Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ ആദ്യമായി ഹാർലിക്വിൻ ബേബി പിറന്നു

harlequin-baby

അപൂർവങ്ങളിൽ അപൂർവമായി മാത്രം പിറക്കാറുള്ള ഹാർലിക്വിൻ ബേബി ഇന്ത്യയിൽ പിറന്നു. 23 വയസുള്ള അമരാവതിയാണ് നാഗ്പൂർ ലതാ മങ്കേഷ്കർ മെഡിക്കൽ കോളജിൽ ഹാർലിക്വിൻ ഇച്തിയോസിസ് ബാധിച്ച പെൺകുഞ്ഞിനു ജൻമം നൽകിയത്. ശരീരത്തിൽ തൊലിയില്ലാതെ ആന്തരികാവയവങ്ങൾ പുറത്തു കാണുന്ന രീതിയിലാണ് ഇത്തരം കുഞ്ഞുങ്ങൾ ജനിക്കുക. കുഞ്ഞിന് കൈപ്പത്തിയും കാൽവിരലുകളുമില്ല, കണ്ണുകളുടെ സ്ഥാനത്ത് ചുവന്ന മംസകക്ഷ്ണങ്ങളും മൂക്കിന്റെ സ്ഥാനത്ത് ചെറിയ ദ്വാരങ്ങളുമാണ് ഉള്ളത്. ചെവികളും ഇല്ല.

ചർമം പൊതിഞ്ഞ് ശരീരത്തെ സംരക്ഷിക്കാത്തതു കൊണ്ടു തന്നെ കുഞ്ഞിന് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ആയുസും അധികം ഉണ്ടാകാറില്ല. എന്നാൽ ഈ കുഞ്ഞിന് ശ്വസിക്കാൻ സാധിക്കുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഈ കുഞ്ഞിനു ജൻമനാലുള്ള വൈകല്യമാണെന്നും ജീനുകളുടെ പരിവർത്തനം മൂലമാണ് ഇത്തരം വൈകല്യങ്ങൾ ഉണ്ടാകുന്നതെന്നും ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. യാഷ് ബെനൈറ്റ് പറ‍ഞ്ഞു. ഒരു ചെറിയ രൂപത്തിലേക്കു കുഞ്ഞിനെ മാറ്റിടെയുക്കണം. പെട്രോളിയം ജെല്ലിയും വെളിച്ചെണ്ണയും രൂപം കൈവരിക്കാൻ സഹായിക്കുന്നവയാണ്. കൃത്യമായ പോഷണവും നൽകുന്നുണ്ട്.

പുറംതൊലിയുടെ കോർണിയത്തിലുണ്ടാകുന്ന മടക്കുകളാണ് ഇത്തരം അവസ്ഥയ്ക്കു കാരണമാകുന്നത്. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിനെ അണുബാധ ഏൽക്കാതിരിക്കാനും ചർമം സംരക്ഷിക്കാനുമായി കൂടുതൽ പരിചരണം നൽകുകയാണ്.

1984–ൽ പാക്കിസ്ഥാനിൽ ഇത്തരം അവസ്ഥയിൽ ജനിച്ച കുഞ്ഞ് 2008 വരെ ജീവിച്ചിരിപ്പുണ്ടായിരുന്നു. എന്നാൽ അതിനു ശേഷം ആ കുഞ്ഞിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. 1994–ൽ അമേരിക്കയിലും ഇത്തരത്തിലുള്ള കുഞ്ഞ് ജനിച്ചിരുന്നു.

കുഞ്ഞിന്റെ ജീവൻ നിലനിർ്തതാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും ചെയ്യുന്നുണ്ടെന്നും ഡോ. യാഷ് പറഞ്ഞു.