ചാലും ഒരു ഉരുള ചോറെങ്കിലും കഴിച്ചില്ലെങ്കിൽ മലയാളിക്ക് തൃപ്തി വരില്ല. അതു കൊണ്ടാണ് ഏതു നാട്ടിൽ പോയാലും മലയാളി ഒരു നേരമെങ്കിലും അരിയാഹാരം വേണമെന്ന് ആഗ്രഹിക്കുന്നത്. അരിയാഹാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴചയില്ലെങ്കിലും നാലു കാര്യത്തിൽ നിയന്ത്രണം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ – ആരോഗ്യം, ഫിറ്റ്നസ്, ബ്ലഡ് ഷുഗറും കൊളസ്ട്രോളും നോർമൽ ആയിരിക്കണം. എങ്കിൽ അറിയുക, അരികളിൽ ഏറ്റവും നല്ലത് തവിടരിയാണ്. വെള്ളയരിയെ അപേക്ഷിച്ച് തവിടരിക്ക് ഒട്ടനവധി ഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന മട്ട അരിയിൽ വെറും മൂന്ന് ശതമാനം മാത്രമേ തവിട് അടങ്ങിയിട്ടുള്ളു. (അവയിൽ പലതിലും കൃത്രിമ നിറങ്ങൾ ചേർന്നിട്ടുണ്ടാകാം എന്നതും നമുക്കറിയാവുന്ന വസ്തുതയാണ്). എന്നാൽ മട്ട അരിയിൽ നിന്ന് വിഭിന്നമായി നൂറ് ശതമാനവും തവിട് അടങ്ങിയിട്ടുള്ളതാണ് തവിടരി.
ചോറിനു പുറമേ പച്ചരിയും പൊന്നിയരിയും ഉപയോഗിച്ച് പുട്ട്, അപ്പം, പത്തിരി, ഇഡ്‌ലി, ദോശ തുടങ്ങി എത്രതരം പലഹാരങ്ങളാണ് നമ്മൾ കഴിക്കാറുള്ളത്. വെള്ളയരിയിലൂടെ ഉയർന്ന കാലറി നമ്മുടെ ശരീരത്തിൽ എത്തുന്നു. പൊതുവേ നമുക്ക് ശാരീരിക അധ്വാനം കുറവായതിനാൽ കാലറി കൂടിയ ആഹാരക്രമം, ഭാവിയിൽ പ്രമേഹ– ഹൃദ്രോഗ സാധ്യതകൾ വർധിപ്പിക്കുന്നു. അതുപോലെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂടാനും വയറിനു ചുറ്റും അമിതമായി കൊഴുപ്പ് അടിയാനും ഇത് ഇടയാക്കുന്നു. അരികൊണ്ടുള്ള ആഹാരം പൂർണമായും ഉപേക്ഷിക്കാൻ പറ്റില്ലെങ്കിൽ തവിടരി ഉപയോഗിക്കാം.
തവിടരിയിൽ എന്തെല്ലാം?
നാരുകളും ജീവകങ്ങളും ധാതുക്കളും എസൻഷ്യൽ ഫാറ്റി ആസിഡുകളും തവിടരിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി1 (തയമിൻ), ബി3, ബി6, വൈറ്റമിൻ ഇ തുടങ്ങിയ ജീവകങ്ങളും മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം, അയൺ, സിങ്ക്, സോഡിയം, പൊട്ടാസ്യം, കോപ്പർ, സെലിനിയം, മാൻഗനീസ് തുടങ്ങിയ ജീവകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ളമേറ്ററി, ആന്റി കൊളസ്ട്രോൾ ഗുണങ്ങളുള്ള തവിടരി രക്തസമ്മർദം നോർമലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ മെറ്റബോളിസം ക്രമപ്പെടുത്താനും സഹായിക്കുന്നു.
പ്രതിരോധിക്കാം പ്രമേഹത്തെ
മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും കാരണം പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം മലയാളികളുടെ ഇടയിൽ വ്യാപകമായിട്ടുണ്ട്. ചെറുപ്രായത്തിൽ തന്നെ പലർക്കും പ്രമേഹം കാണപ്പെടുന്നത് മലയാളികളുടെ ആരോഗ്യത്തിൽ വന്ന മാറ്റത്തിന്റെ തെളിവാണ്. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക് വഹിക്കാനുണ്ട്. തവിടരിയുടെ ഗ്ലൈസീമിക് ഇൻഡക്സ് 50 ആണ്. വെള്ളയരിയുടേത് 75 ഉം. ഗ്ലൈസെമിക് ഇൻഡക്സ് ഉയർന്നാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് പ്രമേഹത്തിന് കാരണമാകുന്നു. അതിനാൽ വെള്ളയരിയെ അപേക്ഷിച്ച് തവിടരി കൊണ്ടുള്ള ചോറ് കഴിച്ചാൽ ശരീരത്തിലെ ഗ്ലൂക്കോസ് നില സാവധാനത്തിലെ ഉയരുകയുള്ളു എന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ തവിടരി ഉപയോഗിക്കുന്നവരിൽ പ്രമേഹസാധ്യത കുറയുമെന്ന് അവർ വിലയിരുത്തുന്നു.
ഹൃദയാരോഗ്യം വർധിപ്പിക്കാം
ഹൃദയാരോഗ്യത്തിന് തവിടരിയാണ് കൂടുതൽ നല്ലത്. വൈറ്റമിൻ ബി1(തയാമിൻ), മഗ്‌നീഷ്യം എന്നിവ തവിടരിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയുടെ അഭാവത്തിന് ഹൃദയാഘാതവും ഹൃദയസ്തംഭനവുമായി ബന്ധമുണ്ട്. അതിനാൽ ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ തവിടരി ഉപയോഗിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
കൊളസ്ട്രോൾ കുറയ്ക്കാം
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന ഘടകങ്ങളും തവിടരിയിൽ ഉണ്ട്. അതിനാൽ തവിടരി കൊണ്ടുള്ള ചോറ് കഴിച്ചാൽ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ദഹനം മെച്ചപ്പെടുത്താം
നാരുകൾ (ഫൈബർ) ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ തവിടരി ഉപയോഗിക്കുന്നവരിൽ ദഹനം മെച്ചപ്പെടും., മലശോധന സുഗമമാകും, മലബന്ധം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിൽ അത് പരിഹരിക്കപ്പെടുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ശരീരഭാരം കുറയ്ക്കാം
ശരീരഭാരം നിയന്ത്രിക്കാനും തവിടരി ഉത്തമമാണ്. കാരണം, നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ തവിടരി ദഹിക്കാൻ കൂടുതൽ സമയം എടുക്കും. തവിടരി കൊണ്ടുള്ള ചോറ് കഴിച്ചാൽ പെട്ടെന്ന് വിശപ്പ് തോന്നുകയില്ല. ഇവയെല്ലാം അമിതഭാരം കുറയ്ക്കാൻ സഹായകമാകുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
രുചിയുള്ള ചോറാണ്
തവിടരി കൊണ്ടുള്ള ചോറ് രുചികരമാണ്. ആദ്യമായി കഴിക്കുമ്പോൾ ചെറിയ തോതിൽ പരുപരുപ്പ് തോന്നിയേക്കാം. എന്നാൽ തവിടരി കഴിക്കുമ്പോൾ ആരോഗ്യത്തിനുവേണ്ടി രുചിയിൽ വിട്ടുവീഴ്ച ചെയ്യുന്നതായി നിങ്ങൾക്ക് തോന്നുകയേയില്ല.
കുറഞ്ഞവിലയിൽ ആരോഗ്യം
കിലോയ്ക്ക് 80 രൂപയിൽ താഴെയാണ് ഐമാക്സ് ഗോൾഡ് തവിടരിയുടെ വില. വിപണിയിൽ ലഭിക്കുന്ന മറ്റ് അരികളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വില കൂടുതലല്ല നമുക്കറിയാം. ബംഗാൾ, ഒറീസ സംസ്ഥാനങ്ങളുടെ അതിർത്തിയിലെ കൃഷിഭൂമിയിൽ ആദിവാസികളെക്കൊണ്ട് കൃഷി ചെയ്യിച്ചെടുക്കുന്ന തവിടിന്റെ അളവ് കൂടുതലുള്ള അരിയാണ് ഐമാക്സ് ഗോൾഡ് തവിടരി. ജാപ്പനീസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് തവിട് ഒട്ടും നഷ്ടമാകാത്ത വിധത്തിലാണ് ഇത് പ്രോസസ് ചെയ്യുന്നത്. കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് നേടിയ െഎമാക്സ് തവിടരി കാതങ്ങൾ അകലെയാണെങ്കിലും നിങ്ങളുടെ കയ്യെത്തും ദൂരത്ത് കലർപ്പില്ലാത്ത തവിടരി ലഭ്യമാണ്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള തവിടരി ശീലമാക്കൂ, വ്യത്യാസം തിരിച്ചറിയാം.
കൂടുതൽ വിവരങ്ങൾക്ക്
വെബ്സൈറ്റ് : https://imaxgold.com/product/imax3/
ഇമെയിൽ ഐഡി : imaxgoldagencies@gmail.com
ഫോൺ : +91 7999082222